Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Popular News

വൈ.എസ്. അനില്‍ റെഡ്ഡിയുടെ മകളുടെ വിവാഹസത്കാരം: ചെന്നൈയില്‍ ഒന്നിച്ചെത്തി വിജയ്യും തൃഷയും; ചിത്രങ്ങള്‍ വൈറൽ

ആന്ധ്ര രാഷ്ട്രീയ നേതാവ് വൈ.എസ്. അനിൽ റെഡ്ഡിയുടെ മകളുടെ ചെന്നൈയിൽ വെച്ച് നടന്ന വിവാഹസത്കാരത്തിൽ തമിഴ്‌നാട് മുഖ്യമന്ത്രി സി. ജോസഫ് വിജയ്‌യും നടി തൃഷയും ഒന്നിച്ചെത

വൈ.എസ്. അനില്‍ റെഡ്ഡിയുടെ മകളുടെ വിവാഹസത്കാരം: ചെന്നൈയില്‍ ഒന്നിച്ചെത്തി വിജയ്യും തൃഷയും; ചിത്രങ്ങള്‍ വൈറൽ

ചെന്നൈ: ആന്ധ്രയിലെ പ്രമുഖ രാഷ്ട്രീയ നേതാവും വ്യവസായിയുമായ വൈ.എസ്. അനില്‍ റെഡ്ഡിയുടെ മകള്‍ ശ്രേയയുടെ വിവാഹസത്കാരത്തില്‍ അതിഥികളായെത്തി തമിഴ്നാട് മുഖ്യമന്ത്രി സി. ജോസഫ് വിജയ്യും നടി തൃഷയും. ചെന്നൈ ലീലാ പാലസില്‍ വെച്ച് നടന്ന പ്രൗഢഗംഭീരമായ ചടങ്ങിലാണ് ഇരുവരും ഒന്നിച്ചെത്തി വധൂവരന്മാരായ ശ്രേയയ്ക്കും ഉജ്വലിനും ആശംസകള്‍ നേര്‍ന്നത്.

വേദിയിലേക്ക് ഒന്നിച്ച് കയറിയ വിജയ്യും തൃഷയും വധൂവരന്മാര്‍ക്ക് പൂച്ചെണ്ടുകള്‍ സമ്മാനിച്ചു. തുടര്‍ന്ന് വൈ.എസ്. ജഗന്‍ മോഹന്‍ റെഡ്ഡി ഉള്‍പ്പെടെയുള്ള പ്രമുഖര്‍ക്കൊപ്പം ഇരുവരും ഫോട്ടോയ്ക്ക് പോസ് ചെയ്തു. വിജയ്യും തൃഷയും സത്കാരത്തിനെത്തിയ ദൃശ്യങ്ങളും ചിത്രങ്ങളും നിലവില്‍ സാമൂഹികമാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിക്കുന്നുണ്ട്.

ബി.ആര്‍.എസ് നേതാവ് കെ.ടി. രാമറാവു, പ്രമുഖ വ്യവസായി ഗൗതം അദാനി എന്നിവരടക്കം രാഷ്ട്രീയ-വ്യവസായ രംഗത്തെ പ്രമുഖര്‍ മൂന്ന് ദിവസം നീണ്ടുനില്‍ക്കുന്ന വിവാഹാഘോഷങ്ങളില്‍ പങ്കെടുത്തതായാണ് റിപ്പോര്‍ട്ടുകള്‍. ആന്ധ്ര മുന്‍ മുഖ്യമന്ത്രി വൈ.എസ്. രാജശേഖര റെഡ്ഡിയുടെ സഹോദരന്റെ മകനാണ് വൈ.എസ്. അനില്‍ റെഡ്ഡി. ജഗന്‍ മോഹന്‍ റെഡ്ഡിയുടെ ഏറ്റവും അടുത്ത വിശ്വസ്തരില്‍ ഒരാളായാണ് അനില്‍ റെഡ്ഡി അറിയപ്പെടുന്നത്.

Related articles

See all
Popular News

ചികിത്സയ്ക്കെന്ന വ്യാജേന വിളിച്ചുവരുത്തി ഡോക്ടറെ മർദിച്ചു, പണം തട്ടാനും ശ്രമം; നടി അതുല്യ...

Popular News

സൈക്കോ പാക്ക് ജോണറിൽ മലയാളത്തിൽ നിന്നും മറ്റൊരു ചിത്രം കൂടി; 'രാക്ഷസ വേട്ട'യുടെ ചിത്രീകരണം...

Popular News

ബിബിനും ബാബുരാജും ഒന്നിക്കുന്ന സസ്പെൻസ് ക്രൈം ത്രില്ലർ 'ഐ.സി.യു' ഒടിടിയിലേക്ക്; നവംബർ 6 മു...

Popular News

പ്രഥമ ജോൺസൺ മാസ്റ്റർ അവാർഡ് പദ്മഭൂഷൺ ഡോ. കെ.എസ്. ചിത്രയ്ക്ക്; ഡിസംബർ 9-ന് തൃശ്ശൂരിൽ സമർപ്പ...

Save your stories

Sign in