Video : വാഹനപരിശോധനയ്ക്കിടെ എസ്‌ഐയുടെ ക്രൂരമർദ്ദനം; തലയ്ക്ക് ഗുരുതര പരിക്കുമായി അഞ്ചുതെങ്ങ് സ്വദേശികളായ സെബാസ്റ്റ്യനും ഓസ്‌കാറും
Jaihind TV News Report
Jaihind TV Web Desk
November 19, 2019
1 min read
•
Updated: June 10, 2026
തിരുവന്തപുരം അഞ്ചുതെങ്ങിൽ വാഹനപരിശോധനയ്ക്കിടെ എസ്‌ഐയുടെ ക്രൂരമർദ്ദനം. അഞ്ചുതെങ്ങ് സ്വദേശികളായ സെബാസ്റ്റ്യൻ ഏബെൽ, ഓസ്‌കാർ ഏബെൽ എന്നിവർക്കാണ് മർദനമേറ്റത്. കഴിഞ്ഞ ദിവസം വൈകിട്ട് 7മണിക്ക് അഞ്ചുതെങ്ങ് മീരാം കടവ് പാലത്തിന് സമീപം സംസാരിച്ചുകൊണ്ടിരുന്ന ഇരുവരോടും സ്ഥലത്തെത്തിയ പൊലീസുകാർ വാഹനത്തിന്‍റെ രേഖകൾ ആവശ്യപ്പെടുകയായിരുന്നു. എന്നാൽ പൊലൂഷൻ സർട്ടിഫിക്കറ്റ് ഇല്ലാത്തതിനാൽ 2000 രൂപ ഫൈൻ ചോദിച്ചു. പണം കൈവശം ഇല്ലാത്തതിനാൽ കോടതിയിൽ അടക്കാം എന്ന് അവർ പറഞ്ഞു. എന്നാൽ എസ് ഐയും പോലീസുകാരും രണ്ടുപേരെയും ലാത്തികൊണ്ട് ക്രൂരമായി അടിച്ചു. സെബാസ്റ്റ്യൻ ഏബെലിനും ഓസ്‌കാർ ഏബലിനും തലയ്ക്ക് ഗുരുതര പരിക്കുകളുണ്ട്.
https://youtu.be/yp4Ozt0Cgcs
RELATED NEWS
View AllMOST POPULAR
LIVE
EDITOR'S PICK 6
TRENDING
GET DAILY UPDATES
Newsletter
Get daily news updates directly to your inbox.
IN THIS SECTION
Related Articles
15
Latest Updates
10
Editor's Picks
8
Trending Articles
10