Trending
Browse

All sections

Watch

No business videos available

No Middle East videos available

Latest News

നാളെ താങ്കൾക്കും പാർട്ടിയുമായി ബന്ധമില്ലെന്ന് പറയുമോ? റഹീമിനോട് രാഹുല്‍ മാങ്കൂട്ടത്തില്‍

നാളെ താങ്കൾക്കും പാർട്ടിയുമായി ബന്ധമില്ലെന്ന് പറയുമോ? റഹീമിനോട്  രാഹുല്‍ മാങ്കൂട്ടത്തില്‍
രാമനാട്ടുകര സ്വർണ്ണക്കടത്ത് കേസുമായി ബന്ധപ്പെട്ട് പൊലീസ് തിരയുന്ന അര്‍ജുന്‍ ആയങ്കിക്ക് പാര്‍ട്ടിയുമായി ബന്ധമില്ലെന്ന് ന്യായീകരിക്കുന്ന ഡിവൈഎഫ്‌ഐ സംസ്ഥാന പ്രസിഡന്‍റ് എ.എ റഹീമിനോട് ചോദ്യങ്ങളുമായി യൂത്ത് കോൺഗ്രസ് സംസ്ഥാന ജനറല്‍ സെക്രട്ടറി രാഹുൽ മാങ്കൂട്ടത്തിൽ. പാര്‍ട്ടിയുമായി ഒരു ബന്ധവുമില്ലാത്ത ആള്‍ എങ്ങനെയാണ് റെഡ് വളണ്ടിയര്‍ പരേഡ് നയിക്കുന്നതെന്ന് രാഹുല്‍ മാങ്കൂട്ടത്തില്‍ ചോദിക്കുന്നു. ഇത്രയും പാർട്ടിയിൽ സ്വാധീനമുള്ള ഒരു വ്യക്തിക്ക് പാർട്ടിയുമായി ബന്ധമില്ല എന്ന് പറയുമ്പോൾ, നാളെ താങ്കൾക്കും പാർട്ടിയുമായി ബന്ധമില്ല എന്ന് അവർ തിരിച്ച് പറയുമോ എന്നും രാഹുൽ ചോദിക്കുന്നു. റഹീമിനെ അഭിസംബോധന ചെയ്തുകൊണ്ടുള്ള കുറിപ്പിൽ ഏഴ് ചോദ്യങ്ങളാണ് രാഹുൽ മാങ്കൂട്ടത്തിൽ ഉയര്‍ത്തിയത്. രാഹുൽ മാങ്കൂട്ടത്തിലിന്‍റെ ഫേസ്‌ബുക്ക് പോസ്റ്റ്:
പ്രിയ സഖാവ് റഹീം, “പിറകിലുണ്ട് കത്തികൾ, ചുവരിനുണ്ട് കാതുകൾ കരുതി വേണം നീങ്ങുവാൻ സഹജരെ സഖാക്കളെ ” ഈ അടിക്കുറിപ്പോടുകൂടി റെഡ് വോളൻ്റിയർ പരേഡ് നയിക്കുന്ന സഖാവ് അർജുൻ ആയങ്കിക്കാണ് സംഘടനയുമായി ബന്ധമില്ലായെന്ന് റഹീമടക്കമുള്ള നേതാക്കൾ ആണയിടുന്നത്. ജോസഫൈൻ രാജി വെക്കണ്ട കാര്യമില്ലായെന്ന് പറഞ്ഞിട്ടും, അവർ രാജി വെച്ചതിനാൽ, റഹീമിൻ്റെ നിലപാടിനും വെള്ളത്തിലെ വരയ്ക്കുമൊക്കെ ഒരേ ഗൗരവം കൊടുത്താൽ മതി എന്ന് ചിലർ പറയുന്നുണ്ടെങ്കിലും, അദ്ദേഹം DYFI സെക്രട്ടറി തന്നെയാണ്. ആ റഹീമിനോട് ചില ചോദ്യങ്ങൾ ചോദിക്കുവാനുണ്ട്. 1) പാർട്ടിയുമായി ഒരു ബന്ധവുമില്ലാത്ത ഒരാളെ നിങ്ങൾ റെഡ് വോളൻ്റിയറാക്കുമോ? 2) വോളൻ്റിയർ പരേഡിനെ നയിക്കുന്നത് സാധാരണ ഗതിയിൽ പരിശീലനം നേടിയവരാണ്. അർജ്ജുൻ ആയങ്കി ഈ പരേഡിനെ നയിക്കുമ്പോൾ അയാൾക്ക് പരിശീലനം നേടിയിട്ടുണ്ടാകും. ആ വ്യക്തിക്ക് പാർട്ടിയുമായി ബന്ധമില്ലെ? 