Trending
Browse

All sections

Watch

No business videos available

No Middle East videos available

Latest News

CPM SECRETARIAT| ഭരണവിരുദ്ധ വികാരമുണ്ടായോ? നിലമ്പൂരിലെ പരാജയം പഠിക്കാന്‍ സിപിഎം

CPM SECRETARIAT| ഭരണവിരുദ്ധ വികാരമുണ്ടായോ? നിലമ്പൂരിലെ പരാജയം പഠിക്കാന്‍ സിപിഎം
നിലമ്പൂര്‍ ഉപതിരഞ്ഞെടുപ്പിലെ കനത്ത തിരിച്ചടി വിലയിരുത്താന്‍ സിപിഎം നേതൃയോഗങ്ങള്‍ക്ക് ഇന്ന് തുടക്കമാകും. ഇന്ന് സംസ്ഥാന സെക്രട്ടറിയേറ്റും വ്യാഴാഴ്ചയും വെള്ളിയാഴ്ചയും സംസ്ഥാന കമ്മിറ്റിയും ചേരും. നിലമ്പൂരില്‍ സംസ്ഥാന സെക്രട്ടറിയേറ്റ് അംഗത്തെ തന്നെ കളത്തിലിറക്കിയിട്ടും കനത്ത പരാജയം ഏറ്റുവാങ്ങേണ്ടി വന്ന സാഹചര്യം പാര്‍ട്ടി വിലയിരുത്തും. ഫലം വിലയിരുത്തി വിശദമായ റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ മലപ്പുറം ജില്ലാ നേതൃത്വത്തിന് നിര്‍ദേശം നല്‍കി. ഭരണ വിരുദ്ധ വികാരം നിലമ്പൂരില്‍ ആഞ്ഞടിച്ചെന്ന പൊതു വിലയിരുത്തലാണ് തിരഞ്ഞെടുപ്പ് ഫലവുമായി ബന്ധപ്പെട്ട് ഉയര്‍ന്നിരിക്കുന്നത്. ഭരണ നേട്ടങ്ങളും തുടര്‍ഭരണ വാദമുയര്‍ത്തി പ്രചരണത്തിനെത്തിയ സിപിഎമ്മിന് കനത്ത തിരിച്ചടിയാണ് നിലമ്പൂര്‍ ജനത നല്‍കിയത്. പി വി അന്‍വര്‍പാര്‍ട്ടി വോട്ടുകള്‍ പിടിച്ച സാഹചര്യവും സിപിഎം പരിശോധിക്കും. അതേസമയം നിലമ്പൂരില്‍ ആര്യാടന്‍ ഷൗക്കത്തിന് മിന്നും വിജയമാണ് ജനങ്ങള്‍ സമ്മാനിച്ചത്. 11,077 വോട്ടുകളുടെ ഭൂരിപക്ഷത്തിലാണ് ആര്യാടന്‍ ഷൗക്കത്തിലൂടെ യു ഡി എഫ് മണ്ഡലം തിരിച്ചുപിടിച്ചത്. എല്ലാപഞ്ചായത്തിലും നഗരസഭയിലും യു ഡി എഫിന്റെ സമ്പൂര്‍ണ മുന്നേറ്റമാണുണ്ടായത്.

Related articles

See all
Popular News

'കേരളത്തില്‍ നിന്ന് ലഹരിയെ പിഴുതെറിയും'; ഓപ്പറേഷന്‍ തൂഫാന്റെ രണ്ടാംഘട്ട സംസ്ഥാനതല ഉദ്ഘാടനം...

Popular News

ലഹരി വിതരണ ശൃംഖലകൾ തകർക്കാൻ 'ഓപ്പറേഷൻ തൂഫാൻ 2.0': രണ്ടാം ഘട്ടത്തിന് ഇന്ന് തുടക്കം

Popular News

മലപ്പുറം ചോക്കാട് മലവെള്ളപ്പാച്ചിൽ: ഒരാൾ മരിച്ചു; മൂന്നുപേരെ രക്ഷപ്പെടുത്തി, ഒരാളെ കാണാതായ...

Popular News

ജില്ലാ പുനഃസംഘടനയ്ക്ക് പഠനസമിതി; ഓണത്തിന് ശേഷം പ്രഖ്യാപനം, മലപ്പുറത്തിന് ജില്ല അർഹതയുണ്ടെന...

Save your stories

Sign in