Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Latest News

ജമ്മു കശ്മീര്‍ ആദ്യഘട്ട തിരഞ്ഞെടുപ്പിന് ഇനി മൂന്നു നാള്‍, പ്രചാരണം ശക്തമാക്കി പാര്‍ട്ടികള്‍

ജമ്മു കശ്മീര്‍ ആദ്യഘട്ട തിരഞ്ഞെടുപ്പിന് ഇനി മൂന്നു നാള്‍, പ്രചാരണം ശക്തമാക്കി പാര്‍ട്ടികള്‍
ഡല്‍ഹി: രാജ്യം വീണ്ടുമൊരു തിരഞ്ഞെടുപ്പിലേത്ത് നടന്നടുക്കുകയാണ്. ഹരിയാനയിലും ജമ്മു കശ്മീരിലുമാണ് ആദ്യം തിരഞ്ഞെടുപ്പ് നടക്കുക. ജമ്മു കശ്മീരിലെ ആദ്യഘട്ട നിയമസഭാ തെരഞ്ഞെടുപ്പിന് ഇനി മൂന്നു നാളാണ് ശേഷിക്കുന്നത്. 18ന് നടക്കുന്ന വോട്ടെടുപ്പില്‍ 24 മണ്ഡലങ്ങള്‍ ജനവിധി എഴുതും. 10 വര്‍ഷത്തിന് ശേഷം നടക്കുന്ന ജമ്മു കശ്മീര്‍ നിയമസഭാ തെരഞ്ഞെടുപ്പിന് കശ്മീര്‍ പൂര്‍ണമായും ഒരുങ്ങിക്കഴിഞ്ഞു. റോഡ് ഷോയും വീടുകള്‍ കയറിയുള്ള പ്രചാരണവും ആണ് സ്ഥാനാര്‍ഥികള്‍ നടത്തുന്നത്. കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഖെയും ലോക്‌സഭ പ്രതിപക്ഷനേതാവ് രാഹുല്‍ ഗാന്ധിയും പ്രചാരണത്തിനായി ജമ്മുകശ്മീരില്‍ എത്തിയിരുന്നു. കേന്ദ്രസര്‍ക്കാരിനെതിരെ ശക്തമായ ഭരണവിരുദ്ധവികാരം നിലനില്‍ക്കുന്നതും, ബിജെപിക്ക് തിരിച്ചടിയാവുകയാണ്. ബിജെപിയുടെ പ്രചാരണത്തിനായി പ്രധാനമന്ത്രി നരേന്ദ്ര മോദിയും എത്തിയിരുന്നു. ദൂരുവില്‍നിന്ന് മത്സരിക്കുന്ന കോണ്‍ഗ്രസ് മുന്‍ കശ്മീര്‍ പ്രസിഡന്റ് ഗുലാം അഹമ്മദ് മിര്‍, ബിജ്‌ബെഹറയില്‍ മത്സരിക്കുന്ന മെഹബൂബ മുഫ്തിയുടെ മകള്‍ ഇല്‍ത്തിജ മുഫ്തി, കുല്‍ഗ്രാമില്‍ നിന്ന് മത്സരിക്കുന്ന സിപിഎം കേന്ദ്ര കമ്മിറ്റി അംഗം മുഹമ്മദ് യൂസുഫ് തരിഗാമി എന്നിവയാണ് ആദ്യഘട്ടത്തിലെ പ്രമുഖ സ്ഥാനാര്‍ഥികള്‍.  

Related articles

See all
Popular News

നെയ്യുടെയും വെണ്ണയുടെയും വില കൂട്ടി അമൂൽ; പുതിയ നിരക്കുകൾ നിലവിൽ

Popular News

വാട്സ്ആപ്പിൽ ഒരു 'Hi' അയച്ചാൽ മതി ഇനി PF ബാലൻസ് അറിയാം; പുതിയ സേവനവുമായി ഇ.പി.എഫ്.ഒ

Popular News

2036 ഒളിമ്പിക്‌സ് ആതിഥേയത്വം; ഇന്ത്യയോട് മത്സരിക്കാൻ ഏഴ് രാജ്യങ്ങൾ, അന്തിമ പട്ടിക പുറത്തുവ...

Popular News

ജനവിധിയിലൂടെയല്ല, മറിച്ച് വോട്ട് അട്ടിമറിച്ചാണ് ബി.ജെ.പി അധികാരത്തിലെത്തിയത്; മോദിക്കെതിരെ...

Save your stories

Sign in