സി.കെ മേനോന്‍റെ കുടുംബാംഗങ്ങളെ ഉമ്മൻ ചാണ്ടി സന്ദർശിച്ചു

Jaihind Webdesk
Sunday, October 13, 2019

അന്തരിച്ച പത്മശ്രീ സി.കെ മേനോന്‍റെ  വസതി കോണ്‍ഗ്രസ് പ്രവര്‍ത്തകസമിതിയംഗം ഉമ്മന്‍ ചാണ്ടി സന്ദർശിച്ചു. സി.കെ മേനോന്‍റെ എറണാകുളത്തെ വസതി സന്ദർശിച്ച് കുടുംബാംഗങ്ങളെ അനുശോചനമറിയിച്ചു.

സി.കെ മേനോന്‍റെ വിയോഗത്തില്‍ ദുഃഖിതരായ ഭാര്യ ജയശ്രീ മേനോനെയും മകൻ ജയകൃഷ്ണ മേനോനെയും അദ്ദേഹം ആശ്വസിപ്പിച്ചു. കെ.എസ്.യു മുതല്‍ സി.കെ മേനോനുമായി ഉണ്ടായിരുന്ന അടുപ്പം ഉമ്മൻ ചാണ്ടി അനുസ്മരിച്ചു. തനിക്ക് അടുത്ത സുഹൃത്തായിരുന്നു അദ്ദേഹമെന്ന് ഉമ്മന്‍ ചാണ്ടി പറഞ്ഞു. സ്ഥലത്ത് ഇല്ലാതിരുന്നതിനാല്‍ ഉമ്മന്‍ ചാണ്ടിക്ക് സി.കെ മേനോന്‍റെ  മരണാനന്തര ചടങ്ങുകളിൽ പങ്കെടുക്കാൻ കഴിഞ്ഞിരുന്നില്ല.

ഉമ്മന്‍ ചാണ്ടി മുഖ്യമന്ത്രിയായിരുന്ന കാലയളവില്‍ ഗൾഫിൽ വധശിക്ഷയ്ക്ക് വിധിക്കപ്പെട്ടിരുന്ന നിരവധി മലയാളികളുടെ ജീവൻ രക്ഷിക്കുന്നതിനു വേണ്ടി തന്‍റെ അഭ്യർത്ഥന പ്രകാരം സി.കെ മേനോന്‍ ഇടപെട്ടതും അദ്ദേഹം അനുസ്മരിച്ചു. വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട മലയാളികളെ ജീവിതത്തിലേക്ക് തിരിച്ചുകൊണ്ടുവന്ന മഹദ് വ്യക്തിയാണ് സി.കെ മേനോനെന്നും ഉമ്മൻചാണ്ടി പറഞ്ഞു.