Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Latest News

Youth Congress Protest| യൂത്ത് കോണ്‍ഗ്രസ് മണ്ഡലം പ്രസിഡന്റിനെ ക്രൂരമായി മര്‍ദിച്ച സംഭവം: എസ്.ഐ നുഹ്‌മാന്റെ വീട്ടിലേക്ക് യൂത്ത് കോണ്‍ഗ്രസ് മാര്‍ച്ച് നടത്തി

Youth Congress Protest|  യൂത്ത് കോണ്‍ഗ്രസ് മണ്ഡലം പ്രസിഡന്റിനെ ക്രൂരമായി മര്‍ദിച്ച സംഭവം: എസ്.ഐ നുഹ്‌മാന്റെ വീട്ടിലേക്ക് യൂത്ത് കോണ്‍ഗ്രസ് മാര്‍ച്ച് നടത്തി
തൃശ്ശൂര്‍: കുന്നംകുളം ചൊവ്വന്നൂര്‍ യൂത്ത് കോണ്‍ഗ്രസ് മണ്ഡലം പ്രസിഡന്റ് സുജിത്ത് വി.എസിനെ പൊലീസ് സ്റ്റേഷനില്‍ വെച്ച് മര്‍ദ്ദിച്ച സംഭവത്തില്‍, എസ്.ഐ നുഹ്‌മാന്റെ മലപ്പുറത്തെ വീട്ടിലേക്ക് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ പ്രതിഷേധ മാര്‍ച്ച് നടത്തി. എസ്.ഐക്കെതിരെ കര്‍ശന നടപടി ആവശ്യപ്പെട്ടുകൊണ്ടാണ് പ്രതിഷേധം സംഘടിപ്പിച്ചത്. ഡി.സി.സി. പ്രസിഡന്റ് വി.എസ്. ജോയിയുടെ നേതൃത്വത്തിലാണ് കോണ്‍ഗ്രസ്, യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ പ്രതിഷേധ മാര്‍ച്ച് നടത്തിയത്. കുന്നംകുളം പൊലീസ് സ്റ്റേഷനില്‍ വെച്ച് യൂത്ത് കോണ്‍ഗ്രസ് നേതാവ് സുജിത്തിനെ പോലീസ് ക്രൂരമായി മര്‍ദ്ദിക്കുന്നതിന്റെ ഞെട്ടിക്കുന്ന സിസിടിവി ദൃശ്യങ്ങളാണ് ബുധനാഴ്ച പുറത്ത് വന്നത് . പൊലീസിന്റെ ഭീഷണിയെ ചോദ്യം ചെയ്തതിനാണ് സുജിത്തിനെ മര്‍ദ്ദിച്ചത്. ഷര്‍ട്ട് ഊരിമാറ്റിയ നിലയില്‍ പോലീസ് ജീപ്പിലാണ് സുജിത്തിനെ സ്റ്റേഷനിലേക്ക് കൊണ്ടുവന്നത്. അവിടെ വെച്ച് മൂന്നിലധികം പോലീസുകാര്‍ ചേര്‍ന്ന് വളഞ്ഞിട്ട് മര്‍ദ്ദിക്കുകയായിരുന്നു. എസ്.ഐ. നുഹ്‌മാന്റെ നേതൃത്വത്തിലായിരുന്നു മര്‍ദ്ദനം. സംഭവത്തിനുശേഷം, സുജിത്ത് മദ്യപിച്ച് പ്രശ്‌നമുണ്ടാക്കുകയും പോലീസിനെ ഉപദ്രവിക്കുകയും ചെയ്തുവെന്ന് കാണിച്ച് പോലീസ് കള്ളക്കേസ് ഫയല്‍ ചെയ്യാന്‍ ശ്രമിച്ചു. എന്നാല്‍ വൈദ്യപരിശോധനയില്‍ സുജിത്ത് മദ്യപിച്ചിട്ടില്ലെന്ന് തെളിഞ്ഞു. ചാവക്കാട് മജിസ്ട്രേറ്റ് കോടതി സുജിത്തിന് ജാമ്യം അനുവദിച്ചു. തുടര്‍ന്ന് നടത്തിയ പരിശോധനയില്‍ സുജിത്തിന്റെ ചെവിക്ക് കേള്‍വി തകരാര്‍ സംഭവിച്ചുവെന്നും കണ്ടെത്തി. പോലീസില്‍ പരാതി നല്‍കിയിട്ടും കേസെടുക്കാന്‍ തയ്യാറായില്ല. പിന്നീട് കോടതി നിര്‍ദ്ദേശപ്രകാരമാണ് കേസെടുത്തത്. രണ്ട് വര്‍ഷത്തെ നിയമപോരാട്ടത്തിനൊടുവിലാണ് വിവരാവകാശ നിയമപ്രകാരം ഈ ദൃശ്യങ്ങള്‍ ഇപ്പോള്‍ പുറത്തുവന്നത്.

Related articles

See all
Popular News

മദ്യപിച്ച് വാഹനമോടിക്കൽ: സംസ്ഥാനത്ത് കടുത്ത നടപടിയുമായി പോലീസ്; 6,939 കേസുകൾ, 2,034 ലൈസൻസു...

Popular News

കേരളത്തിലെ എസ്.ഐ.ആർ വോട്ടർപട്ടിക ചോർച്ച: പുറത്തായവർക്ക് ഇനിയും പരാതി നൽകാം, ഹർജികൾ നിലനിർത...

Popular News

കേരള സർവകലാശാല അസിസ്റ്റന്റ് നിയമന തട്ടിപ്പ്: അനുബന്ധ കുറ്റപത്രം നൽകാൻ ക്രൈംബ്രാഞ്ച്; അനധിക...

Popular News

KSRTC സ്വകാര്യ ബസുകൾ വാടകയ്‌ക്കെടുക്കും; സമരം പിൻവലിച്ച് ബസുടമകള്‍, ഗതാഗത മന്ത്രിയുമായി നട...

Save your stories

Sign in