Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Latest News

V D Satheesan| 'എന്തിനാണ് വോട്ടര്‍ പട്ടിക 2002-ലേക്ക് പോകുന്നത്?; 'വോട്ടര്‍ പട്ടിക പരിഷ്‌കരണം ബി.ജെ.പി.യുടെ തന്ത്രം': വി ഡി സതീശന്‍

V D Satheesan|  'എന്തിനാണ് വോട്ടര്‍ പട്ടിക 2002-ലേക്ക് പോകുന്നത്?; 'വോട്ടര്‍ പട്ടിക പരിഷ്‌കരണം ബി.ജെ.പി.യുടെ തന്ത്രം': വി ഡി സതീശന്‍
എറണാകുളം: നീതിപൂര്‍വവും സത്യസന്ധവുമായ തിരഞ്ഞെടുപ്പിന് എതിരെയുള്ള ബി.ജെ.പി.യുടെ തന്ത്രമാണ് വോട്ടര്‍ പട്ടിക പരിഷ്‌കരണമെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്‍. വോട്ടര്‍ പട്ടിക പരിഷ്‌കരണത്തെ ശക്തമായി എതിര്‍ക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. 'എന്തിനാണ് വോട്ടര്‍ പട്ടിക 2002-ലേക്ക് പോകുന്നത്? 52 ലക്ഷം പേരുടെ വോട്ട് ചേര്‍ക്കേണ്ടിവരും. ഇത് അര്‍ഹരുടെ വോട്ട് നഷ്ടമാക്കും. 23 വര്‍ഷമായി വോട്ട് ചെയ്യുന്നവരുടെ പേരുകള്‍ പോലും ഇല്ലാതാക്കുന്ന മായാജാലമാണ് എസ്.ഐ.ആര്‍. ഇതിനെതിരെ ശക്തമായ പ്രതിഷേധം നടത്തും,' അദ്ദേഹം പറഞ്ഞു. മുഖ്യമന്ത്രി ഒട്ടകപക്ഷിയെപ്പോലെ മണ്ണില്‍ മുഖം താഴ്ത്തി ഇരിക്കുന്നുവെന്നും കെ.എസ്.യു. നേതാക്കളെ തീവ്രവാദികളെപ്പോലെ മുഖംമൂടി അണിയിച്ചതുള്‍പ്പെടെയുള്ള കാര്യങ്ങളില്‍ മുഖ്യമന്ത്രി മറുപടി പറയേണ്ടിവരുമെന്നും അദ്ദേഹം പറഞ്ഞു. മുഖ്യമന്ത്രിയുടെ അവസാനത്തിന്റെ ആരംഭം കുറിച്ചെന്നും വി.ഡി. സതീശന്‍ മുന്നറിയിപ്പ് നല്‍കി. കേരള പൊലീസിനെതിരെയും വി.ഡി. സതീശന്‍ രൂക്ഷവിമര്‍ശനം ഉന്നയിച്ചു. പാവപ്പെട്ട പിള്ളേരെ കള്ളക്കേസില്‍ കുടുക്കി തലയില്‍ തുണിയിട്ട് കൊണ്ടുവന്നുവെന്നും ഇതിനെല്ലാം ഉത്തരം പറയിക്കുകതന്നെ ചെയ്യുമെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു. ചില പൊലീസ് ഉദ്യോഗസ്ഥര്‍ രാജാവിനെക്കാള്‍ വലിയ രാജഭക്തി കാണിക്കുന്നുണ്ടെന്നും അത്തരക്കാര്‍ യൂണിഫോമിട്ട് കേരളത്തിലൂടെ നടക്കില്ലെന്നും വി.ഡി. സതീശന്‍ മുന്നറിയിപ്പ് നല്‍കി.

Related articles

See all
Popular News

സൗമ്യതയുടെ കൈയൊപ്പ്, ജനഹൃദയങ്ങളിൽ ജീവിക്കുന്ന ജനനായകൻ: ഉമ്മൻ ചാണ്ടിക്ക് ഇന്ന് ജന്മദിനം

Popular News

പി.എസ്.സി ആസൂത്രണ ബോർഡ് നിയമനത്തട്ടിപ്പ്: ഒളിവിലായിരുന്ന അഡീഷണൽ സെക്രട്ടറി ആർ. ഹരി ക്രൈംബ്...

Popular News

എൽ.ഡി.എഫ് സർക്കാരിന് തിരിച്ചടി: കിഫ്ബി ഭൂമി ഏറ്റെടുക്കലിലെ അഴിമതിയിൽ വിജിലൻസ് അന്വേഷണത്തിന...

Popular News

സ്കൂൾ കലോത്സവത്തിൽ വിദ്യാർത്ഥിനിക്ക് ജാതീയ അധിക്ഷേപം; ഡി.ജി.പിക്ക് കത്തയച്ച് മന്ത്രി കെ.എ....

Save your stories

Sign in