Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Latest News

Child artist Devanandha against state film award jury| 'നിങ്ങള്‍ കുട്ടികള്‍ക്ക് നേരെ കണ്ണടച്ചോളൂ, പക്ഷേ ഇവിടെ ഇരുട്ടാണെന്ന് പറയരുത്': സംസ്ഥാന ചലച്ചിത്ര അവാര്‍ഡ് ജൂറിക്കെതിരെ ദേവനന്ദ

Child artist Devanandha against state film award jury| 'നിങ്ങള്‍ കുട്ടികള്‍ക്ക് നേരെ കണ്ണടച്ചോളൂ, പക്ഷേ ഇവിടെ ഇരുട്ടാണെന്ന് പറയരുത്': സംസ്ഥാന ചലച്ചിത്ര അവാര്‍ഡ് ജൂറിക്കെതിരെ ദേവനന്ദ
തിരുവനന്തപുരം: 2024-ലെ സംസ്ഥാന ചലച്ചിത്ര അവാര്‍ഡ് പ്രഖ്യാപനത്തില്‍ കുട്ടികളുടെ പ്രകടനങ്ങള്‍ അവഗണിക്കപ്പെട്ടതില്‍ ജൂറിക്ക് രൂക്ഷ വിമര്‍ശനവുമായി 'മാളികപ്പുറം' ഉള്‍പ്പെടെയുള്ള സിനിമകളിലെ ബാലതാരം ദേവനന്ദ. 'കുട്ടികളുടെ അവകാശങ്ങള്‍ നിഷേധിച്ചുകൊണ്ടല്ല മാറ്റങ്ങളുണ്ടാകേണ്ടത്' എന്ന് ചൂണ്ടിക്കാട്ടി ഇന്‍സ്റ്റാഗ്രാമിലാണ് ദേവനന്ദ കുറിപ്പ് പങ്കുവെച്ചത്. ദേവനന്ദയുടെ വിമര്‍ശനം പ്രധാനമായും ജൂറി ചെയര്‍മാന്‍ പ്രകാശ് രാജിന്റെ പ്രസ്താവനകളെ കേന്ദ്രീകരിച്ചായിരുന്നു. 'കുട്ടികള്‍ക്ക് നേരെ കണ്ണടച്ചോളൂ, പക്ഷേ ഇവിടെ മുഴുവന്‍ ഇരുട്ടാണെന്ന് പറയരുത്' എന്ന ശക്തമായ വാക്കുകളോടെയാണ് പോസ്റ്റ് ആരംഭിക്കുന്നത്. 2024-ലെ മലയാള സിനിമ അവാര്‍ഡ് പ്രഖ്യാപനത്തോടെ ജൂറി കുട്ടികളുടെ ഒരു തലമുറക്ക് നേരെയാണ് കണ്ണടച്ചതെന്ന് ദേവനന്ദ ആരോപിച്ചു. സ്താനാര്‍ത്തി ശ്രീക്കുട്ടന്‍, ഗു, ഫീനിക്‌സ്, എആര്‍എം അടക്കമുള്ള സിനിമകളില്‍ കുട്ടികള്‍ മികച്ച പ്രകടനം കാഴ്ചവെച്ചിട്ടും അവാര്‍ഡ് നല്‍കാത്തത് അനീതിയാണ്. 'രണ്ടു കുട്ടികള്‍ക്ക് അത് നല്‍കിയിരുന്നു എങ്കില്‍ ഒരുപാട് കുട്ടികള്‍ക്ക് അത് ഊര്‍ജ്ജമായി മാറിയേനെ,' ദേവനന്ദ ചൂണ്ടിക്കാട്ടി. അവകാശങ്ങള്‍ നിഷേധിച്ചുകൊണ്ടല്ല മാറ്റങ്ങള്‍ ഉണ്ടാകേണ്ടതെന്നും മാറ്റങ്ങള്‍ക്കൊപ്പം അവകാശങ്ങളും സംരക്ഷിക്കാന്‍ കഴിയണമെന്നും ദേവനന്ദ ആവശ്യപ്പെട്ടു. എല്ലാ മാധ്യമങ്ങളും, സിനിമാ പ്രവര്‍ത്തകരും, പൊതുജനങ്ങളും ഈ വിഷയം ചര്‍ച്ച ചെയ്യണമെന്നും കുട്ടികളുടെ അവകാശങ്ങള്‍ നിഷേധിക്കപ്പെടുന്നതിനെതിരെ ശബ്ദമുയര്‍ത്തണമെന്നും ദേവനന്ദ അഭ്യര്‍ഥിച്ചു. അവാര്‍ഡുകള്‍ നല്‍കാതെയിരുന്നിട്ടല്ല കൂടുതല്‍ കുട്ടികളുടെ സിനിമ ചെയ്യണമെന്ന് പറയാന്‍ ശ്രമിക്കേണ്ടതെന്നും ദേവനന്ദ കൂട്ടിച്ചേര്‍ത്തു.

Related articles

See all
Popular News

പിഎസ്‌സി പരീക്ഷാ ക്രമക്കേട്: അഡീഷണൽ സെക്രട്ടറി ആർ. ഹരിക്ക് സസ്‌പെൻഷൻ

Popular News

വാഗ്ദാനം യാഥാർത്ഥ്യമാക്കി യുഡിഎഫ് സർക്കാർ; മുതിർന്ന പൗരന്മാർക്ക് ഇനി പൂർണ്ണ സംരക്ഷണം, വയോജ...

Popular News

തദ്ദേശ സ്ഥാപനങ്ങളിൽ കോടികളുടെ ഫണ്ട് വിനിയോഗത്തിൽ വീഴ്ച; മുൻ സർക്കാരിന് സി.എ.ജി റിപ്പോർട്ടി...

Popular News

പി. പി. ദിവ്യയ്‌ക്കെതിരായ അഴിമതിക്കേസ്: ചാറ്റുകളും ശബ്ദസന്ദേശവും പുറത്തുവിട്ട് മുഹമ്മദ് ഷമ...

Save your stories

Sign in