Trending
Browse

All sections

Watch

No business videos available

No Middle East videos available

Latest News

കേന്ദ്രത്തിന്റെ അനാവശ്യ ഇടപെടല്‍: ആര്‍.ബി.ഐ ഡെപ്യൂട്ടി ഗവര്‍ണര്‍ വിരാല്‍ ആചാര്യ രാജിവെച്ചു

കേന്ദ്രത്തിന്റെ അനാവശ്യ ഇടപെടല്‍: ആര്‍.ബി.ഐ ഡെപ്യൂട്ടി ഗവര്‍ണര്‍ വിരാല്‍ ആചാര്യ രാജിവെച്ചു
മുംബൈ: കാലാവധി അവസാനിക്കാന്‍ ആറുമാസം ശേഷിക്കെ കേന്ദ്രവുമായി ഉടക്കി റിസര്‍വ്വ് ബാങ്ക് ഡെപ്യൂട്ടി ഗവര്‍ണര്‍ വിരാല്‍ ആചാര്യ രാജിവെച്ചു. ഊര്‍ജിത് പട്ടേല്‍ റിസര്‍വ് ബാങ്ക് ഗവര്‍ണറായി ചുമതലയേറ്റതിനൊപ്പമായിരുന്നു വിരാല്‍ ആചാര്യയുടെയും നിയമനം. ന്യൂയോര്‍ക്ക് സര്‍വകലാശാലയുടെ സ്റ്റേണ്‍ സ്‌കൂള്‍ ഓഫ് ബിസിനസിലേക്ക് അദ്ദേഹം മടങ്ങുന്നതായാണ് സൂചന.  റിസര്‍വ് ബാങ്കിന്റെ സ്വയം ഭരണ അവകാശത്തിന്‍ മേല്‍ കൈകടത്താന്‍ സര്‍ക്കാരിനെ അനുവദിക്കില്ലെന്ന് ഇക്കഴിഞ്ഞ ഒക്ടോബറില്‍ ആചാര്യ വ്യക്തമാക്കിയിരുന്നു. ചില ബാങ്കുകള്‍ക്ക് ഏര്‍പ്പെടുത്തിയിരുന്ന നിയന്ത്രണങ്ങള്‍ നീക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ ഇടപെട്ടതോടെയായിരുന്നു അദ്ദേഹം തുറന്നടിച്ചത്. ഊര്‍ജിത് പട്ടേല്‍ രാജി വച്ചതിന് പിന്നാലെ വിരാല്‍ ആചാര്യയും സ്ഥാനമൊഴിയുമെന്ന സൂചനകള്‍ നേരത്തെ തന്നെ ഉണ്ടായിരുന്നു. റിസര്‍വ് ബാങ്കിന്റെ സ്വയംഭരണാധികാരം സംബന്ധിച്ച് സര്‍ക്കാരുമായി നിലനിന്ന അഭിപ്രായ വ്യത്യാസങ്ങളെ തുടര്‍ന്നായിരുന്നു കഴിഞ്ഞ വര്‍ഷം ഊര്‍ജിത് പട്ടേല്‍ രാജി വച്ചത്. ശക്തികാന്ത ദാസാണ് പകരം ചുമതല ഏറ്റെടുത്തത്.

Related articles

See all
Popular News

ഫോം 6 വിവാദം: ടാറ്റയെ ചുമതലപ്പെടുത്തിയത് ആരാണ്? കേന്ദ്ര സർക്കാരിനോട് ചോദ്യവുമായി രാഹുൽ ഗാന...

Popular News

2001-ന് ശേഷമുള്ള ഏറ്റവും വരണ്ട കാലവർഷങ്ങളിലൊന്ന്; രാജ്യത്ത് ലഭിച്ചത് ശരാശരിയുടെ 87% മഴ മാത...

Popular News

കുട്ടികളുടെ ആധാർ ബയോമെട്രിക് പുതുക്കൽ: സൗജന്യ തീയതി നീട്ടി യുഐഡിഎഐ

Popular News

ഹോട്ടലുടമകള്‍ക്ക് വീണ്ടും ഇരുട്ടടി; രാജ്യത്ത് വാണിജ്യ എല്‍പിജി സിലിണ്ടര്‍ വില കൂട്ടി, ഗാര്...

Save your stories

Sign in