Logo
Mon, Jul 13, 2026 • 06:30 AM
LIVE TV
Watch

No business videos available

No Middle East videos available

വിദ്യാർത്ഥിയോട് അപമര്യാദയായി പെരുമാറിയ സംഭവം: മുകേഷിനെതിരെ ദേശീയ ബാലാവകാശ കമ്മീഷന് പരാതി നൽകി യൂത്ത് കോൺഗ്രസ്‌


Jaihind TV News Report
Jaihind TV News Report
Jaihind TV Web Desk
July 05, 2021
1 min read Updated: June 10, 2026
SHARE:
SAVE: Login to save

വിദ്യാർത്ഥിയോട് അപമര്യാദയായി പെരുമാറിയ സംഭവം: മുകേഷിനെതിരെ ദേശീയ ബാലാവകാശ കമ്മീഷന് പരാതി നൽകി യൂത്ത് കോൺഗ്രസ്‌
തിരുവനന്തപുരം : സഹായമഭ്യർത്ഥിച്ച് വിളിച്ച പത്താം ക്ലാസ് വിദ്യാർത്ഥിയോട് അപമര്യാദയായി പെരുമാറിയ എം മുകേഷ് എംഎൽഎക്കെതിരെ ദേശീയ ബാലാവകാശ കമ്മീഷനിലും സംസ്ഥാന ബാലാവകാശ കമ്മീഷനിലും പരാതി നൽകി യൂത്ത് കോൺഗ്രസ് അഖിലേന്ത്യാ കോർഡിനേറ്റർ ജെ.എസ് അഖിൽ. ഭരണഘടനയുടെ അനുഛേദം 188-ാം അടിസ്ഥാനത്തിൽ ഗുരുതരമായ സത്യപ്രതിജ്ഞാ ലംഘനമാണ് എംഎൽഎയുടെ ഭാഗത്തുനിന്ന് ഉണ്ടായതെന്ന് അഖിൽ പരാതിയിൽ ചൂണ്ടിക്കാട്ടി. അത്യാവശ്യ കാര്യത്തിനാണ് വിളിക്കുന്നതെന്ന് നിരവധി തവണ പറഞ്ഞിട്ടും അത് എന്താണെന്ന് കേള്‍ക്കാനോ ചോദിക്കാനോ തയ്യാറാകാതെ വിദ്യാര്‍ത്ഥിയെ പലതവണ എംഎൽഎ അപമാനിച്ചു. ഇതോടെ ആ വിദ്യാർഥി എത്രമാത്രം മാനസിക സംഘർഷത്തിലായെന്ന് ഫോൺ സംഭാഷണത്തിലൂടെ വ്യക്തമാണ്. ഈ ഗുരുതരമായ വിഷയത്തിൽ ബാലാവകാശ കമ്മീഷൻ ആത്മാർഥമായി ഇടപെട്ട് സമഗ്ര അന്വേഷണം നടത്തണമെന്നും അഖിൽ പരാതിയിൽ ആവശ്യപ്പെട്ടു.
Jaihind TV News Report

Jaihind TV Web Desk

View all articles
RELATED NEWS
View All
LIVE
  LATEST NEWS 10
More News
  GET DAILY UPDATES
Newsletter

Get daily news updates directly to your inbox.

  IN THIS SECTION
Related Articles 15
Latest Updates 10
Editor's Picks 8
Trending Articles 10