Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Popular News

"ഇല്ലാത്ത പ്രശ്നം ചർച്ച ചെയ്യുന്നതെന്തിന്? " പ്രതിപക്ഷ ഉപനേതാവ് ചോദ്യത്തിൽ കലിപ്പായി പിണറായി

"ഇല്ലാത്ത പ്രശ്നം ചർച്ച ചെയ്യുന്നതെന്തിന്? " പ്രതിപക്ഷ ഉപനേതാവ് ചോദ്യത്തിൽ കലിപ്പായി പിണറായി

തിരുവനന്തപുരം: പ്രതിപക്ഷ ഉപനേതാവ് പദവി സംബന്ധിച്ച ചോദ്യത്തോട് മാധ്യമങ്ങളോട് ദേഷ്യപ്പെട്ട് പ്രതിപക്ഷ നേതാവ് പിണറായി വിജയൻ. ഇല്ലാത്ത ഒരു പ്രശ്‌നം എന്തിനാണ് ചർച്ച ചെയ്യുന്നതെന്നും കേരളത്തിന്റെ ചരിത്രത്തിൽ ഇന്നുവരെ ഇങ്ങനെയൊരു പ്രശ്‌നമുണ്ടായിട്ടുണ്ടോ എന്നും പിണറായി വിജയൻ പ്രതികരിച്ചു.

ആര് വിട്ടുവീഴ്ച ചെയ്യണം എന്നാണ് പറയുന്നതെന്നും താൻ മുമ്പ് പറഞ്ഞതുതന്നെയാണ് ഇപ്പോഴത്തെയും നിലപാടെന്നും പിണറായി വ്യക്തമാക്കി. സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വവുമായി ഇനിയും കാണുമെന്നും തമ്മിൽ കാണുന്നതിന് മറ്റ് പ്രശ്‌നങ്ങളൊന്നുമില്ലെന്നും പിണറായി വിജയൻ പറഞ്ഞു.

പ്രതിപക്ഷ ഉപനേതാവ് പദവിയിൽ സിപിഐക്ക് വാശിയില്ലെന്ന് ബിനോയ് വിശ്വം വെള്ളിയാഴ്ച വ്യക്തമാക്കിയിരുന്നു. എന്നാൽ, എൽഡിഎഫിനകത്ത് വോട്ടെടുപ്പിൽ തീരുമാനങ്ങൾ എടുക്കാൻ ശ്രമിക്കുന്നത് ആരോഗ്യകരമല്ലെന്നും ബിനോയ് വിശ്വം തിരുവനന്തപുരത്ത് മാധ്യമപ്രവർത്തകരോട് പറഞ്ഞിരുന്നു.

.പ്രതിപക്ഷ ഉപനേതാവ് പദവിയുമായി ബന്ധപ്പെട്ട വിഷയം തീർന്നു എന്നായിരുന്നു പിണറായി വിജയൻ നേരത്തെ കണ്ണൂരിൽ പറഞ്ഞത്. പ്രതിപക്ഷ ഉപനേതാവ് സ്ഥാനത്തിൽ വിട്ടുവീഴ്ചയില്ലെന്ന് ഡി. രാജ കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. ഇക്കാര്യം ചോദിച്ചപ്പോഴായിരുന്നു പിണറായി വിജയൻ കടുത്ത ഭാഷയിൽ പ്രതികരിച്ചത്.



Related articles

See all
Popular News

മദ്യപിച്ച് വാഹനമോടിക്കൽ: സംസ്ഥാനത്ത് കടുത്ത നടപടിയുമായി പോലീസ്; 6,939 കേസുകൾ, 2,034 ലൈസൻസു...

Popular News

കേരളത്തിലെ എസ്.ഐ.ആർ വോട്ടർപട്ടിക ചോർച്ച: പുറത്തായവർക്ക് ഇനിയും പരാതി നൽകാം, ഹർജികൾ നിലനിർത...

Popular News

കേരള സർവകലാശാല അസിസ്റ്റന്റ് നിയമന തട്ടിപ്പ്: അനുബന്ധ കുറ്റപത്രം നൽകാൻ ക്രൈംബ്രാഞ്ച്; അനധിക...

Popular News

KSRTC സ്വകാര്യ ബസുകൾ വാടകയ്‌ക്കെടുക്കും; സമരം പിൻവലിച്ച് ബസുടമകള്‍, ഗതാഗത മന്ത്രിയുമായി നട...

Save your stories

Sign in