Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Latest News

ബന്ധുനിയമനം : ജലീലിന്‍റെ രാജി ആവശ്യപ്പെട്ട് ഇന്ന് യൂത്ത് കോണ്‍ഗ്രസ് സെക്രട്ടേറിയറ്റ് മാർച്ച്

ബന്ധുനിയമനം : ജലീലിന്‍റെ രാജി ആവശ്യപ്പെട്ട് ഇന്ന് യൂത്ത് കോണ്‍ഗ്രസ് സെക്രട്ടേറിയറ്റ് മാർച്ച്
  തിരുവനന്തപുരം : ബന്ധുനിയമന വിവാദത്തിൽ മന്ത്രി ജലീലിനെതിരെ പ്രതിഷേധം ശക്തമാക്കി കോണ്‍ഗ്രസ്. ജലീല്‍ രാജിവെക്കണമെന്ന് ആവശ്യപ്പെട്ട് യൂത്ത് കോൺഗ്രസ് ഇന്ന് പ്രതിഷേധ മാർച്ച് നടത്തും. സെക്രട്ടേറിയറ്റിലേക്ക് നടത്തുന്ന മാർച്ച് യുഡിഎഫ് കൺവീനർ എം.എം ഹസൻ ഉദ്ഘാടനം ചെയ്യും. അതേസമയം ജലീലിനെതിരായ ലോകായുക്ത റിപ്പോർട്ട് ഇന്ന് സർക്കാരിന് കൈമാറും. ജലീല്‍ ബന്ധുനിയമനം നടത്തിയതായി വ്യക്തമാണെന്നും മന്ത്രിക്കെതിരെ നടപടി വേണമെന്നും റിപ്പോർട്ടില്‍ പറയുന്നു. എന്നാല്‍ ജലീലിനെ സംരക്ഷിക്കുന്ന നിലപാടാണ് മുഖ്യമന്ത്രി സ്വീകരിക്കുന്നത്. വിഷയത്തില്‍ തീരുമാനമെടുക്കാന്‍ മുഖ്യമന്ത്രിക്ക് മൂന്നുമാസത്തെ സമയമാണുള്ളത്. എന്നാല്‍ നടപടിയെടുക്കാന്‍ തയാറാകുന്നില്ലെങ്കില്‍ വിഷയത്തില്‍ ഗവർണർക്ക് ഇടപെടാനാകും. ഇത് സർക്കാരിന് തിരിച്ചടിയാകുമെന്നതിനാല്‍ തെരഞ്ഞെടുപ്പ് ഫലം വരുന്നതുവരെയെങ്കിലും നീട്ടിക്കൊണ്ടുപോകാനാണ് സർക്കാർ ശ്രമിക്കുന്നത്. അതേസമയം ലോകായുക്ത വിധിയുടെ പശ്ചാത്തലത്തില്‍ പ്രതിഷേധം കടുപ്പിക്കാന്‍ തന്നെയാണ് കോണ്‍ഗ്രസിന്‍റെ നീക്കം. ജലീല്‍ കുറ്റക്കാരനെന്ന് കണ്ടെത്തിയിട്ടും സംരക്ഷിക്കുന്ന സർക്കാർ നടപടിക്കെതിരെയും ജലീലിന്‍റെ രാജി ആവശ്യപ്പെട്ടുമാണ് യൂത്ത് കോണ്‍ഗ്രസിന്‍റെ സെക്രട്ടേറിയറ്റ് മാർച്ച്.

Related articles

See all
Popular News

WPL താരലേലം ബുധനാഴ്ച കൊച്ചിയിൽ; 27 ഒഴിവുകളിലേക്ക് 146 താരങ്ങൾ, മലയാളി സാന്നിധ്യമായി 3 പേർ

Popular News

'ജില്ലാ സെന്‍ററില്‍ പോലും പ്രവർത്തിക്കാൻ അനുവദിക്കുന്നില്ല, നടപടി പുനഃപരിശോധിക്കണം'; സി.പി...

Popular News

മുൻ ആരോഗ്യമന്ത്രിമാരുടെ ഇരട്ടത്താപ്പ്; എസ്എംഎ മരുന്നില്‍ പഠനം വേണമെന്ന് ശുപാര്‍ശ ചെയ്തത് ഇ...

Popular News

2010 ലെ എസ്.ഐ നിയമന ക്രമക്കേട്: PSCക്കെതിരെ വീണ്ടും ക്രൈംബ്രാഞ്ച് അന്വേഷണം, ഉത്തരവിട്ട് ആഭ...

Save your stories

Sign in