Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Popular News

വോട്ടര്‍പട്ടിക പരിഷ്‌കരണം അശാസ്ത്രീയം; തെരഞ്ഞെടുപ്പ് കമ്മീഷനെതിരെ മുന്‍ കമ്മീഷണര്‍ അശോക് ലവാസ

എസ്.ഐ.ആർ പ്രക്രിയയിലൂടെ എത്ര അനർഹരെ വോട്ടർപട്ടികയിൽ നിന്ന് ഒഴിവാക്കിയെന്ന് തിരഞ്ഞെടുപ്പ് കമ്മിഷൻ വ്യക്തമാക്കണമെന്ന് മുൻ കമ്മീഷണർ അശോക് ലവാസ.

വോട്ടര്‍പട്ടിക പരിഷ്‌കരണം അശാസ്ത്രീയം; തെരഞ്ഞെടുപ്പ് കമ്മീഷനെതിരെ മുന്‍ കമ്മീഷണര്‍ അശോക് ലവാസ
ന്യൂഡല്‍ഹി: തെരഞ്ഞെടുപ്പ് കമ്മീഷന്‍ നടപ്പിലാക്കുന്ന സ്‌പെഷ്യല്‍ ഇന്റന്‍സീവ് റിവിഷന്‍ (എസ്.ഐ.ആര്‍) പ്രക്രിയ അശാസ്ത്രീയവും മുന്‍കാല രീതികളെ അട്ടിമറിക്കുന്നതുമാണെന്ന് മുന്‍ തെരഞ്ഞെടുപ്പ് കമ്മീഷണര്‍ അശോക് ലവാസ. വോട്ടര്‍പട്ടികയില്‍ പേര് ചേര്‍ക്കാന്‍ തങ്ങള്‍ക്ക് അര്‍ഹതയുണ്ടെന്ന് തെളിയിക്കാനുള്ള ബാധ്യത തിരഞ്ഞെടുപ്പ് കമ്മിഷനില്‍നിന്ന് സാധാരണക്കാരായ വോട്ടര്‍മാരിലേക്ക് മാറ്റുന്നതാണ് നിലവിലെ രീതി. സ്വാതന്ത്ര്യം ലഭിച്ച കാലം മുതല്‍ ആളുകളെ നേരിട്ട് കണ്ടെത്തി വോട്ടര്‍പട്ടികയില്‍ ഉള്‍പ്പെടുത്തേണ്ട പ്രാഥമിക ഉത്തരവാദിത്വം തെരഞ്ഞെടുപ്പ് കമ്മീഷനും അതിന്റെ ഉദ്യോഗസ്ഥര്‍ക്കുമായിരുന്നു. ഭരണഘടന ഉറപ്പുനല്‍കുന്ന വോട്ടവകാശം വിനിയോഗിക്കാന്‍ പൗരന്മാര്‍ക്ക് അവസരമൊരുക്കേണ്ട കമ്മീഷന്‍, ഇപ്പോള്‍ യോഗ്യരായവരെ ഉള്‍പ്പെടുത്തുന്നതിനേക്കാള്‍ ആളുകളെ ഒഴിവാക്കാനാണ് മുന്‍ഗണന നല്‍കുന്നതെന്ന് അദ്ദേഹം ഇന്ത്യ ടുഡേ കോണ്‍ക്ലേവില്‍ സംസാരിക്കവേ ആരോപിച്ചു.

അനര്‍ഹരായ ആളുകളെ വോട്ടര്‍പട്ടികയില്‍ നിന്ന് ഒഴിവാക്കുക എന്ന എസ്.ഐ.ആര്‍ പ്രക്രിയയുടെ പ്രഖ്യാപിത ലക്ഷ്യം ന്യായമാണെങ്കിലും, ഈ നടപടിയിലൂടെ യഥാര്‍ത്ഥത്തില്‍ എത്ര പേരെ പുറത്താക്കിയെന്ന് വെളിപ്പെടുത്താന്‍ കമ്മീഷന്‍ തയ്യാറാകണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. രാജ്യത്ത് ആകെയുള്ള 50 കോടിയോളം ജനങ്ങളില്‍ ഈ പ്രക്രിയ പൂര്‍ണ്ണമായും ബാക്കി ഭാഗങ്ങളില്‍ പകുതിയോളവും പൂര്‍ത്തിയായിക്കഴിഞ്ഞു. അതിനാല്‍ എത്ര അനര്‍ഹരെ കണ്ടെത്തി ഒഴിവാക്കിയെന്ന കൃത്യമായ കണക്കുകള്‍ പൊതുസമൂഹത്തിന് മുന്നില്‍ വെക്കേണ്ടതുണ്ടെന്നും ലവാസ കൂട്ടിച്ചേര്‍ത്തു.

