Trending
Browse

All sections

Watch

No business videos available

No Middle East videos available

Latest News

വയനാട് ദുരന്തം: കാണാമറയത്ത് അനേകം പേര്‍; കുടുംബങ്ങളുടെ ആശങ്ക അകറ്റുന്നതിന് അടിയന്തരമായി സർക്കാർ ഇടപെടണമെന്ന് ടി. സിദ്ദിഖ് എംഎൽഎ

വയനാട് ദുരന്തം: കാണാമറയത്ത് അനേകം പേര്‍; കുടുംബങ്ങളുടെ ആശങ്ക അകറ്റുന്നതിന് അടിയന്തരമായി സർക്കാർ ഇടപെടണമെന്ന് ടി. സിദ്ദിഖ് എംഎൽഎ
  വയനാട്: മുണ്ടക്കൈ, ചൂരൽമല ഉരുൾപൊട്ടലിൽ കാണാതായവരുടെ കുടുംബങ്ങളുടെ ആശങ്ക അകറ്റുന്നതിന് അടിയന്തരമായി സർക്കാർ ഇടപെടണമെന്ന് ടി. സിദ്ദിഖ് എംഎൽഎ. മൂന്ന് ദിവസമായി തിരച്ചിൽ മന്ദഗതിയിൽ ആയതിനാൽ കുടുംബങ്ങൾ വലിയ നിരാശയിൽ ആണെന്നും സാഹസിക തിരച്ചിൽ ആവശ്യമായ പ്രദേശത്തേക്ക് വിദഗ്ധരായ തിരച്ചിൽ സംഘത്തെ ഉടനടി നിയോഗിക്കണമെന്നും എംഎൽഎ  ആവശ്യപ്പെട്ടു. സൂചിപ്പാറ മുതൽ മുണ്ടേരി ഫാം വരെയുള്ള സ്ഥലങ്ങളിൽ സാധാരണക്കാർക്ക് തിരയാൻ ബുദ്ധിമുട്ടുള്ളതിനാൽ തദ്ദേശീയരായ സേനാംഗങ്ങളെയും സന്നദ്ധ പ്രവർത്തകരെയും നിയോഗിക്കണം .ഇക്കാര്യം ജില്ലാ കലക്ടറോട് അഭ്യർത്ഥിച്ചിട്ടുണ്ട് എന്നും മന്ത്രിസഭാ ഉപസമിതിയും സർക്കാരും അടിയന്തര പ്രാധാന്യത്തോടെ വിഷയത്തിൽ ഇടപെടണമെന്നും ടി. സിദ്ദീഖ് എംഎൽഎ ആവശ്യപ്പെട്ടു.

Related articles

See all
Latest News

വയനാട് പുനരധിവാസം: മുസ്ലിം ലീഗ് നിർമ്മിച്ച ആദ്യ 51 വീടുകളുടെ ഗൃഹപ്രവേശനം ഇന്ന്

Latest News

സര്‍ക്കാര്‍ വാദങ്ങള്‍ പൊളിയുന്നു; നിർമാണം പൂർത്തിയാകും മുൻപേ ടൗൺഷിപ്പിലെ വീടുകളിൽ വിള്ളൽ;...

Latest News

തദ്ദേശ സ്ഥാപനങ്ങളെ ശ്വാസം മുട്ടിച്ച് സർക്കാർ; ഫണ്ട് കുടിശ്ശികയ്ക്കെതിരെ വയനാട് കളക്ടറേറ്റി...

Latest News

'കോൺഗ്രസ് ഭൂമിയിൽ ഡിവൈഎഫ്ഐ ഗുണ്ടായിസം'; സർക്കാരിനെതിരെ സണ്ണി ജോസഫ്

Save your stories

Sign in