റാങ്ക് പട്ടിക നീട്ടില്ലെന്ന് മുഖ്യമന്ത്രി ; കരുവന്നൂര്‍ ബാങ്കിന്റെ നിലവാരത്തിലേക്ക് പി.എസ്.സിയെ താഴ്ത്തരുതെന്ന് പ്രതിപക്ഷം
Jaihind TV News Report
Jaihind TV Web Desk
August 02, 2021
1 min read
•
Updated: June 10, 2026
തിരുവനന്തപുരം : പി.എസ്.സി റാങ്ക് ലിസ്റ്റിന്‍റെ കാലാവധി നീട്ടാനാകില്ലെന്ന് മുഖ്യമന്ത്രി നിയമസഭയില്‍. കാലാവധി നീട്ടണമെന്നാവശ്യപ്പെട്ട് പ്രതിപക്ഷം നിയമസഭയില്‍ അടിയന്തരപ്രമേയത്തിന് നോട്ടിസ് നല്‍കി. ഷാഫി പറമ്പില്‍ എം.എല്‍.എയാണ് അവതരണാനുമതി തേടി നോട്ടീസ് നല്‍കിയത്.
പി.എസ്.സിയെ പാര്‍ട്ടി സര്‍വ്വീസ് കമ്മീഷനാക്കരുതെന്ന് ഷാഫി പറമ്പില്‍ എംഎൽഎ ആരോപിച്ചു. കരുവന്നൂര്‍ ബാങ്കിന്റെ നിലവാരത്തിലേക്ക് പി.എസ്.സിയെ താഴ്ത്തരുത്. പി.എസ്.സി നീക്കത്തിന് സര്‍ക്കാര്‍ കൂട്ടുനില്‍ക്കരുതെന്നും ഷാഫി പറമ്പില്‍ ആവശ്യപ്പെട്ടു.
സർക്കാരിൻ്റെ പിടിവാശി ആരെ സഹായിക്കാനെന്നും അദ്ദേഹം ചോദിച്ചു. പരമാവധി നിയമനം നൽകി എന്ന് പറയുന്നത് യാഥാർത്ഥ്യമല്ല. കേരളത്തിൽ അപ്രഖ്യാപിത നിയമനനിരോധനത്തിന് സർക്കാർ കോപ്പ് കൂട്ടുകയാണെന്നും ഷാഫി പറമ്പില്‍ പറഞ്ഞു.
RELATED NEWS
View AllMOST POPULAR
LIVE
EDITOR'S PICK 6
TRENDING
GET DAILY UPDATES
Newsletter
Get daily news updates directly to your inbox.
IN THIS SECTION
Related Articles
15
Latest Updates
10
Editor's Picks
8
Trending Articles
10