Trending
Browse

All sections

Watch

No business videos available

No Middle East videos available

Latest News

ആലപ്പുഴയില്‍ മുഖ്യമന്ത്രിക്കെതിരെ യൂത്ത് കോണ്‍ഗ്രസ് കരിങ്കൊടി; തല തല്ലിപ്പൊട്ടിച്ച് സുരക്ഷാ സംഘം

ആലപ്പുഴയില്‍ മുഖ്യമന്ത്രിക്കെതിരെ യൂത്ത് കോണ്‍ഗ്രസ് കരിങ്കൊടി; തല തല്ലിപ്പൊട്ടിച്ച് സുരക്ഷാ സംഘം
  ആലപ്പുഴ: മുഖ്യമന്ത്രിയെ കരിങ്കൊടി കാണിച്ച യൂത്ത് കോൺഗ്രസ്, കെഎസ്‌യു പ്രവർത്തകരെ ക്രൂരമായി തല്ലിച്ചതച്ച് സുരക്ഷാ സംഘം. ആലപ്പുഴ ജനറൽ ഹോസ്പിറ്റൽ ജംഗ്ഷനിലായിരുന്നു മുഖ്യമന്ത്രിക്കെതിരെ പ്രവർത്തകർ കരിങ്കൊടിയുമായി പ്രതിഷധിച്ചത്. സുരക്ഷാ സംഘം പ്രവർത്തകരുടെ തല അടിച്ചു പൊട്ടിച്ചു. നിരവധി പ്രവർത്തകർക്ക് മർദ്ദനത്തിൽ ഗുരുതരമായി പരിക്കേറ്റു. നവ കേരള സദസിനായി സംസ്ഥാന പര്യടനം നടത്തുന്ന മുഖ്യമന്ത്രിക്കും സംഘത്തിനും നേരെ ആലപ്പുഴയിൽ നടത്തിയ കരിങ്കൊടി പ്രതിഷേധത്തിനു നേരെയാണ് ക്രൂരത. മുഖ്യമന്ത്രിയുടെ സുരക്ഷാ സംഘത്തിലുള്ളവർ യൂത്ത് കോൺഗ്രസ് കെഎസ്‌യു പ്രവർത്തകരെ അതി ക്രൂരമായാണ് തല്ലിച്ചതച്ചത്. മുഖ്യമന്ത്രിയുടെ ഗൺമാനും അംഗരക്ഷകരും ചേർന്നായിരുന്നു മർദ്ദനം. സുരക്ഷാ സംഘത്തിനൊപ്പം ഡിവൈഎഫ്ഐ പ്രവർത്തകരും ചേർന്നു. പ്രവർത്തകരെ മുഖ്യമന്ത്രിയുടെ സുരക്ഷാ സംഘം വളഞ്ഞിട്ട് തല്ലിച്ചതയ്ക്കുകയായിരുന്നുവെന്ന് കെഎസ്‌യു-യൂത്ത് കോൺഗ്രസ് നേതാക്കൾ പറഞ്ഞു. ആലപ്പുഴ ജനറൽ ആശുപത്രിക്ക് സമീപമായിരുന്നു സംഭവം. കെഎസ്‌യു ജില്ലാ പ്രസിഡന്‍റ് തോമസ്, യൂത്ത് കോൺഗ്രസ് സംസ്ഥാന സെക്രട്ടറി അജോയ് ജോയ് എന്നിവർക്കാണ് അതി ക്രൂരമായ മർദ്ദനമേറ്റത്. സൂക്ഷിച്ചോ ഇനിയും തരുമെന്ന് സുരക്ഷാ സംഘവും ഡിവൈഎഫ്ഐക്കാരും ഭീഷണിപ്പെടുത്തി. സുരക്ഷാ സംഘത്തിന്‍റെ നിലപാടിനെതിരെ ശക്തമായ സമര പരിപാടികൾ സംഘടിപ്പിക്കുമെന്ന് പ്രവർത്തകർ അറിയിച്ചു.

Related articles

See all
Latest News

പുകയില കടത്ത് വിവാദം പഴങ്കഥ; അച്ചടക്ക നടപടി പിൻവലിച്ചു; എ. ഷാനവാസിനെ തിരിച്ചെടുത്ത് സിപിഎം

Latest News

'കേരളം പിണറായിയോട് ഗുഡ് ബൈ പറയും'; ഭരണമാറ്റം ഉറപ്പെന്ന് രമേശ് ചെന്നിത്തല

Latest News

'കണ്ണൂർ വിട്ട് അമ്പലപ്പുഴയിൽ വന്ന് ജയിച്ചു കാണിക്ക്'; പിണറായിയെയും ഗോവിന്ദനെയും വെല്ലുവിളി...

Latest News

'തല്ലിയ കൈകൾ കൊണ്ട് സല്യൂട്ട് ചെയ്യിക്കും'; അതിജീവനത്തിന്റെ മുഖമായി തോമസ് ആലപ്പുഴയിലെ യുഡി...

Save your stories

Sign in