പെരിയ: സിപിഎമ്മുകാരായ പ്രതികളെ രക്ഷിക്കാന്‍ ലക്ഷങ്ങള്‍ മുടക്കി പിണറായി സർക്കാർ; ഖജനാവില്‍ നിന്നൊഴുകുന്നത് ഇതുവരെ ആകെ 88 ലക്ഷം രൂപ; സിബിഐയ്ക്ക് തടയിടാന്‍ ആകെ 46 ലക്ഷം, ഇറക്കുമതി അഭിഭാഷകർക്കായി 42 ലക്ഷം കൂടി

Jaihind News Bureau
Saturday, January 4, 2020

Periya-Murdercase

സംസ്ഥാനത്തെ സാമ്പത്തിക പ്രതിസന്ധിക്ക് പരിഹാരമായി ചെലവ് ചുരുക്കാന്‍ ധനമന്ത്രി ദിവസേന എന്നവണ്ണം പൊതുജനങ്ങള്‍ക്ക് മേല്‍ നിയന്ത്രണങ്ങളും മറ്റും അടിച്ചേല്‍പ്പിക്കുന്നതിനിടെയാണ് പെരിയ ഇരട്ടക്കൊലക്കേസ് പ്രതികളായ സിപിഎമ്മുമാരെ രക്ഷിക്കാന്‍ ഖജനാവില്‍ നിന്ന് പണമെറിഞ്ഞ് സർവ്വ വഴിയും തേടുകയാണ് പിണറായി സർക്കാർ. സംസ്ഥാന പൊലീസിന്‍റെ കൈയില്‍ നിന്ന് കേസ് സിബിഐയിലെത്തിയാൽ അന്വേഷണം സിപിഎം നേതാക്കൾക്കെതിരെ തിരിയുമെന്ന ഭീതിയാണ് പണം വാരിയെറിഞ്ഞും എന്ത് വില നല്‍കിയും ക്കോരി വക്കീലിനു കൊടുക്കാൻ സർക്കാരിനെ പ്രേരിപ്പിക്കുന്നത്. സർക്കാരിനു വേണ്ടി കേസ് വാദിക്കാൻ 78 മുതിർന്ന അഭിഭാഷകരെ ലക്ഷങ്ങൾ വീതം ശമ്പളം നൽകി നിയമിച്ചിരിക്കെയാണ് ഡൽഹിയിൽ നിന്നുള്ള ഈ ഇറക്കുമതി.

പെരിയ ഇരട്ടക്കൊലക്കേസ് സർക്കാരിനു വേണ്ടി കേസ് വാദിക്കാൻ 78 മുതിർന്ന അഭിഭാഷകരെ ലക്ഷങ്ങൾ വീതം ശമ്പളം നൽകി നിയമിച്ചിരിക്കെ സിബിഐക്കു വിട്ട സിംഗിൾ ബെഞ്ച് വിധിക്കെതിരെ ഡിവിഷൻ ബെഞ്ചിൽ വാദിക്കാൻ വീണ്ടും ഡൽഹിയിൽ നിന്ന് അഭിഭാഷകനെ എത്തിക്കുകയാണ്. ഇതിന് വേണ്ടി സർക്കാർ ചെലവാക്കുന്നതാകട്ടെ 42 ലക്ഷം രൂപയും. നേരത്തേ ആദ്യം 21 ലക്ഷവും പിന്നെ 25 ലക്ഷവും എന്ന കണക്കില്‍ രണ്ടു തവണയായി 46 ലക്ഷം രൂപ നൽകിയ സർക്കാർ ഇതോടെ മൊത്തം മുടക്കുന്നത് 88 ലക്ഷം രൂപ.

ഫെബ്രുവരി 17നാണു കാസർകോട്ടെ പെരിയയില്‍ യൂത്ത് കോൺഗ്രസ് പ്രവർത്തകരായ കൃപേഷിനെയും ശരത്‌ലാലിനെയും സിപിഎം പ്രവർത്തകർ വെട്ടിക്കൊന്നത്. നേരിട്ടും അല്ലാതെയും കേസില്‍ പ്രതികളായിട്ടുള്ളത് നിരവധി സിപിഎം പ്രവർത്തകരാണ്. അതിനാല്‍ തന്നെ പൊലീസ് അന്വേഷണം തൃപ്തികരമാകില്ലെന്ന ആരോപണം ശക്തമായതോടെ കൊലയ്ക്കു പിന്നിലെ ഉന്നത ഗൂഢാലോചന പുറത്തു കൊണ്ടുവരാൻ കേസ് സിബിഐക്കു കൈമാറണമെന്നാവശ്യപ്പെട്ട് കൃപേഷിന്‍റെ പിതാവ് പിതാവ് കൃഷ്ണനാണ് ഹൈക്കോടതിയെ സമീപിച്ചത്.