Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Latest News

ഇന്ത്യയെ ആഗോള വന്‍ശക്തിയാക്കും; സമഗ്ര പദ്ധതികളുമായി വിദേശകാര്യ പ്രമേയം

ഇന്ത്യയെ ആഗോള വന്‍ശക്തിയാക്കും; സമഗ്ര പദ്ധതികളുമായി വിദേശകാര്യ പ്രമേയം
റായ്പുർ: കോണ്‍ഗ്രസ് വീണ്ടും അധികാരത്തിലെത്തിയാൽ ആ​ഗോള വൻ ശക്തിയായി രാജ്യത്തെ മാറ്റുമെന്ന് പ്ലീനറി സമ്മേളനത്തില്‍ അവതരിപ്പിച്ച വിദേശകാര്യ പ്രമേയം. സ്വാതന്ത്ര്യാനന്തര ഭാരതത്തെ ആ​ഗോള വൻ ശക്തിയാക്കുന്നതിൽ കോൺ​ഗ്രസ് വഹിച്ച പങ്ക് എടുത്തു പറയുന്നതാണ് പ്രമേയം.  പ്രഥമ പ്രധാനമന്ത്രി പണ്ഡിറ്റ് ജവഹർലാൽ നെഹ്റുവിന്‍റെ കാലം മുതൽ ഇന്ത്യയുടെ വിദേശ നയം ലോകത്തിന് മാതൃകയായിരുന്നു. വൻ ശക്തികൾക്ക് ബ​ദലായി അത്ര തന്നെ ശക്തമായ ചേരിചേരാ രാജ്യങ്ങളുടെ കൂട്ടായ്മയുണ്ടാക്കി, പരസ്പര ധാരണയിലൂടെ വികസന പദ്ധതികൾ ആവിഷ്കരിക്കുന്നതായിരുന്നു അന്ന് ഇന്ത്യ കൈക്കൊണ്ട നയം. ഇതു കൂടുതൽ ശക്തമാക്കുമെന്ന് വിദേശകാര്യ പ്രമേയം പറയുന്നു. വിദേശ ഇന്ത്യക്കാരുടെ നാനാതരത്തിലുള്ള പ്രശ്നങ്ങൾ ചർച്ച ചെയ്യാനും പരിഹരിക്കാനും മുൻ യുപിഎ സർക്കാർ രൂപീകരിച്ച ഓവർസീസ് മന്ത്രാലയം പുനഃസ്ഥാപിക്കും. മറ്റ് രാജ്യങ്ങളുടെ ആഭ്യന്തര കാര്യങ്ങളിൽ ഇന്ത്യ ഇടപെടില്ല. അതേസമയം രാജ്യത്തിന്‍റെ അതിർത്തി സംരക്ഷണത്തിൽ വിട്ടുവീഴ്ചയുമില്ല. അതിർത്തി കടന്നെത്തുന്ന ഭീകര പ്രസ്ഥാനങ്ങളെയും അവർക്ക് സഹായം നൽകുന്ന ആഭ്യന്തര സ്രോതസുകളെയും ഒരു പഴുതും നൽകാതെ ചെറുക്കും. അഫ്​ഗാനിസ്ഥാൻ, ഭൂട്ടാൻ, നേപ്പാൾ, ബം​ഗ്ലാ​ദേശ്, മാലിദ്വീപ്, ശ്രീലങ്ക, മ്യാൻമർ എന്നീ അയൽ രാജ്യങ്ങളുമായി മെച്ചപ്പെട്ട ബന്ധം സ്ഥാപിക്കും. ശ്രീലങ്കയുടെ സാമ്പത്തിക തകർച്ച നേരിടാൻ ആ രാജ്യത്തെ സഹായിക്കും. എന്നാൽ പാകിസ്താനുമായി മെച്ചപ്പെട്ട ബന്ധം സ്ഥാപിക്കാൻ അവർ നിലപാടുകളിൽ മാറ്റം വരുത്തണം. ഇത്രയും വലിയ സാമ്പത്തിക തകർച്ചയ്ക്കു പിന്നിൽ അവരുടെ ഇന്ത്യാ വിരുദ്ധ സമീപനങ്ങളും കാരണമാണ്. അതിൽ നിന്നെല്ലാം പാഠം പഠിക്കാതെ പാകിസ്താന് മുന്നോട്ടു പോകാനാവില്ല. ഇന്ത്യയുടെ സുരക്ഷ ഉറപ്പാക്കാനുതകുന്ന പദ്ധതികളാകും കോൺ​ഗ്രസ് ആവിഷ്കരിക്കുക. ചൈനയുടെ കാര്യത്തിലും അതിശക്തമായ നടപടി ആവശ്യമാണ്. നിയന്ത്രണ രേഖ ശക്തവും സുതാര്യവുമായിരിക്കാൻ വേണ്ടതെല്ലാം ചെയ്യും. ഐക്യരാഷ്‌ട്ര രക്ഷാസമിതിയിൽ അം​ഗത്വം ലഭിക്കുന്നതടക്കം അന്താരാഷ്ട്ര സംഘടനാ പ്രവർത്തനം ശക്തമാക്കും. നാഷണൽ സെക്യൂരിറ്റി അഡ്വൈസറി ബോർഡ് നവീകരിച്ചു ശക്തിപ്പെടുത്തും. ആണവ നിർവ്യാപനം, അന്തരീക്ഷ മലിനീകരണം, കാലാവസ്ഥാ വ്യതിയാനം തുടങ്ങിയ വിഷയങ്ങളിൽ കോൺ​ഗ്രസ് മുൻ നിലപാടുകളിൽ ഉറച്ചു നിൽക്കുമെന്നും സമ്മേളനത്തില്‍ അവതരിപ്പിച്ച പ്രമേയം പറയുന്നു.

Related articles

See all
Popular News

നെയ്യുടെയും വെണ്ണയുടെയും വില കൂട്ടി അമൂൽ; പുതിയ നിരക്കുകൾ നിലവിൽ

Popular News

വാട്സ്ആപ്പിൽ ഒരു 'Hi' അയച്ചാൽ മതി ഇനി PF ബാലൻസ് അറിയാം; പുതിയ സേവനവുമായി ഇ.പി.എഫ്.ഒ

Popular News

2036 ഒളിമ്പിക്‌സ് ആതിഥേയത്വം; ഇന്ത്യയോട് മത്സരിക്കാൻ ഏഴ് രാജ്യങ്ങൾ, അന്തിമ പട്ടിക പുറത്തുവ...

Popular News

'മുരസു' ചുഴലിക്കാറ്റ് കരതൊട്ടു: ആന്ധ്രയിലും തമിഴ്‌നാട്ടിലും റെഡ് അലർട്ട്, വിമാന സർവീസുകൾ റ...

Save your stories

Sign in