Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Latest News

വഖഫ് ഭേദഗതി നിയമം: ഹര്‍ജികള്‍ മെയ് 15 ന് പരിഗണിക്കും

വഖഫ് ഭേദഗതി നിയമം: ഹര്‍ജികള്‍ മെയ് 15 ന് പരിഗണിക്കും
വഖഫ് ഭേദഗതി നിയമവുമായി ബന്ധപ്പെട്ട ഹര്‍ജികള്‍ പുതിയ ബെഞ്ചിന് വിട്ട് ചീഫ് ജസ്റ്റിസ് സഞ്ജീവ് ഖന്ന. നിയുക്ത ചീഫ് ജസ്റ്റിസ് ബി.ആര്‍ ഗവായിയുടെ അധ്യക്ഷതയിലുള്ള ബെഞ്ച് മേയ് 15ന് ഹര്‍ജികള്‍ പരിഗണിക്കും. വഖഫ് ഭേദഗതി നിയമം സ്റ്റേചെയ്യണമെന്ന ആവശ്യത്തില്‍ ഇന്ന് വാദം കേള്‍ക്കാമെന്നായിരുന്നു ചീഫ് ജസ്റ്റിസ് സഞ്ജീവ് ഖന്ന അധ്യക്ഷനായ ബെഞ്ച് നേരത്തെ വ്യക്തമാക്കിയിരുന്നത്. ഇതിനായി ചീഫ് ജസ്റ്റിസ് സഞ്ജീവ് ഖന്ന, ജസ്റ്റിസുമാരായ സഞ്ജയ് കുമാര്‍, കെ.വി. വിശ്വനാഥന്‍ എന്നിവരടങ്ങിയ ബെഞ്ച് ഉച്ചക്ക് രണ്ട് മണിക്ക് ചേരുകയും ചെയ്തിരുന്നു. എന്നാല്‍, ഹര്‍ജികളുമായി ബന്ധപ്പെട്ട് കേന്ദ്രസര്‍ക്കാര്‍ ഫയല്‍ചെയ്ത സത്യവാങ്മൂലവും വിവിധ ഹര്‍ജിക്കാര്‍ ഫയല്‍ചെയ്ത മറുപടിയും താന്‍ വായിച്ചെന്നും ഇടക്കാല ഉത്തരവില്‍ വിശദമായ വാദം കേള്‍ക്കേണ്ടിവരുമെന്നും ചീഫ് ജസ്റ്റിസ് സഞ്ജീവ് ഖന്ന പറഞ്ഞു. അടുത്ത ആഴ്ച താന്‍ വിരമിക്കുന്നതിനാല്‍ വിശദമായി വാദംകേട്ട് വിധിപറയുന്നതിനുള്ള സമയമില്ലെന്ന് ചീഫ് ജസ്റ്റിസ് സഞ്ജീവ് ഖന്ന വ്യക്തമാക്കി. ഇതിന് ശേഷമാണ് നിയുക്ത ചീഫ് ജസ്റ്റിസ് ബി.ആര്‍. ഗവായി അധ്യക്ഷനായ ബെഞ്ച് ഹര്‍ജികള്‍ പരിഗണിക്കുമെന്ന് ചീഫ് ജസ്റ്റിസ് സഞ്ജീവ് ഖന്ന അറിയിച്ചത്. ഹര്‍ജികള്‍ പുതിയ ബെഞ്ചിന് വിടുന്നതിനെ കേന്ദ്ര സര്‍ക്കാരും കേസിലെ ഹര്‍ജിക്കാരും എതിര്‍ത്തില്ല.

Related articles

See all
Popular News

നെയ്യുടെയും വെണ്ണയുടെയും വില കൂട്ടി അമൂൽ; പുതിയ നിരക്കുകൾ നിലവിൽ

Popular News

വാട്സ്ആപ്പിൽ ഒരു 'Hi' അയച്ചാൽ മതി ഇനി PF ബാലൻസ് അറിയാം; പുതിയ സേവനവുമായി ഇ.പി.എഫ്.ഒ

Popular News

2036 ഒളിമ്പിക്‌സ് ആതിഥേയത്വം; ഇന്ത്യയോട് മത്സരിക്കാൻ ഏഴ് രാജ്യങ്ങൾ, അന്തിമ പട്ടിക പുറത്തുവ...

Popular News

ജനവിധിയിലൂടെയല്ല, മറിച്ച് വോട്ട് അട്ടിമറിച്ചാണ് ബി.ജെ.പി അധികാരത്തിലെത്തിയത്; മോദിക്കെതിരെ...

Save your stories

Sign in