Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Latest News

വയനാട് ദുരന്തം: 'കേന്ദ്ര അവഗണനക്കെതിരെ കൂട്ടായ സമരം ഒഴിവായതിനു കാരണം സിപിഎം'; വിമര്‍ശനവുമായി കെ.സി. വേണുഗോപാൽ എംപി

വയനാട് ദുരന്തം: 'കേന്ദ്ര അവഗണനക്കെതിരെ കൂട്ടായ സമരം ഒഴിവായതിനു കാരണം സിപിഎം'; വിമര്‍ശനവുമായി കെ.സി. വേണുഗോപാൽ എംപി
  ഡൽഹി: വയനാട് ദുരന്തത്തിലെ കേന്ദ്ര അവഗണനക്കെതിരെ കൂട്ടായ സമരം ഒഴിവായതിനു പ്രധാനകാരണം സിപിഎമ്മാണെന്ന് എഐസിസി ജനറൽ സെക്രട്ടറി കെ.സി വേണുഗോപാൽ എംപി. ഒന്നിച്ചുള്ള സമരത്തിന് തയാറാണെന്ന് കോൺഗ്രസ് അറിയിച്ചെങ്കിലും സിപിഎം അത് അവഗണിച്ച് ഏകപക്ഷീയ സമരവുമായി മുന്നോട്ടുപോയി. ഒറ്റക്കെട്ടായി നില്‍ക്കേണ്ടവര്‍ പിന്തിരിഞ്ഞു നിന്നതാണ് കേന്ദ്രത്തിന്‍റെ സഹായം വൈകിപ്പിച്ചത്. സത്യപ്രതിജ്ഞയ്ക്ക് ശേഷം പ്രിയങ്ക ഗാന്ധി ആദ്യം ഉന്നയിക്കുക വയനാട് പാക്കേജാവുമെന്നും ദുരന്തബാധിതര്‍ക്ക് വേണ്ടി പോരാടുമെന്നും കെ.സി വേണുഗോപാൽ എംപി പറഞ്ഞു. വയനാട് ദുരന്തനിവാരണ പാക്കേജ് വൈകുന്നതിനെതിരെ സിപിഎമ്മിനേക്കാൾ മുൻപേ സമരം ചെയ്യാനാണ് കോൺഗ്രസിന്‍റെ തീരുമാനം. നാളെ സത്യപ്രതിജ്ഞ ചെയ്യുന്ന പ്രിയങ്ക ഗാന്ധിയുടെ കന്നി പ്രസംഗത്തിൽ വയനാട് ഫണ്ട് വിതരണത്തിലെ കാലതാമസം ഉൾപ്പെടുത്തണമെന്ന് യുഡിഎഫ് എംഎൽഎമാർ നിർദേശിച്ചിരുന്നു. വയനാടിന് വേണ്ടി സമരം ആസൂത്രണം ചെയ്യാനായി പ്രിയങ്ക ഗാന്ധിയോടൊപ്പം, യുഡിഎഫ് എംഎൽഎമാർ സോണിയ ഗാന്ധിയുടെ വസതിയിൽ യോഗം ചേരുകയും ചെയ്തു.

Related articles

See all
Popular News

"പാർട്ടിയിൽ ഇനി സിംഹങ്ങൾ മാത്രം; പ്രശസ്തിയല്ല പോരാട്ടമാണ് പ്രധാനം": രാഹുൽ ഗാന്ധി

Popular News

ജന്തര്‍മന്തര്‍ അറസ്റ്റില്‍ പ്രതിഷേധം: കൊണാട് പ്ലേസില്‍ തിരംഗമാര്‍ച്ച് ഇന്ന്; സെന്‍ട്രല്‍ പ...

Popular News

ഡല്‍ഹി പോലീസ് അതിക്രമം: പത്ത് മണിക്കൂര്‍ നീണ്ട സമരത്തിനൊടുവില്‍ ജെബി മേത്തറും എന്‍.എസ്.യു....

Popular News

തനിക്കെതിരെ ഐ.ബി നിരീക്ഷണം; ഡല്‍ഹി പോലീസ് അറസ്റ്റ് ചെയ്‌തേക്കാമെന്ന് അഭിജിത്ത് ദീപ്‌കെ

Save your stories

Sign in