Trending
Browse

All sections

Watch

No business videos available

No Middle East videos available

Latest News

രണ്ടു വയസ്സുള്ള കുട്ടിയുള്‍പ്പടെ തിരുവനന്തപുരത്ത് 3 പേർക്ക് കൂടി സിക സ്ഥിരീകരിച്ചു

രണ്ടു വയസ്സുള്ള കുട്ടിയുള്‍പ്പടെ തിരുവനന്തപുരത്ത് 3 പേർക്ക് കൂടി സിക സ്ഥിരീകരിച്ചു
തിരുവനന്തപുരം : രണ്ടു വയസ്സുള്ള കുട്ടി ഉൾപ്പെടെ 3 പേർക്കു കൂടി തിരുവനന്തപുരത്ത് സിക വൈറസ് ബാധ സ്ഥിരീകരിച്ചു. രോഗം കണ്ടെത്തിയവരുടെ എണ്ണം ഇതോടെ 18 ആയി. ഇതിൽ 14 പേരും ആരോഗ്യ പ്രവർത്തകരാണ്. പ്രതിരോധ നടപടികൾ ഊർജിതമാക്കാൻ കേന്ദ്ര വിദഗ്ധ സംഘം നിർദേശിച്ചു. 2100 പരിശോധനാ കിറ്റുകൾ സംസ്ഥാനത്തെത്തി. തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിലെ സാംപിളുകൾ കോയമ്പത്തൂരിലെ ലാബിൽ പരിശോധിച്ചപ്പോഴാണു 3 പേർക്കു കൂടി രോഗം കണ്ടെത്തിയത്. കുട്ടിക്കു പുറമേ 46 വയസ്സുളള പുരുഷൻ, 29 വയസ്സുള്ള ആരോഗ്യ പ്രവർത്തക എന്നിവർക്കാണു രോഗബാധ. തിരുവനന്തപുരത്തു സന്ദർശനം നടത്തുന്ന വിദഗ്ധ സംഘം ആരോഗ്യ വകുപ്പ് ഡയറക്ടറുമായും ഉന്നത ഉദ്യോഗസ്ഥരുമായും കൂടിക്കാഴ്ച നടത്തി. സംഘം ഇന്നു രോഗബാധിത പ്രദേശങ്ങൾ സന്ദർശിക്കും. സിക വൈറസ് പരിശോധന നടത്താൻ സംസ്ഥാനം സജ്ജമാണെന്ന് മന്ത്രി വീണാ ജോർജ് അറിയിച്ചു. പനി, ചുവന്ന പാടുകൾ, ശരീരവേദന എന്നീ ലക്ഷണങ്ങളോടെ ആശുപത്രികളിലെത്തുന്ന രോഗികളെ, പ്രത്യേകിച്ച് ഗർഭിണികളെ, സിക വൈറസ് പരിശോധനയ്ക്കു വിധേയമാക്കാൻ ആശുപത്രികൾക്കു നിർദേശം നൽകിയിട്ടുണ്ടെന്നും മന്ത്രി അറിയിച്ചു.  

Related articles

See all
Popular News

തദ്ദേശ ഉപതിരഞ്ഞെടുപ്പ്: സംസ്ഥാനത്ത് 58.82% പോളിങ്; വിധി നാളെയറിയാം

Popular News

മദ്യപിച്ച് വാഹനമോടിച്ച് അപകടാന്തരീക്ഷം സൃഷ്ടിച്ചു: യൂട്യൂബർ അശ്വന്ത് കോക്കിനെ പോലീസ് കസ്റ്...

Popular News

സംസ്ഥാനത്തെ എയർപോർട്ടുകൾ വൻകിട ഏവിയേഷൻ ഹബ്ബുകളാക്കും: വികസന പദ്ധതികൾ പ്രഖ്യാപിച്ച് മുഖ്യമന...

Popular News

"സാധാരണക്കാരുടെ ജീവിതപ്രശ്നങ്ങൾ കിടക്കുമ്പോഴാണ് ഇത്തരക്കാരുടെ വ്യക്തിഗത തർക്കങ്ങൾ"; 'അമ്മ'...

Save your stories

Sign in