Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Latest News

എം.എ യൂസഫലിയും ഭാര്യയും സഞ്ചരിച്ച ഹെലികോപ്‌റ്റർ ചതുപ്പിൽ ഇടിച്ചിറക്കി ; ആർക്കും പരിക്കില്ല

എം.എ യൂസഫലിയും ഭാര്യയും സഞ്ചരിച്ച ഹെലികോപ്‌റ്റർ ചതുപ്പിൽ ഇടിച്ചിറക്കി ; ആർക്കും പരിക്കില്ല
  കൊച്ചി : പ്രമുഖ വ്യവസായി എം.എ യൂസഫലിയും ഭാര്യയും സഞ്ചരിച്ച ഹെലികോപ്‌റ്റർ ചതുപ്പിൽ ഇടിച്ചിറക്കി. സാങ്കേതിക തകരാറിനെ തുടർന്നാണ് എറണാകുളം പനങ്ങാട് ചതുപ്പിൽ കോപ്‌റ്റർ ഇടിച്ചിറക്കിയത്. യൂസഫലിയും ഭാര്യയുമടക്കം അഞ്ചുപേരാണ് ഹെലികോപ്‌റ്ററിൽ ഉണ്ടായിരുന്നത്. ആർക്കും പരിക്കുകളില്ല. എല്ലാവരും സുരക്ഷിതരാണെങ്കിലും ആരോഗ്യപരിശോധനയ‌്ക്കായി ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. യന്ത്രത്തകരാറാണ് അപകടത്തിനു കാരണമായതെന്നാണ് പ്രാഥമിക നിഗമനം. ഹെലികോപ്‌റ്റർ സ്ഥിരം ഇറക്കാറുള്ള കുഫോസ് ക്യാംപസ് ഗ്രൗണ്ടിൽ എത്തുന്നതിനു തൊട്ടുമുമ്പാണ് അടിയന്തര സാഹചര്യമുണ്ടായത്. ജനവാസ കേന്ദ്രത്തിന് മുകളില്‍ വെച്ചാണ് ഹെലികോപ്റ്ററിന് തകരാറ് സംഭവിച്ചത്. സമീപത്തുകൂടെ ഹൈവേ കടന്നുപോകുന്നുണ്ട്. ചതുപ്പിലേക്ക് ഇടിച്ചിറക്കാന്‍ കഴിഞ്ഞതിനാല്‍ വന്‍ ദുരന്തം ഒഴിവായി. രാവിലെ 8.30നായിരുന്നു സംഭവം. എം.എ യുസഫലിയും മറ്റ് നാല് പേരും ലേക്ക് ഷോര്‍ ആശുപത്രിയിലുള്ള ബന്ധുവിനെ കാണാന്‍ വേണ്ടി വരികയായിരുന്നു. നിയന്ത്രണം വിട്ടതോടെ ചതുപ്പുനിലത്തിലേക്ക് ഇടിച്ചിറക്കുകയായിരുന്നു. അല്‍പം ചതുപ്പില്‍ പൂണ്ട നിലയിലാണ് ഹെലികോപ്റ്റര്‍.

Related articles

See all
Popular News

WPL താരലേലം ബുധനാഴ്ച കൊച്ചിയിൽ; 27 ഒഴിവുകളിലേക്ക് 146 താരങ്ങൾ, മലയാളി സാന്നിധ്യമായി 3 പേർ

Popular News

'ജില്ലാ സെന്‍ററില്‍ പോലും പ്രവർത്തിക്കാൻ അനുവദിക്കുന്നില്ല, നടപടി പുനഃപരിശോധിക്കണം'; സി.പി...

Popular News

മുൻ ആരോഗ്യമന്ത്രിമാരുടെ ഇരട്ടത്താപ്പ്; എസ്എംഎ മരുന്നില്‍ പഠനം വേണമെന്ന് ശുപാര്‍ശ ചെയ്തത് ഇ...

Popular News

2010 ലെ എസ്.ഐ നിയമന ക്രമക്കേട്: PSCക്കെതിരെ വീണ്ടും ക്രൈംബ്രാഞ്ച് അന്വേഷണം, ഉത്തരവിട്ട് ആഭ...

Save your stories

Sign in