സംസ്ഥാന ഭരണകൂടം സാധാരണ ജനങ്ങൾക്ക് ശാപമാണെന്ന് പി.എസ് ശ്രീധരൻപിള്ള

Jaihind News Bureau
Tuesday, September 25, 2018

കേന്ദ്ര സർക്കാരിന്‍റെ ആയുഷ്മാൻ ഭാരത് ആരോഗ്യ പദ്ധതി നടപ്പാക്കില്ലെന്ന സംസ്ഥാന സർക്കാരിന്‍റെ പിടിവാശി ജനങ്ങളോടുള്ള വെല്ലുവിളിയാണെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ പി.എസ് ശ്രീധരൻപിള്ള. സംസ്ഥാന ഭരണകൂടം സാധാരണ ജനങ്ങൾക്ക് ശാപമാണെന്നും അദ്ദേഹം കോഴിക്കോട് കുറ്റപ്പെടുത്തി. വോട്ടിന് വേണ്ടി ബിഷപ്പ് ഫ്രാങ്കോ വിഷയത്തിൽ സിപിഎം നാണംകെട്ട കളിയാണ് കളിച്ചതെന്നും ശ്രീധരൻപിള്ള പറഞ്ഞു.[yop_poll id=2]