Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Latest News

'ബംഗ്ലാദേശിലെ ഹിന്ദുക്കള്‍ക്കും ക്രിസ്ത്യാനികള്‍ക്കുമൊപ്പം' ;ന്യൂനപക്ഷ ജന വിഭാഗത്തിന് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് വയനാട് എംപി പ്രിയങ്ക ഗാന്ധി

'ബംഗ്ലാദേശിലെ ഹിന്ദുക്കള്‍ക്കും ക്രിസ്ത്യാനികള്‍ക്കുമൊപ്പം' ;ന്യൂനപക്ഷ ജന വിഭാഗത്തിന് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് വയനാട് എംപി പ്രിയങ്ക ഗാന്ധി
ഡല്‍ഹി: ബംഗ്ലാദേശില്‍ അതിക്രമം നേരിടുന്ന ന്യൂനപക്ഷ ജന വിഭാഗത്തിന് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് കോണ്‍ഗ്രസ് നേതാവും വയനാട് എംപിയുമായ പ്രിയങ്ക ഗാന്ധി. 'ബംഗ്ലാദേശിലെ ഹിന്ദുക്കള്‍ക്കും ക്രിസ്ത്യാനികള്‍ക്കുമൊപ്പം' എന്നെഴുതിയ ബാഗ് ധരിച്ചാണ് പ്രിയങ്ക ഇന്ന് പാര്‍ലമെന്റില്‍ എത്തിയത്. ഇന്നലെ പലസ്തീന് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചുകൊണ്ട്, പലസ്തീന്‍ എന്നെഴുതിയ തണ്ണിമത്തന്‍ ചിത്രമുള്ള ബാഗ് ധരിച്ചുകൊണ്ടാണ് പ്രിയങ്ക പാര്‍ലമെന്റിലെത്തിയത്. പ്രിയങ്കയുടെ ഈ നീക്കത്തിനെതിരെ ബിജെപി രൂക്ഷവിമര്‍ശനവുമായി രംഗത്തെത്തിയിരുന്നു. പ്രിയങ്ക മുസ്ലിം പ്രീണനം നടത്തുന്നുവെന്നായിരുന്നു ബിജെപിയുടെ വിമര്‍ശനം. എന്നാല്‍ താന്‍ എന്ത് ധരിക്കണമെന്ന് ആരാണ് തീരുമാനിക്കുന്നത് എന്നായിരുന്നു പ്രിയങ്കയുടെ പ്രതികരണം. നേരത്തെയും പലതവണ പലസ്തീന് പിന്തുണ പ്രഖ്യാപിച്ചുകൊണ്ട് പ്രിയങ്ക രംഗത്തുവന്നിട്ടുണ്ട്.

Related articles

See all
Popular News

ജന്തര്‍മന്തര്‍ അറസ്റ്റില്‍ പ്രതിഷേധം: കൊണാട് പ്ലേസില്‍ തിരംഗമാര്‍ച്ച് ഇന്ന്; സെന്‍ട്രല്‍ പ...

Popular News

ഡല്‍ഹി പോലീസ് അതിക്രമം: പത്ത് മണിക്കൂര്‍ നീണ്ട സമരത്തിനൊടുവില്‍ ജെബി മേത്തറും എന്‍.എസ്.യു....

Popular News

തനിക്കെതിരെ ഐ.ബി നിരീക്ഷണം; ഡല്‍ഹി പോലീസ് അറസ്റ്റ് ചെയ്‌തേക്കാമെന്ന് അഭിജിത്ത് ദീപ്‌കെ

Popular News

ഡൽഹി കൊണാട്ട് പ്ലേസിലെ സി.ജെ.പി. പ്രക്ഷോഭം: തടയാൻ വിസമ്മതിച്ച് ഹൈക്കോടതി, സുരക്ഷ ഉറപ്പാക്ക...

Save your stories

Sign in