Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Latest News

കോടതി നടപടിക്കിടെ പ്രതികളുടെ ദൃശ്യം പകര്‍ത്തി: സിപിഎം വനിതാ നേതാവിന് പിഴ അടക്കാന്‍ ഉത്തരവ്

കോടതി നടപടിക്കിടെ പ്രതികളുടെ ദൃശ്യം പകര്‍ത്തി: സിപിഎം വനിതാ നേതാവിന് പിഴ അടക്കാന്‍ ഉത്തരവ്
കണ്ണൂരില്‍ കോടതി നടപടിക്കിടെ പ്രതികളുടെ ദൃശ്യം ചിത്രീകരിച്ചതിന് സിപിഎം വനിതാ നേതാവിന് പിഴയൊടുക്കാന്‍ കോടതി ഉത്തരവ്. സിപിഎം നേതാവും പയ്യന്നൂര്‍ നഗരസഭ മുന്‍ വൈസ് ചെയര്‍പേഴ്‌സണുമായ ജ്യോതിയെയാണ് തളിപ്പറമ്പ് അഡീഷണല്‍ ജില്ല സെഷന്‍സ് കോടതി ശിക്ഷിച്ചത്. സിപിഎം പ്രവര്‍ത്തകനായ സി.വി. ധനരാജ് കൊലക്കേസിലെ വിചാരണ നടപടികള്‍ തളിപ്പറമ്പ് അഡീഷണല്‍ ജില്ല സെഷന്‍സ് കോടതിയില്‍ പുരോഗമിക്കുന്നതിനിടെയാണ് ജ്യോതി, കോടതിക്കുള്ളില്‍ വെച്ച് കേസിലെ പ്രതികളുടെ ദൃശ്യങ്ങള്‍ മൊബൈല്‍ ഫോണില്‍ പകര്‍ത്തിയത്. കോടതി നടപടികള്‍ക്കിടയില്‍ മൊബൈല്‍ ഫോണ്‍ ഉപയോഗിക്കുന്നതും ചിത്രങ്ങള്‍ എടുക്കുന്നതും കോടതിയുടെ നിയമങ്ങള്‍ക്ക് വിരുദ്ധമാണ്. ദൃശ്യം ചിത്രീകരിച്ചതിന് പിന്നാലെ കോടതിയുടെ ശ്രദ്ധയില്‍പ്പെടുകയും, കോടതിയുടെ അധികാരത്തെ ചോദ്യം ചെയ്തതിന് ജ്യോതിയെ അറസ്റ്റ് ചെയ്യാന്‍ അഡീഷണല്‍ ജില്ല സെഷന്‍സ് ജഡ്ജി ഉത്തരവിടുകയും ചെയ്തു. തുടര്‍ന്ന് കോടതിയുടെ നിര്‍ദ്ദേശപ്രകാരം പൊലീസ് ജ്യോതിയെ കസ്റ്റഡിയില്‍ എടുത്തിരുന്നു. പിന്നീട് കേസിന്റെ ഗൗരവം പരിഗണിച്ച്, കോടതി നിയമങ്ങള്‍ ലംഘിച്ചതിന് പിഴയൊടുക്കാന്‍ കോടതി ഉത്തരവിടുകയായിരുന്നു. കണ്ണൂരിലെ പയ്യന്നൂരില്‍ സിപിഎം പ്രവര്‍ത്തകനായിരുന്ന സി.വി. ധനരാജിനെ 2016-ലാണ് ഒരു സംഘം വെട്ടിക്കൊലപ്പെടുത്തിയത്.

Related articles

See all
Popular News

പി. പി. ദിവ്യയ്‌ക്കെതിരായ അഴിമതിക്കേസ്: ചാറ്റുകളും ശബ്ദസന്ദേശവും പുറത്തുവിട്ട് മുഹമ്മദ് ഷമ...

Popular News

'ജില്ലാ സെന്‍ററില്‍ പോലും പ്രവർത്തിക്കാൻ അനുവദിക്കുന്നില്ല, നടപടി പുനഃപരിശോധിക്കണം'; സി.പി...

Popular News

കണ്ണൂർ ജില്ലാ പഞ്ചായത്തിലെ കരാർ ക്രമക്കേട്: പി.പി. ദിവ്യക്കെതിരെ വിജിലൻസ് അന്വേഷണം; ഉത്തരവ...

Popular News

കണ്ണൂരിലെ ഉഷയ്ക്കും മക്കൾക്കും തുണയായി സർക്കാർ; അടിയന്തര പുനരധിവാസത്തിന് കളക്ടർക്ക് മുഖ്യമ...

Save your stories

Sign in