Trending
Browse

All sections

Watch

No business videos available

No Middle East videos available

Latest News

ദേശീയതലത്തിൽ ഇന്ത്യ മുന്നണിക്കും സംസ്ഥാനത്ത് യുഡിഎഫിനും അനുകൂലമായ തരംഗം: കെ.സി. വേണുഗോപാല്‍

ദേശീയതലത്തിൽ ഇന്ത്യ മുന്നണിക്കും സംസ്ഥാനത്ത് യുഡിഎഫിനും അനുകൂലമായ തരംഗം: കെ.സി. വേണുഗോപാല്‍
ആലപ്പുഴ: രാജ്യത്ത് ഇന്ത്യ മുന്നണിക്കും കേരളത്തിൽ യുഡിഎഫിനും അനുകൂലമായ തരംഗമുണ്ടെന്ന് യുഡിഎഫ് സ്ഥാനാര്‍ത്ഥി കെ.സി. വേണുഗോപാല്‍. അതിനാല്‍ തികഞ്ഞ ആത്മവിശ്വാസത്തിലും ശുഭപ്രതീക്ഷയിലും ആണെന്ന് അദ്ദേഹം പറഞ്ഞു.  ജനങ്ങള്‍ എല്ലാം തീരുമാനിച്ചു കഴിഞ്ഞു. കേരളത്തിന്‍റെ നിലവിലെ സാഹചര്യങ്ങളും യുഡിഎഫിന് പൂര്‍ണ്ണപ്രതീക്ഷ നല്‍കുന്നുവെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു. വിദ്വേഷ പ്രസംഗത്തില്‍ മോദിക്ക് എതിരെ ഇലക്ഷന്‍ കമ്മീഷന്‍ നടപടി എടുക്കാത്തതും ഒരു നോട്ടീസ് പോലും കൊടുക്കാന്‍ തിരഞ്ഞെടുപ്പ് കമ്മീഷന്‍ ഇതുവരെ തയ്യാറാകാത്തതും അങ്ങേയറ്റം ഉത്കണ്ഠയോടെയാണ് രാജ്യം നോക്കി കാണുന്നത്. പ്രധാനമന്ത്രിക്ക് തിരഞ്ഞെടുപ്പ് ചട്ടങ്ങള്‍ ഒന്നും ബാധകമല്ലെന്നുള്ള നിലയായി. ജനാധിപത്യത്തെ കുറിച്ചുള്ള ജനങ്ങൾക്കുള്ള ആശങ്ക വര്‍ദ്ധിക്കുകയാണ്. രാജീവ് ഗാന്ധിയ്ക്ക് എതിരായുള്ള പി.വി. അന്‍വറിന്‍റെ പ്രസംഗം മാധ്യമപ്രവര്‍ത്തകര്‍ റിപ്പോര്‍ട്ട് ചെയ്തതാണ്. അതിനകത്ത് രാഷ്ട്രീയം പറഞ്ഞിട്ടില്ല. രാജ്യത്തിനു വേണ്ടി രക്തസാക്ഷിയായ ഒരാള്‍ക്കെതിരെ പറയുമ്പോള്‍ തള്ളിപ്പറയുന്നതിനു പകരം പാര്‍ട്ടിയും മുഖ്യമന്ത്രിയും അതിനെ ന്യായീകരിക്കാന്‍ ശ്രമിക്കുകയാണ്. രാജീവ് ഗാന്ധിയെ അധിക്ഷേപിച്ചത് ഏറ്റവും സങ്കടകരമായ കാര്യമാണ്. അൻവറിന്‍റെ ആ പ്രസംഗം ജനങ്ങള്‍ക്ക് മുന്നിലുണ്ട്. മോശം പരാമർശം നടത്തിയ പി.വി അൻവറിനെ തള്ളിപ്പറയുന്നതിനോ തിരുത്തിപ്പിക്കുന്നതിനോ പകരം സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ അദ്ദേഹത്തെ ന്യായീകരിക്കുകയാണ്. ഈ രാഷ്ട്രീയ ഡിഎൻഎ എന്താണെന്നുള്ളത് ഗോവിന്ദൻ മാസ്റ്റർ തന്നെ വ്യക്തമാക്കണമെന്നും അദ്ദേഹം പറഞ്ഞു.

Related articles

See all
Latest News

പുകയില കടത്ത് വിവാദം പഴങ്കഥ; അച്ചടക്ക നടപടി പിൻവലിച്ചു; എ. ഷാനവാസിനെ തിരിച്ചെടുത്ത് സിപിഎം

Latest News

'കേരളം പിണറായിയോട് ഗുഡ് ബൈ പറയും'; ഭരണമാറ്റം ഉറപ്പെന്ന് രമേശ് ചെന്നിത്തല

Latest News

'കണ്ണൂർ വിട്ട് അമ്പലപ്പുഴയിൽ വന്ന് ജയിച്ചു കാണിക്ക്'; പിണറായിയെയും ഗോവിന്ദനെയും വെല്ലുവിളി...

Latest News

'തല്ലിയ കൈകൾ കൊണ്ട് സല്യൂട്ട് ചെയ്യിക്കും'; അതിജീവനത്തിന്റെ മുഖമായി തോമസ് ആലപ്പുഴയിലെ യുഡി...

Save your stories

Sign in