ഷാനിമോൾ ഉസ്മാനെ പൂതനയെന്ന് വിളിച്ച് അപമാനിച്ച് മന്ത്രി ജി.സുധാകരനെതിരെ പ്രതിഷേധം ശക്തമാകുന്നു

Jaihind News Bureau
Saturday, October 5, 2019

അരൂരിലെ യുഡിഎഫ് സ്ഥാനാർത്ഥി ഷാനിമോൾ ഉസ്മാനെ പൂതനയെന്ന് വിളിച്ച് അപമാനിച്ച് മന്ത്രി ജി.സുധാകരനെതിരെ പ്രതിഷേധം ശക്തമാകുന്നു. അരൂർ നിയമസഭ മണ്ഡലത്തിലെ തൈക്കാട്ടുശേരിയിൽ നടന്ന കുടുംബയോഗത്തിലായിരുന്നു ഷാനിമോൾ ഉസ്മാനെ മന്ത്രി ജി സുധാകരൻ അപമാനിച്ചത്. അതേസമയം ഷാനിമോൾ ഉസ്മാനെ അപകീർത്തിപ്പെടുത്തുന്ന മന്ത്രി ജി സുധാകരന്‍റെ പ്രസംഗത്തിനെതിരെ അരൂർ മണ്ഡലം യു.ഡി.എഫ് കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മിറ്റി ഇലക്ഷൻ കമ്മീഷന് പരാതി നൽകി.

ഷാനിമോൾ ഉസ്മാനെ ആക്ഷേപിച്ച ജി.സുധാകരനെതിരെ തെരഞ്ഞെടുപ്പു ചട്ടലംഘനത്തിനും സ്ത്രീത്വത്തെ അപമാനിച്ചതിനും കേസെടുക്കണമെന്നാവശ്യപ്പെട്ട് രാവിലെ 11മണിക്ക് അരൂർ നിയോജകമണ്ഡലം ഉപവരണാധികാരി പട്ടണക്കാട് ബിഡിഒ ഓഫീസിനു മുന്നിൽ സ്ഥാനാർഥി ഷാനിമോൾ ഉസ്മാൻ ഉൾപ്പെടെയുള്ള യുഡിഎഫ് നേതാക്കൾ ഉപവസിക്കുന്നു.