ശബരിമല : തൃപ്തി ദേശായിക്ക് പ്രത്യേക സുരക്ഷ നൽകണ്ടേതില്ലന്ന് പോലീസ്

Jaihind Webdesk
Thursday, November 15, 2018

Sabarimala-Police

ശബരിമല ദർശനത്തിന് എത്തുന്ന തൃപ്തി ദേശായിക്ക് പ്രത്യേക സുരക്ഷ നൽകണ്ടേതില്ലന്ന് പോലീസ്. ശബരിമലയിലെ സുരക്ഷ വിലയരുത്തനതിന്റെ ഭാഗമായി ഡി.ജി.പി ലോക് നാഥ് ബെഹറ ഇന്ന് നിലയ്ക്കലിൽ എത്തും.

തൃപ്തി ദേശായിക്ക് പ്രത്യേക പരിഗണന നൽകണ്ടേതില്ലന്നാണ് പോലീസിന്റെ തീരുമാനം. ഭർശനത്തിന് എത്തുന്നവർക്ക് നൽകുന്ന സുരക്ഷ തൃപ്തി ദേശായിക്കും നൽകും.അവർക്ക് പ്രത്യേക സുരക്ഷ നൽകില്ല. യാത്ര കുലി താമസ സൗകര്യം സുരക്ഷ എന്നിവ നൽകണമെന്ന തൃപ്തി ദേശായിയുടെ കത്തിന് മറുപടി നൽകണ്ടേന്നും തീരുമാനിച്ചിട്ടുണ്ട്.

ശബരിമല ദർശനത്തിന് സുരക്ഷയും യാത്രാ താമസ സൗകര്യം തുടങ്ങിയവ ആവശ്യപെട്ട് കേരള മഹരാഷ്ട്ര മുഖ്യ മന്ത്രിമാർക്കും ശബരിമല ദർശനത്തിന് ഓൺലൈൻ ബുക്ക് ചെയ്ത യുവതികളുടെ വിവരങ്ങൾ പുറത്ത് വിടരുത് എന്നും കർശന നിർദ്ദേശം ഉണ്ട്അതേ സമയം ശബരിമലയിൽ കുടുതൽ പോലീസിനെ വിന്യസിച്ചു.

മുവായരത്തിലധികം പോലീസ് കാരയാണ് സന്നിധാനത്ത് നിയോഗിച്ചിരിക്കുന്നത്. സായുധ ബറ്റാലിയനെയും വ്യനസിച്ചിട്ടുണ്ട്. സുരക്ഷാ ക്രമീകരണങ്ങൾ വിലയിരുത്താൻ ഡി.ജി.പി ഇന്ന് നിലയ്ക്കലിൽ എത്തും.