ഭരണഘടനയുടെ 326-ാം അനുച്ഛേദപ്രകാരം വോട്ടര്‍ രജിസ്‌ട്രേഷന് നാല് അടിസ്ഥാന യോഗ്യതകള്‍ മാത്രമാണ് ആവശ്യമായുള്ളത്. ഇന്ത്യന്‍ പൗരത്വം ഉണ്ടായിരിക്കുക, 18 വയസ്സ് തികഞ്ഞിരിക്കുക, ഭരണഘടനക്കോ നിയമങ്ങള്‍ക്കോ കീഴില്‍ അയോഗ്യരല്ലാതിരിക്കുക, നിശ്ചിത അയോഗ്യതാ കാരണങ്ങളില്‍ ഉള്‍പ്പെടാതിരിക്കുക എന്നിവയാണവ. ഭരണഘടന വ്യക്തമാക്കുന്ന ഈ മാനദണ്ഡങ്ങള്‍ക്കപ്പുറം മറ്റ് വ്യവസ്ഥകള്‍ വോട്ടര്‍മാര്‍ക്ക് മേല്‍ അടിച്ചേല്‍പ്പിക്കുന്നത് ഭരണഘടനാ തത്ത്വങ്ങള്‍ക്ക് വിരുദ്ധമാണെന്ന് അദ്ദേഹം ഓര്‍മ്മിപ്പിച്ചു.

സംശയാസ്പദമായ പൗരത്വത്തിന്റെ പേരില്‍ വോട്ടര്‍പട്ടികയില്‍ നിന്ന് പുറത്താക്കപ്പെട്ടവരുടെ കേസുകള്‍ നാല് ആഴ്ചയ്ക്കുള്ളില്‍ ഫോറിനേഴ്സ് ട്രൈബ്യൂണലുകളിലേക്ക് റഫര്‍ ചെയ്യണമെന്ന് മേയ് 27-ന് സുപ്രീം കോടതി ഉത്തരവിട്ടിരുന്നു. എന്നാല്‍ കോടതി വിധി വന്ന് നാല് മാസം പിന്നിട്ടിട്ടും എത്ര കേസുകള്‍ ട്രൈബ്യൂണലുകളിലേക്ക് റഫര്‍ ചെയ്തുവെന്ന വിവരങ്ങള്‍ വ്യക്തമല്ലെന്നും, ഈ വിവരങ്ങള്‍ അറിയാന്‍ ജനങ്ങള്‍ക്ക് പൂര്‍ണ്ണ അവകാശമുണ്ടെന്നും ലവാസ ചൂണ്ടിക്കാട്ടി.

Related articles

See all
Popular News

വോട്ടെടുപ്പ് തിരിമറിക്കെതിരെ പോരാട്ടം ശക്തമാക്കും; നവംബർ 1-ന്റെ മഹാറാലിയിൽ 10 ലക്ഷം പേർ അണ...

Popular News

"വോട്ടവകാശം ജീവിക്കാനുള്ള അവകാശം"; ഡൽഹിയിലെ എസ്.ഐ.ആർ ക്യാമ്പിൽ അപ്രതീക്ഷിത സന്ദർശനവുമായി ര...

Popular News

എഫ്.ആർ.ആർ.ഒ നോട്ടീസിനെതിരെ നിയമപോരാട്ടത്തിൽ ഇമ്രാൻ ഖാൻ; തിങ്കളാഴ്ച വരെ രാജ്യത്ത് തുടരാൻ അന...

Popular News

വോട്ടർ പട്ടിക ക്രമക്കേട്: ജനങ്ങളിൽ നിന്ന് നേരിട്ട് പരാതി കേൾക്കാൻ രാഹുൽ ഗാന്ധി; 'ജൻ സുൻവായ...

Save your stories

Sign in