Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Latest News

'മകള്‍ക്കൊപ്പം'; സ്ത്രീധന പീഡനങ്ങള്‍ക്കെതിരെ ക്യാമ്പെയ്നുമായി പ്രതിപക്ഷ നേതാവ്

'മകള്‍ക്കൊപ്പം'; സ്ത്രീധന പീഡനങ്ങള്‍ക്കെതിരെ ക്യാമ്പെയ്നുമായി പ്രതിപക്ഷ നേതാവ്
തിരുവനന്തപുരം : സ്ത്രീധനത്തിന്‍റെ പേരിലെ ആത്മഹത്യകളും കൊലപാതകങ്ങളും ആവര്‍ത്തിക്കാതിരിക്കാന്‍ 'മകള്‍ക്കൊപ്പം' എന്ന ക്യാമ്പെയ്നുമായി പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍. സ്ത്രീധന പീഡനങ്ങളുടെ പേരില്‍ കേരളം അപമാനഭാരത്താല്‍ തലതാഴ്ത്തി നില്‍ക്കുകയാണെന്നും ഇത്തരം സംഭവങ്ങള്‍ ആവര്‍ത്തിക്കരുതെന്നും വി.ഡി സതീശന്‍ പറഞ്ഞു. സ്ത്രീധന പീഡനവുമായി ബന്ധപ്പെട്ട മരണങ്ങളില്‍ കേരളം വിറങ്ങലിച്ചുനില്‍ക്കുന്ന പശ്ചാത്തലത്തിലാണ് പ്രതിപക്ഷ നേതാവ് ഇത്തരമൊരു ക്യാമ്പെയ്ന് തുടക്കമിട്ടിരിക്കുന്നത്. വിവാഹം നടത്തി കടക്കെണിയിലായ സ്വന്തം വീട്ടിലേക്കു തിരിച്ചെത്തി അവര്‍ക്കു വീണ്ടും ഭാരമാകരുത് എന്നു കരുതിയാണ് പല പെണ്‍കുട്ടികളും ആത്മഹത്യയില്‍ അഭയം തേടുന്നത്. പ്രതിസന്ധികള്‍ ഒറ്റയ്ക്ക് നേരിടാന്‍ കഴിയാത്തതും കാരണമാണ്. പെണ്‍കുട്ടികള്‍ ദുര്‍ബലകളല്ല. സമൂഹമാണ് അവര്‍ക്കു ധൈര്യവും ആത്മവിശ്വാസവും കൊടുക്കേണ്ടത്. കച്ചവടമല്ല കല്യാണം. സ്ത്രീധനം നല്‍കി വിവാഹം കഴിക്കില്ലെന്ന് ഓരോ പെണ്‍കുട്ടിയും, അങ്ങനെ വിവാഹം നടത്തില്ലെന്ന് ഓരോ കുടുംബവും തീരുമാനിക്കണമെന്നും വി.ഡി സതീശന്‍ ഫേസ്ബുക്കില്‍ കുറിച്ചു. 'മകള്‍ക്കൊപ്പം' ക്യാമ്പെയിനിന്‍റെ ഭാഗമായി സാംസ്‌കാരിക സാമൂഹിക രംഗങ്ങളിലെ പ്രമുഖരെയും മഹിളാ- യുവജന പ്രസ്ഥാനങ്ങളെയും അണിനിരത്തി സ്ത്രീധനത്തിനെതിരായ പ്രചാരണം ശക്തമാക്കാനാണ് തീരുമാനം.   https://www.facebook.com/VDSatheeshanParavur/photos/a.628374120554890/4261408647251401/

Related articles

See all
Popular News

സന്ദീപ് വാര്യര്‍ സഞ്ചരിച്ച കാര്‍ അപകടത്തില്‍പ്പെട്ടു; ആര്‍ക്കും പരിക്കില്ല

Popular News

ഗായിക ദലീമയ്ക്ക് എസ്. ജാനകി പുരസ്‌കാരം സമ്മാനിച്ചു; സ്ത്രീകൾക്ക് സമൂഹത്തിൽ അവസരങ്ങൾ ഉറപ്പാ...

Popular News

കേരളത്തിൽ വായന മരിക്കുന്നില്ല, കൂടുതൽ ശക്തമാകുന്നു; സ്‌കൂളുകളിൽ ദിനപത്ര വായന നിർബന്ധമാക്കു...

Popular News

'ഭക്ഷണം ഓരോത്തരുടെയും സ്വാതന്ത്ര്യം, അത് മറ്റുള്ളവരല്ല തീരുമാനിക്കേണ്ടത്'; ലോക്ഭവനിലെ നോണ്...

Save your stories

Sign in