Trending
Browse

All sections

Watch

No business videos available

No Middle East videos available

Latest News

വീണ്ടും കാട്ടാന ആക്രമണം; ഇടുക്കിയില്‍ ഒരാള്‍ മരിച്ചു

വീണ്ടും കാട്ടാന ആക്രമണം; ഇടുക്കിയില്‍ ഒരാള്‍ മരിച്ചു
  ഇടുക്കി: ഇടുക്കി ചിന്നക്കനാൽ ടാങ്ക്കുടിയിൽ കാട്ടാനയുടെ ആക്രമണത്തിൽ ഗൃഹനാഥൻ കൊല്ലപ്പെട്ടു. ടാങ്ക്കുടി സ്വദേശി കണ്ണൻ എന്ന (47) കാരനാണ് മരിച്ചത്. വൈകുന്നേരം അഞ്ചരയോടെ ആനയിറങ്കൽ ജലാശയത്തിന് സമീപമുള്ള സ്വന്തം കൃഷിയിടത്തിൽ പണി കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങുമ്പോഴാണ് കണ്ണൻ കാട്ടാന കൂട്ടത്തിനു മുന്നിൽ പെട്ടത്. കാട്ടാനകള്‍ കണ്ണനെ തുമ്പികൈകൊണ്ട് അടിക്കുകയും കാലു കൊണ്ട് ചവിട്ടുകയും ചെയ്തു. ഗുരുതരമായി പരുക്കേറ്റ കണ്ണന്‍റെ നിലവിളി ശബ്ദം കേട്ട് സമീപത്തുണ്ടായിരുന്ന ചിലരെത്തിയെങ്കിലും ആന കൂട്ടത്തെ വേഗത്തില്‍ തുരത്താന്‍ കഴിഞ്ഞില്ല. ആന കൂട്ടം പിരിഞ്ഞ ശേഷമാണ് കണ്ണനെ റോഡിലേക്കെത്തിക്കാന്‍ സാധിച്ചത്. നാട്ടുകാരുടെയും വനംവകുപ്പ് ഉദ്യോഗസ്ഥരുടെയും നേതൃത്വത്തില്‍ കണ്ണനെ അടിമാലി താലുക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും മരണം സംഭവിച്ചു. അടിമാലി താലൂക്ക് ആശുപത്രിയില്‍ സൂക്ഷിച്ചിരിക്കുന്ന മൃതദേഹം പോസ്റ്റുമോര്‍ട്ടത്തിന് ശേഷം നാളെ ബന്ധുക്കള്‍ക്ക് വിട്ടുനല്‍കും. കഴിഞ്ഞ രണ്ട് ദിവസമായി മേഖലയില്‍ കാട്ടാന കൂട്ടത്തിന്‍റെ ശല്യം അതിരൂക്ഷമായിരുന്നു.

Related articles

See all
Latest News

"ലോൺ ആപ്പുകളുടെ ക്രൂരത അവസാനിപ്പിക്കണം; ജാമ്യമില്ലാക്കുറ്റമാക്കാൻ നിയമം വേണം": കേന്ദ്ര ധനമ...

Latest News

'ഉമ്മൻ ചാണ്ടിയുടെ നേട്ടങ്ങൾ സ്വന്തം അക്കൗണ്ടിലാക്കി പിണറായി; ശവംതൂക്കികളല്ല, സി.പി.എം ശവംത...

Latest News

'പാർട്ടിയെ ചതിച്ചാൽ തീർത്തുകളയും'; എസ്. രാജേന്ദ്രനെതിരെ കൊലവിളിയുമായി എം.എം. മണി

Latest News

'പ്രതിപക്ഷം എതിര്‍ത്തിട്ടും ആന്റണി രാജുവിനെ പിണറായി മന്ത്രിയായി കൊണ്ടുനടന്നു'; കൊള്ളക്കാര്...

Save your stories

Sign in