Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Latest News

KERALA SHIP FIRE| വാന്‍ഹായ് 503 കപ്പല്‍ ഇടതുവശത്തേക്ക് ചെരിയുന്നു; തീ അണയ്ക്കാനുള്ള ശ്രമം തുടരുന്നു

KERALA SHIP FIRE| വാന്‍ഹായ് 503 കപ്പല്‍ ഇടതുവശത്തേക്ക് ചെരിയുന്നു; തീ അണയ്ക്കാനുള്ള ശ്രമം തുടരുന്നു
  കേരള തീരത്ത് തീപിടിച്ച ചരക്കു കപ്പല്‍ ഇടതുവശത്തേക്ക് ചെരിയുന്നു. കപ്പല്‍ ഇടതുവശത്തേക്ക് ചെരിയുകയാണെന്ന് ഡിഫന്‍സ് പിആര്‍ഒ അതുല്‍ പിള്ള പറഞ്ഞു. കപ്പലില്‍ തീയും പൊട്ടിത്തെറിയും തുടരുകയാണ്. കോസ്റ്റ് ഗാര്‍ഡിന്റെയും നേവിയുടെയും നേതൃത്വത്തില്‍ തീയണയ്ക്കാനുള്ള ശ്രമങ്ങളും തുടരുന്നു. കപ്പല്‍ നിയന്ത്രണമില്ലാതെ ഒഴുകിക്കൊണ്ടിരിക്കുകയാണ്. കപ്പലിലുണ്ടായിരുന്ന 22 ജീവനക്കാരില്‍ 18 പേരെ രക്ഷപ്പെടുത്തി. ബാക്കിയുള്ള 4 പേര്‍ക്കായുള്ള തിരച്ചില്‍ പുരോഗമിക്കുകയാണ്. അകടത്തില്‍ പരിക്കേറ്റ് മംഗളൂരുവിലെ എജെ ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന രണ്ട് ജീവനക്കാരുടെ നില അതീവ ഗുരുതരമാണ്. പരിക്കേറ്റ ചൈനീസ് പൗരന് 40 ശതമാനവും ഇന്തോനേഷ്യന്‍ പൗരന് 30 ശതമാനവും പൊള്ളളുണ്ട്. കൊച്ചി തീരത്തുനിന്ന് 130 നോട്ടിക്കല്‍ മൈല്‍ വടക്ക് പടിഞ്ഞാറ് ഭാഗത്താണ് സിംഗപ്പൂര്‍ കേന്ദ്രീകരിച്ചുള്ള കണ്ടെയ്നര്‍ കപ്പലായ വാന്‍ഹായ് 503 അപകടത്തില്‍പെട്ടത്. കൊളംബോ തുറമുഖത്തുനിന്ന് മഹാരാഷ്ട്രയിലെ നവി മുംബൈയിലുള്ള ജവഹര്‍ലാല്‍ നെഹ്റു തുറമുഖത്തേക്കുള്ള യാത്രയ്ക്കിടെ തിങ്കളാഴ്ച രാവിലെ 9:30 ഓടെയാണ് കപ്പലിന് തീപിടിച്ചത്. ബേപ്പൂര്‍ തീരത്തുനിന്ന് 78 നോട്ടിക്കല്‍ മൈല്‍ ആണ് അപകടസ്ഥലത്തേക്കുള്ള ദൂരം.

Related articles

See all
Popular News

റോഡപകട മരണങ്ങൾ കുറയ്ക്കാൻ 'റോഡ് സേഫ്റ്റി മിഷൻ'; പ്രഖ്യാപനം നവംബർ 15-ന്, അംബാസഡറായി മമ്മൂട്...

Popular News

പൃഥ്വിരാജും കുഞ്ചാക്കോ ബോബനും വനംവകുപ്പ് അംബാസഡര്‍മാര്‍; ഉത്തരവിറക്കി സര്‍ക്കാർ

Popular News

അവസാന നിമിഷം അവിശ്വസനീയ ത്രില്ലർ ,ത്രിപുരയെ 1 റണ്ണിന് തകർത്ത് കേരള വനിതകൾ

Popular News

പി.പി. ദിവ്യക്കെതിരെ വിജിലൻസ് നീക്കം ശക്തം; ബിനാമി കമ്പനി ആരോപണത്തിൽ 12 കോടിയുടെ ഫയലുകൾ കസ...

Save your stories

Sign in