Logo
CHANGE MODE
Fri, Jun 05, 2026 • 05:56 AM
LIVE TV
Watch
Latest Videos

വീഡിയോ വാർത്ത 1

2 hours ago

വീഡിയോ വാർത്ത 2

2 hours ago

വീഡിയോ വാർത്ത 3

2 hours ago

വീഡിയോ വാർത്ത 4

2 hours ago
Listen
Latest Podcasts

പോഡ്കാസ്റ്റ് എപ്പിസോഡ് 1

15 min listen

പോഡ്കാസ്റ്റ് എപ്പിസോഡ് 2

15 min listen

പോഡ്കാസ്റ്റ് എപ്പിസോഡ് 3

15 min listen

പോഡ്കാസ്റ്റ് എപ്പിസോഡ് 4

15 min listen

പോഡ്കാസ്റ്റ് എപ്പിസോഡ് 5

15 min listen

മുഖ്യമന്ത്രിയുടെ സ്വീകരണ പരിപാടിയില്‍ കൊവിഡ് മാനദണ്ഡങ്ങളുടെ ലംഘനം


Jaihind TV News Report
Jaihind TV News Report
Jaihind TV Web Desk
August 18, 2021
1 min read Updated: June 04, 2026
Share:

മുഖ്യമന്ത്രിയുടെ സ്വീകരണ പരിപാടിയില്‍ കൊവിഡ് മാനദണ്ഡങ്ങളുടെ ലംഘനം
  കണ്ണൂർ : മുഖ്യമന്ത്രി പിണറായി വിജയന്‍റെ സ്വീകരണ പരിപാടിയിൽ കൊവിഡ് മാനദണ്ഡങ്ങളുടെ പരസ്യമായ ലംഘനം. മുഖ്യമന്ത്രിയുടെ സ്വീകരണത്തിനായി കണ്ണൂർ വിമാനത്താവളത്തിൽ എത്തിയത് ഇരുനൂറിലേറെപ്പേർ. മുഖ്യമന്ത്രിയെ സ്വീകരിക്കാൻ ജനപ്രതിനിധികളും, പാർട്ടി നേതാക്കളും ഉൾപ്പടെ വൻ സംഘമാണ് എത്തിയത്. കൊവിഡ് മാനദണ്ഡങ്ങൾ പാലിക്കണമെന്ന് സർക്കാർ തന്നെ പറയുമ്പോഴാണ് മുഖ്യമന്ത്രിയുടെ സ്വീകരണ പരിപാടിയിൽ തന്നെ ഇതിന്‍റെ ലംഘനം ഉണ്ടായത്. എല്‍ഡിഎഫിന്‍റെ ഭരണത്തുടര്‍ച്ചയെ തുടര്‍ന്ന് രണ്ടാം തവണയും മുഖ്യമന്ത്രിയായി അധികാരമേറ്റ പിണറായി വിജയന് എൽഡിഎഫ് ജില്ലാ കമ്മിറ്റിയാണ് സ്വീകരണം നൽകിയത്. കൊവിഡ് മാനദണ്ഡങ്ങൾ കാറ്റില്‍ പറത്തിയായിരുന്നു സ്വീകരണം. ഇരുനൂറിൽ അധികം പേരാണ് വിമാനത്താവളത്തിൽ എത്തിയത്. കൊവിഡ് മാനദണ്ഡങ്ങൾ പാലിക്കണമെന്ന സർക്കാർ നിർദ്ദേശം മുഖ്യമന്ത്രിയും നേതാക്കളും ലംഘിക്കുന്നതിനാണ് കണ്ണൂർ വിമാനത്താവളം സാക്ഷ്യം വഹിച്ചത്.     കണ്ണൂർ വിമാനത്താവളത്തിൽ  എം.വി ജയരാജൻ, പി ജയരാജൻ, പി.കെ ശ്രീമതി, സി.എൻ ചന്ദ്രൻ , കെ.പി മോഹനൻ, കെ.പി സഹദേവൻ, കെ.കെ ശൈലജ എന്നിവർ ഉൾപ്പെടെയുള്ള എൽഡിഎഫ് നേതാക്കൾ മുഖ്യമന്ത്രിയെ സ്വീകരിച്ചു. കാരപേരാവൂർ, പാലയോട്, കീഴല്ലൂർ, തട്ടാരി, ചമ്പാട്, ഓടക്കാട് തുടങ്ങി പത്തിലധികം ഇടങ്ങളിൽ ജനങ്ങൾ അണിനിരന്ന മുഖ്യമന്ത്രിയെ അഭിവാദ്യം ചെയ്തു. മുഖ്യമന്ത്രിക്ക് ഒപ്പം മന്ത്രി മുഹമ്മദ് റിയാസും ഉണ്ടായിരുന്നു.
Jaihind TV News Report

Jaihind TV Web Desk

View all articles
RELATED NEWS
View All
LIVE
  LATEST NEWS 10
More News
  GET DAILY UPDATES
Newsletter

Get daily news updates directly to your inbox.

  IN THIS SECTION
Related Articles 15
Latest Updates 10
Editor's Picks 8
Trending Articles 10