കാസർകോട് ജില്ലയില്‍ സ്വകാര്യ ബസുകൾ അനിശ്ചിതകാല സമരത്തിലേക്ക്…

Jaihind Webdesk
Thursday, October 11, 2018

നവംബർ ഒന്നാം തീയതി മുതൽ കാസർകോട് ജില്ലയിലെ സ്വകാര്യ ബസുകൾ അനിശ്ചിതകാല സമരത്തിലേക്ക്. ഡീസൽ സബ്സിഡി, സമാന്തര വാഹന സർവീസ് അടക്കമുള്ള പ്രശ്‌നങ്ങൾ ഉന്നയിച്ചാണ് സമരം ആരംഭിക്കുന്നത്.

450 സ്വകാര്യ ബസുകൾ സർവീസ് നടത്തുന്ന കാസർ കോട് ജില്ലയിൽ 84 ബസുകൾ സാമ്പത്തിക നഷ്ടം കാരണം ഓട്ടം നീർത്തി വെച്ചു സ്വകാര്യ ബസ്സ് സർവ്വീസ് വ്യവസായമായി അംഗീകരിക്കുക, സ്വകാര്യ ബസ്സുകൾക്ക് ഡീസൽ സബ്സിഡി അനുവദിക്കുക, വിദ്യാർത്ഥികളുടെ കൺസെഷൻ നിരക്ക് 50 ശതമാനമാക്കുക, പ്രൈവറ്റ് ബസ്സുകളിലേത് പോലെ തന്നെ കെഎസ്ആർടിസി ബസ്സുകളിലും വിദ്യാർത്ഥികളെ യാത്രചെയ്യാൻ അനുവദിക്കുക, ദേശസാൽകൃതമല്ലാത്ത റൂട്ടുകളിൽ കെഎസ്ആർടിസി ബസ്സുകൾക്കും ടൈമിംഗ് കോൺഫറൻസ് നടത്തി മാത്രം സമയക്രമം അനുവദിക്കുക, കേന്ദ്ര സർക്കാർ ഡീസലിന്റെ സെൻട്രൽ എക്സൈസിൽ വരുത്തിയ വർദ്ധനവ് പിൻവലിക്കുക, കേരളത്തേക്കാൾ ലിറ്ററിന് 5 രൂപയോളം വിലക്കുറവുള്ള കർണ്ണാടകയിൽ നിന്നും ഡീസൽ കൊണ്ട് വരുവാൻ അനുവദിക്കുക, ഓട്ടോറിക്ഷകളുടെ സമാന്തര സർവ്വീസ് അടിയന്തിരമായും നിർത്തലാക്കുക, ജില്ലയിലെ മുഴുവൻ റോഡുകളും അറ്റകുറ്റപ്പണി നടത്തി ഗതാഗത യോഗ്യമാക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചാണ് സമരം. സർവ്വീസ് നിർത്തിവെക്കുന്നതിന്റെ മുന്നോടിയായി കാസർകോട് നഗരത്തിൽ പ്രകടനവും ധർണ്ണയും നടത്തി. പരിപാടിയുടെ ഉദ്ഘാടനം കാസർകോട് എം.എൽ.എ എൻ.എ നെല്ലിക്കുന്ന് ദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡണ്ട് കെ. ഗിരീഷിന്റെ അദ്ധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ ജില്ലാ ജനറൽ സെക്രട്ടറി സത്യൻ പൂച്ചക്കാട് സ്വാഗതവും സ്റ്റേറ്റ് കൗൺസിൽ അംഗം ടി. ലക്ഷ്മണൻ നന്ദിയും പറഞ്ഞു

https://youtu.be/CztCsmAUVuA