Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Latest News

VD SATHEESAN| പ്രായം പോരാട്ട വീര്യത്തിന് തടസമല്ലെന്ന സന്ദേശമാണ് വി.എസ് നല്‍കിയത്: വി ഡി സതീശന്‍

VD SATHEESAN| പ്രായം പോരാട്ട വീര്യത്തിന് തടസമല്ലെന്ന സന്ദേശമാണ് വി.എസ് നല്‍കിയത്: വി ഡി സതീശന്‍
പ്രായം ഒരിക്കലും പോരാട്ട വീര്യത്തിന് തടസമാകില്ലെന്ന സന്ദേശം നല്‍കിക്കൊണ്ടാണ് വി എസ് അച്യുതാനന്ദന്‍ വിട പറയുന്നതെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍. പ്രതിപക്ഷനേതാവായിരുന്നപ്പോഴും മുഖ്യമന്ത്രി ആയിരുന്നപ്പോഴും അദ്ദേഹത്തിന് പ്രതിപക്ഷ നിലപാടായിരുന്നുവെന്നും വി ഡി സതീശന്‍ എറണാകുളത്ത് മാധ്യമങ്ങളോട് പറഞ്ഞു. ആവശ്യമില്ലാത്ത കാര്യങ്ങളില്‍ അദ്ദേഹം വിട്ടുവീഴ്ച ചെയ്തില്ല. കേരളത്തിലെ ഭൂമി പ്രശ്‌നങ്ങളില്‍ അതിശക്തമായ നിലപാടുകള്‍ വി എസ് സ്വീകരിച്ചു. സാധാരണ ഒരു കമ്മ്യൂണിസ്റ്റുകാരന്‍ സഞ്ചരിക്കാത്ത വഴികളിലൂടെയാണ് അദ്ദേഹം സഞ്ചരിച്ചത്. പാര്‍ട്ടിയുടെ സമ്മര്‍ദ്ദങ്ങള്‍ക്ക് വഴങ്ങാതെ സ്വന്തം വഴിക്ക് സഞ്ചരിച്ച ആളായിരുന്നു വി എസ് എന്നും പ്രതിപക്ഷ നേതാവ് പറഞ്ഞു. പ്രതിപക്ഷം പറയുന്ന കാര്യങ്ങള്‍ ബോധ്യപ്പെട്ടാല്‍ അതിന് അനുകൂലമായ നടപടി അദ്ദേഹം സ്വീകരിച്ചിട്ടുണ്ട്. പ്രതിപക്ഷം ഉയര്‍ത്തിയ വാദം അന്നത്തെ മുഖ്യമന്ത്രിയായിരുന്ന വി എസിന് ബോധ്യപ്പെട്ടതു കൊണ്ടാണ് ഇതര സംസ്ഥാന ലോട്ടറികള്‍ കേരളത്തില്‍ നിരോധിക്കപ്പെട്ടതെന്ന് വി ഡി സതീശന്‍ വ്യക്തമാക്കി. വി എസ് അച്യുതാനന്ദനെ കേരള രാഷ്ട്രീയ ചരിത്രത്തില്‍ പ്രത്യേകമായി അടയാളപ്പെടുത്തിക്കഴിഞ്ഞുവെന്നും അദ്ദേഹം പറഞ്ഞു.

Related articles

See all
Popular News

ട്രാൻസ്ഷിപ്പ്‌മെന്റിനപ്പുറം നേരിട്ടുള്ള ഇറക്കുമതിയിലേക്ക്; വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖത്ത...

Popular News

2026-ലെ എഴുത്തച്ഛൻ പുരസ്കാരം മേതിൽ രാധാകൃഷ്ണന്; സമഗ്ര സംഭാവനയ്ക്കുള്ള പരമോന്നത അംഗീകാരം

Popular News

കെഎസ്‌യു പ്രവര്‍ത്തകര്‍ക്ക് ക്ലീന്‍ ചിറ്റ്; 'വീണ ജോര്‍ജിനെ ആക്രമിച്ചിട്ടില്ല, വീണയും ഗൺമാന...

Popular News

ശ്രീഹരിക്കും അനാമികയ്ക്കും ജേർണലിസ്റ്റ്സ് അവാർഡ്

Save your stories

Sign in