യൂണിവേഴ്സിറ്റി കോളേജിൽ നടക്കുന്നത് ജനാധിപത്യപരമല്ലാത്ത പ്രവർത്തനമെന്ന് രമേശ് ചെന്നിത്തല

Jaihind News Bureau
Friday, November 29, 2019

യൂണിവേഴ്സിറ്റി കോളേജിൽ നടക്കുന്നത് ജനാധിപത്യപരമല്ലാത്ത പ്രവർത്തനമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. കോളേജിൽ മറ്റൊരു വിദ്യാർത്ഥി സംഘടനയ്ക്കും പ്രവർത്തിക്കാൻ കഴിയാത്ത സാഹചര്യമാണ് ഉള്ളത്. എസ് എഫ് ഐ യുടെ ഗുണ്ടായിസത്തെ സർക്കാർ പിന്തുണയ്ക്കുന്നുവെന്നും പ്രതിപക്ഷ നേതാവ് കുറ്റപ്പെടുത്തി.