Trending
Browse

All sections

Watch

No business videos available

No Middle East videos available

Latest News

P V Anvar| പി എം ശ്രീയില്‍ സര്‍ക്കാര്‍ ഒപ്പിട്ടത് ആരെ പറ്റിക്കാന്‍?; പിണറായിസത്തെ താഴെ ഇറക്കുകയാണ് ലക്ഷ്യം: പി വി അന്‍വര്‍

P V Anvar| പി എം ശ്രീയില്‍ സര്‍ക്കാര്‍ ഒപ്പിട്ടത് ആരെ പറ്റിക്കാന്‍?; പിണറായിസത്തെ താഴെ ഇറക്കുകയാണ് ലക്ഷ്യം: പി വി അന്‍വര്‍
പി എം ശ്രീയില്‍ പിണറായി വിജയന്‍ സര്‍ക്കാര്‍ ആരെ പറ്റിക്കാനാണ് ഒപ്പുവെച്ചതെന്ന് കേരളത്തിലെ ജനങ്ങള്‍ക്ക് അറിയാമെന്ന് തൃണമൂല്‍ കോണ്‍ഗ്രസ് നേതാവ് പി.വി അന്‍വര്‍. മുഖ്യമന്ത്രി എന്തിനാണ് കേന്ദ്ര ആഭ്യന്തര മന്ത്രിയുമായി കൂടിക്കാഴ്ച നടത്തിയതെന്ന് വ്യക്തമാക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ആര്‍ എസ് എസും - ബിജെപിയുമായി പിണറായി സര്‍ക്കാര്‍ അധാര്‍മ്മികമായ രാഷ്ട്രീയ ബന്ധം ഇപ്പോഴും തുടരുകയാണ്. അതാണ് പി ശ്രീയില്‍ ഒപ്പുവെച്ചതിലൂടെ തെളിഞ്ഞതെന്നും പി വി അന്‍വര്‍ ചൂണ്ടിക്കാട്ടി. മുഖ്യമന്ത്രിയുടെ ഓഫീസും കേന്ദ്ര സര്‍ക്കാരും തമ്മിലുള്ള രഹസ്യ ബന്ധം തുടരുകയാണെന്നും അതുകൊണ്ടാണ് ആരുമറിയാതെ പി എം ശ്രീയില്‍ ഒപ്പുവെച്ചതെന്നും അദ്ദേഹം ആരോപിച്ചു. പിണറായിസത്തിനും വര്‍ഗീയതയ്ക്കും എതിരായ പോരാട്ടം തുടരുമെന്ന് വ്യക്തമാക്കിയ പി വി അന്‍വര്‍ പിണറായിസത്തെ താഴെ ഇറക്കുകയാണ് ലക്ഷ്യമെന്നും കൂട്ടിച്ചേര്‍ത്തു. വരുന്ന തദ്ദേശ സ്വയംഭരണ തിരഞ്ഞെടുപ്പിലും ,നിയമസഭ തിരഞ്ഞെടുപ്പിലും യു ഡി എഫിനെ സഹായിക്കുന്ന നിലപാടുമായി തൃണമൂല്‍ കോണ്‍ഗ്രസ് മുന്നോട്ട് പോകുമെന്നും പി വി അന്‍വര്‍ കണ്ണൂരില്‍ വാര്‍ത്ത സമ്മേളനത്തില്‍ പറഞ്ഞു.

Related articles

See all
Popular News

"പിണറായിക്ക് ചിലത് ഒളിക്കാനുണ്ട്"; DYFI അക്രമത്തിന് പിന്നിൽ സി.പി.എം നേതൃത്വമെന്ന് ഒ.ജെ. ജ...

Popular News

അധികാര ദുര്‍വിനിയോഗവും ഭീഷണിയും: തൃക്കണ്ണാപുരം വാര്‍ഡ് കൗണ്‍സിലര്‍ അജിന്‍ രാജിവെക്കണമെന്ന്...

Popular News

"കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍‍ക്ക് നേരെ സിപിഎം-ബിജെപി സംഘടിത ആക്രമണം; പിന്നില്‍ നേതൃത്വത്തിന്...

Popular News

എറണാകുളത്ത് സിപിഎമ്മിൽ പടലപ്പിണക്കം; പാർട്ടി നേതൃത്വത്തിനും സംഘടനാ വീഴ്ചയ്ക്കുമെതിരെ രൂക്ഷ...

Save your stories

Sign in