Trending
Browse

All sections

Watch

No business videos available

No Middle East videos available

Latest News

കുടുംബശ്രീ പരിപാടിയിൽ പങ്കെടുത്തത് ചട്ടലംഘനം; തോമസ് ഐസക്കിന് താക്കീത്

കുടുംബശ്രീ പരിപാടിയിൽ പങ്കെടുത്തത് ചട്ടലംഘനം; തോമസ് ഐസക്കിന് താക്കീത്
Thomas-Issac   പത്തനംതിട്ട: തിരഞ്ഞെടുപ്പ് ചട്ടലംഘന പരാതിയിൽ പത്തനംതിട്ടയിലെ ഇടതുസ്ഥാനാർത്ഥി തോമസ് ഐസക്കിന് ജില്ലാ വരണാധികാരിയുടെ താക്കീത്. കുടുംബശ്രീയുടെ ഔദ്യോഗിക പരിപാടിയിൽ പങ്കെടുത്തത് ചട്ടലംഘനം. സർക്കാർ പരിപാടികളിൽ ഇനി പങ്കെടുക്കരുതെന്ന് താക്കീത് നൽകി. റിപ്പോർട്ട് തിരഞ്ഞെടുപ്പ് കമ്മീഷന് കൈമാറി. യുഡിഎഫിന്‍റെ പരാതിയിൽ തോമസ് ഐസക്കിന്‍റെ വിശദീകരണം കൂടി പരിശോധിച്ച ശേഷമാണ് ജില്ലാ വരണാധികാരിയുടെ നടപടി. അതേസമയം ഇന്ന് കളക്ട്രേറ്റിലെത്തി തോമസ് ഐസക് നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിച്ചു. നേരത്തെ തിരഞ്ഞെടുപ്പ് പ്രചാരണത്തിനായി കുടുംബശ്രീ അടക്കമുള്ള സര്‍ക്കാര്‍ സംവിധാനങ്ങള്‍ ഉപയോഗപ്പെടുത്തിയെന്ന് ചൂണ്ടിക്കാട്ടി യുഡിഎഫ് ആണ് തിരഞ്ഞെടുപ്പ് കമ്മീഷനില്‍ പരാതി നല്‍കിയത്. കുടുംബശ്രീ വഴി വായ്പ വാഗ്ദാനം, കെ-ഡിസ്ക് വഴി തൊഴില്‍ദാന പദ്ധതി എന്നിവയ്ക്കെതിരെയാണ് യുഡിഎഫ് പരാതി നല്‍കിയിരുന്നത്.

Related articles

See all
Latest News

ദളിത് വിഷയങ്ങൾ സംസാരിച്ചതിന് കുരീപ്പുഴ ശ്രീകുമാറിന്റെ പ്രസംഗം തടസ്സപ്പെടുത്തി ബിജെപി നേതാക...

Latest News

ചന്ദനപ്പള്ളി വലിയ പള്ളിയിൽ ഇത്തവണ വെടിക്കെട്ടില്ല; തുക ജീവകാരുണ്യ പ്രവർത്തനങ്ങൾക്ക് വിനിയോ...

Latest News

യുഡിഎഫ് പടയൊരുക്കം; രാഹുൽ ഗാന്ധി ഇന്ന് കേരളത്തിൽ; അവസാന ലാപ്പിൽ യുഡിഎഫ് ക്യാമ്പുകളിൽ ആവേശപ...

Latest News

ധാർഷ്ട്യം ന്യായീകരിച്ച് മുഖ്യമന്ത്രി; 'ചെറ്റത്തരം രാഷ്ട്രീയ പ്രയോഗം'; അധിക്ഷേപത്തിന് പുതിയ...

Save your stories

Sign in