പ്രവാസി വ്യവസായി പത്മശ്രീ അഡ്വ. സി.കെ മേനോന്‍ അന്തരിച്ചു

Jaihind Webdesk
Tuesday, October 1, 2019

പ്രവാസി വ്യവസായിയും സംസ്ഥാന സര്‍ക്കാരിന്‍റെ നോര്‍ക്ക-റൂട്ട്സ് വൈസ് ചെയര്‍മാനുമായ പത്മശ്രീ അഡ്വ. സി.കെ മേനോന്‍ അന്തരിച്ചു. 70 വയസായിരുന്നു. ചെന്നൈ അപ്പോളോ ആശുപത്രിയില്‍ വെച്ചായിരുന്നു മരണം.

ഖത്തര്‍ ആസ്ഥാനമായ ബഹ്സാദ് ഗ്രൂപ്പിന്‍റെ സ്ഥാപകനും ചെയര്‍മാനുമാണ്. കോണ്‍ഗ്രസ് അനുഭാവ കലാ-സാസ്‌കാരിക പ്രവാസി സംഘടനയായ ഒ.ഐ.സി.സിയുടെ പ്രഥമ ഗ്ലോബല്‍ പ്രസിഡന്‍റും, ജയ്ഹിന്ദ് ടി.വി ഡയറക്ടര്‍ ബോര്‍ഡ് അംഗവും ആയിരുന്നു. ഇന്ത്യയിലും ഗള്‍ഫിലെ സാമൂഹ്യ സാസ്‌കാരിക വ്യവസായ രംഗങ്ങളിലും അദേഹം സജീവ സാന്നിധ്യം ആയിരുന്നു. സംസ്‌കാരം നാളെ തൃശൂരില്‍ നടക്കും. ഗള്‍ഫിലെ സാമൂഹിക – സാംസ്‌കാരിക -വ്യവസായ രംഗങ്ങളില്‍ മിന്നിത്തിളങ്ങിയ മാനുഷിക മുഖമുള്ള മലയാളിയെയാണ് സി.കെ മേനോന്‍റെ നിര്യാണത്തോടെ നഷ്ടമാകുന്നത്.