3) സോഷ്യൽ മീഡിയയിൽ താങ്കളെക്കാൾ സജീവമായി ഇടതുപക്ഷത്തിനു വേണ്ടി ഇടപെടൽ നടത്തുകയും, താങ്കളെക്കാൾ സ്വീകാര്യത ലഭിക്കുകയും ചെയ്യുമ്പോൾ അതിനെ പിന്തുണയ്ക്കുന്ന നിങ്ങളുടെ അണികൾക്ക് എന്തു കൊണ്ട് രാഷ്ട്രീയ വിദ്യാഭ്യാസം നല്കിയില്ല? 4) അഴീക്കോടൻ സ്മാരക മന്ദിരത്തിലെ സ്ഥിര സന്ദർശകനായി നേതാക്കന്മാരുടെ ആത്മമിത്രമായിട്ടും എങ്ങനെ അർജ്ജുൻ പാർട്ടിയുമായി ബന്ധമില്ലാത്തവനായി? 5) സ്വർണ്ണക്കടത്തുകാരെ പിന്തുണയ്ക്കുന്നതും വാഴ്ത്തുന്നതും ഇനിയെങ്കിലും നിർത്തണമെന്നും, സഖാക്കൾക്കിനിയും ബോധ്യമായില്ലായെന്നും നിങ്ങളുടെ കണ്ണൂർ ജില്ലാ സെക്രട്ടറിക്ക് എന്തു കൊണ്ട് പറയണ്ടി വന്നു? 6) കൊടി സുനി മുതൽ കുഞ്ഞനന്ദൻ വരെയുള്ളവർക്ക് വർത്തമാന കാലത്തും, വാടിയ്ക്കൽ രാമകൃഷ്ണനെ കൊന്ന വ്യക്തിക്ക് ഇന്നലെകളിലും CPIM ൽ ലഭിച്ച സ്വീകാര്യതയല്ലേ ചെറുപ്പക്കാരെ ക്രിമിനലിസത്തിലേക്ക് ആകർഷിക്കുന്നത്? 7) പാർട്ടിയുമായി ബന്ധമില്ലാഞ്ഞിട്ടാണോ ഈ ക്രിമിനലുകൾ അഴീക്കോട് സുമേഷിനു വേണ്ടിയൊക്കെ പ്രചാരണത്തിൽ സജീവമായി നിന്നത്? ഇത്രയും പാർട്ടിയിൽ സ്വാധീനമുള്ള ഒരു വ്യക്തിക്ക് പാർട്ടിയുമായി ബന്ധമില്ലായെന്ന് പറയുമ്പോൾ, നാളെ താങ്കൾക്കും പാർട്ടിയുമായി ബന്ധമില്ലായെന്ന് അവർ തിരിച്ച് പറയുമോ? “നിങ്ങളാണ് ചെറുപ്പക്കാരെ കൊണ്ട് ഇതെല്ലാം ചെയ്യിക്കുന്നത് ” എന്ന ഒരു പോസിറ്റീവ് പ്രചരണം കണ്ടിരുന്നു. “ചിലതൊക്കെ ചെയ്യരുത്” എന്നു കൂടി ആർജ്ജവത്തോടെ അവരോട് പറയണം സഖാവെ, എങ്കിലെ നല്ല നേതാവാകു. https://www.facebook.com/rahulbrmamkootathil/photos/a.182914128980899/858952718043700/

Related articles

See all
Popular News

മാധ്യമങ്ങളുടെ കൃത്രിമ സർവേകളേക്കാൾ തങ്ങൾക്ക് വിശ്വാസം ജനങ്ങളുടെ യഥാർത്ഥ സർവേ; മുഖമന്ത്രി വ...

Popular News

മുഖ്യമന്ത്രിക്കെതിരായ വ്യാജ വിവാഹ ആരോപണം: ആന്റോ അഗസ്റ്റിന് വീണ്ടും പോലീസ് നോട്ടീസ്

Popular News

തലസ്ഥാനത്ത് എസ്എഫ്ഐ അതിക്രമം; യൂത്ത് കോണ്‍ഗ്രസ് മാർച്ചിന് നേരെ കല്ലേറ്, നിരവധി പേര്‍ക്ക്...

Popular News

ജയ്ഹിന്ദ് ടിവി ഡിജിറ്റൽ രംഗത്ത് മുന്നോട്ട് : മൊബൈൽ ആപ്പും പുതുക്കിയ വെബ്‌സൈറ്റും ലോഞ്ച് ചെ...

Save your stories

Sign in