Trending
Browse

All sections

Watch

No business videos available

No Middle East videos available

Popular News

ബി.ജെ.പിയില്‍ എല്ലാവരും കൊള്ളക്കാരല്ല, എന്നാല്‍ കൊള്ളക്കാരെല്ലാം ബി.ജെ.പിയിലാണ്: അയോധ്യ സംഭാവനക്കൊള്ളയില്‍ രൂക്ഷവിമര്‍ശനവുമായി കോണ്‍ഗ്രസ്

ബി.ജെ.പിയില്‍ എല്ലാവരും കൊള്ളക്കാരല്ല, എന്നാല്‍ കൊള്ളക്കാരെല്ലാം ബി.ജെ.പിയിലാണ്: അയോധ്യ സംഭാവനക്കൊള്ളയില്‍ രൂക്ഷവിമര്‍ശനവുമായി കോണ്‍ഗ്രസ്

ന്യൂഡല്‍ഹി: അയോധ്യ രാമക്ഷേത്ര സംഭാവനക്കൊള്ളയില്‍ ബിജെപിക്കെതിരെ രൂക്ഷവിമര്‍ശനവുമായി കോണ്‍ഗ്രസ്. എല്ലാ ബി.ജെ.പിക്കാരും സംഭാവനക്കൊള്ളക്കാരല്ലെങ്കിലും എല്ലാ സംഭാവനക്കൊള്ളക്കാരും ബി.ജെ.പിയിലാണെന്ന് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവും രാജ്യസഭയിലെ ഉപനേതാവുമായ പ്രമോദ് തിവാരി ആരോപിച്ചു. അയോധ്യയിലെ തട്ടിപ്പ് ഫണ്ട് പിരിവില്‍ മാത്രമല്ല, ശിലാപൂജയുടെ കാലം മുതല്‍ തുടങ്ങിയതാണെന്നും വിഷയം രാജ്യസഭയില്‍ തിങ്കളാഴ്ച ഉന്നയിക്കുമെന്നും വാര്‍ത്താസമ്മേളനത്തില്‍ അദ്ദേഹം പറഞ്ഞു.

അയോധ്യയില്‍ രാമക്ഷേത്രം പണിയാന്‍ ബി.ജെ.പി ഒരിക്കലും ആഗ്രഹിച്ചിരുന്നില്ലെന്നും വിഷയം എപ്പോഴും രാഷ്ട്രീയമായി സജീവമാക്കി നിര്‍ത്തുക മാത്രമായിരുന്നു അവരുടെ ലക്ഷ്യമെന്നും മുന്‍ യു.പി ടൂറിസം മന്ത്രി കൂടിയായ പ്രമോദ് തിവാരി പറഞ്ഞു. പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് ക്ഷേത്ര നിര്‍മാണത്തേക്കാള്‍ പ്രധാനം തിരഞ്ഞെടുപ്പായിരുന്നു. അതിനാല്‍ നിര്‍മാണം പൂര്‍ത്തിയാകാത്ത ക്ഷേത്രത്തിലാണ് പ്രതിഷ്ഠാചടങ്ങ് സംഘടിപ്പിച്ചത്. ട്രസ്റ്റിലെ ഓരോ അംഗത്തെയും നിയമിച്ചത് പ്രധാനമന്ത്രിയാണ്. ജനറല്‍ സെക്രട്ടറിയായിരുന്ന ചമ്പത് റായിയുടെ കാലത്ത് കോടിക്കണക്കിന് രൂപയുടെ തട്ടിപ്പാണ് നടന്നത്. ഇവര്‍ ചെയ്ത തെറ്റുകളില്‍ നിന്ന് പ്രധാനമന്ത്രിക്ക് കൈകഴുകാന്‍ കഴിയില്ലെന്നും അദ്ദേഹം തുറന്നടിച്ചു. കോടിക്കണക്കിന് ഭക്തരുടെ വിശ്വാസത്തെയാണ് ബി.ജെ.പി വഞ്ചിച്ചത്. കുറ്റക്കാര്‍ ശിക്ഷിക്കപ്പെടുന്നത് വരെ പോരാട്ടം തുടരുമെന്നും സുപ്രീം കോടതിയുടെ മേല്‍നോട്ടത്തില്‍ നിഷ്പക്ഷമായ എസ്.ഐ.ടി അന്വേഷണം വേണമെന്നും കോണ്‍ഗ്രസ് ആവശ്യപ്പെട്ടു.

Related articles

See all
Popular News

പ്രതിസന്ധി മറികടക്കാന്‍ ബദല്‍ വഴി: പാകിസ്ഥാന് പകരം ചൈനീസ് വ്യോമപാത ഉപയോഗിക്കാന്‍ ഇന്ത്യ;...

Popular News

ഏഴ് വയസ്സുകാരിക്ക് നീതി ഉറപ്പാക്കി കോടതി; പ്രതിക്ക് മരണം വരെ തടവ്, കുട്ടിക്ക് ഹൃദയസ്പര്‍ശി...

Popular News

അരുണാചലിൽ പട്രോളിങ് സംഘത്തിന് നേരെ തീവ്രവാദി ആക്രമണം; അസം റൈഫിൾസ് ജവാന് വീരമൃത്യു

Popular News

ഗ്യാനേഷ് കുമാറിന്റെ രാജിക്കായി പ്രതിഷേധം കടുപ്പിക്കാൻ കോൺഗ്രസ്; ജുഡീഷ്യൽ അന്വേഷണം ആവശ്യപ്പ...

Save your stories

Sign in