Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Latest News

MSC IRINA| ലോകത്തിലെ ഏറ്റവും വലിയ ചരക്ക് കപ്പല്‍ എം എസ് സി ഐറിന വിഴിഞ്ഞം തുറമുഖത്ത്; കപ്പിത്താന്‍ തൃശ്ശൂര്‍ സ്വദേശി

MSC IRINA| ലോകത്തിലെ ഏറ്റവും വലിയ ചരക്ക് കപ്പല്‍ എം എസ് സി ഐറിന വിഴിഞ്ഞം തുറമുഖത്ത്; കപ്പിത്താന്‍ തൃശ്ശൂര്‍ സ്വദേശി
ലോകത്തെ ഏറ്റവും വലിയ ചരക്കു കപ്പലായ എം എസ് സി ഐറിന വിഴിഞ്ഞം തുറമുഖത്ത്. രാവിലെ എട്ട് മണിയോടെയാണ് കപ്പല്‍ വിഴിഞ്ഞം തുറമുഖത്ത് കപ്പലിന്റെ ബര്‍ത്തിങ് നടന്നത്. ജൂണ്‍ മൂന്നിന് രാത്രി ഏഴ് മണിയോടെയാണ് കപ്പല്‍ വിഴിഞ്ഞം പുറംകടലില്‍ എത്തിയത്. രണ്ട് ദിവസത്തോളം ചരക്ക് നീക്കവുമായി ബന്ധപ്പെട്ട് കപ്പല്‍ ഇവിടെയുണ്ടാകും. 24,000 മീറ്റര്‍ ഡെക്ക് ഏരിയയും 24,346 ടിഇയു കണ്ടെയ്നറുകള്‍ വഹിക്കാന്‍ കഴിയുന്നതുമായ എംഎസ്സി ഐറിനയ്ക്ക് 400 മീറ്റര്‍ നീളവും 61 മീറ്റര്‍ വീതിയുമുണ്ട്. വിഴിഞ്ഞത്ത് ബര്‍ത്ത് ചെയ്യുന്ന 347-മത് കപ്പലാണ് എംഎസ്സി ഐറിന. സൗത്ത് ഏഷ്യന്‍ തുറമുഖങ്ങളില്‍ ആദ്യമായി ഐറിനയെത്തുന്നു എന്ന നേട്ടവും വിഴിഞ്ഞത്തിനുണ്ട്. ക്യാപ്റ്റന്‍ വില്ലി ആന്റണി എന്ന തൃശ്ശൂര്‍ സ്വദേശിയാണ് എംഎസ്സി ഐറിനയുടെ കപ്പിത്താന്‍. 35 ജീവനക്കാരുള്ള കപ്പലില്‍ ക്യാപ്റ്റന് പുറമെ ക്രൂവില്‍ മറ്റൊരു മലയാളി കുടെയുണ്ടെന്നാണ് റിപ്പോര്‍ട്ട്. നാലായിരത്തോളം കണ്ടെയ്‌നറുകള്‍ വിഴിഞ്ഞത്തിറക്കിയശേഷം ഏതാനും കണ്ടെയ്‌നറുകളുമായി കപ്പല്‍ മടങ്ങും. ഫീഡര്‍ കപ്പലില്‍നിന്ന് തുറമുഖത്ത് കണ്ടെയ്‌നര്‍ നീക്കം നടന്നതിനാലാണ് ആറ് ദിവസങ്ങളോളം എം.എസ്.സി ഐറിനയ്ക്ക് പുറംകടലില്‍ കാത്തുകിടക്കേണ്ടി വന്നത്. ഐറിനയെ കൂടാതെ 49 കപ്പലുകളാണ് ഈ മാസം ഷെഡ്യൂള്‍ ചെയ്തിരിക്കുന്നത്.

Related articles

See all
Popular News

റോഡപകട മരണങ്ങൾ കുറയ്ക്കാൻ 'റോഡ് സേഫ്റ്റി മിഷൻ'; പ്രഖ്യാപനം നവംബർ 15-ന്, അംബാസഡറായി മമ്മൂട്...

Popular News

പൃഥ്വിരാജും കുഞ്ചാക്കോ ബോബനും വനംവകുപ്പ് അംബാസഡര്‍മാര്‍; ഉത്തരവിറക്കി സര്‍ക്കാർ

Popular News

ട്രാൻസ്ഷിപ്പ്‌മെന്റിനപ്പുറം നേരിട്ടുള്ള ഇറക്കുമതിയിലേക്ക്; വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖത്ത...

Popular News

2026-ലെ എഴുത്തച്ഛൻ പുരസ്കാരം മേതിൽ രാധാകൃഷ്ണന്; സമഗ്ര സംഭാവനയ്ക്കുള്ള പരമോന്നത അംഗീകാരം

Save your stories

Sign in