Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Popular News

ഉപരാഷ്ട്രപതി ഇന്ന് കോഴിക്കോട്ട്; നവരാത്രി സര്‍ഗോത്സവം സാംസ്‌കാരിക സമ്മേളനം ഉദ്ഘാടനം ചെയ്യും

ഉപരാഷ്ട്രപതി ഇന്ന് കോഴിക്കോട്ട്; നവരാത്രി സര്‍ഗോത്സവം സാംസ്‌കാരിക സമ്മേളനം ഉദ്ഘാടനം ചെയ്യും

കോഴിക്കോട്: ഉപരാഷ്ട്രപതി സി.പി. രാധാകൃഷ്ണന്‍ ഇന്ന് കോഴിക്കോട് സന്ദര്‍ശിക്കും. ചാലപ്പുറം കേസരി ഭവനില്‍ നടക്കുന്ന നവരാത്രി സര്‍ഗോത്സവത്തിന്റെ സാംസ്‌കാരിക സമ്മേളനം ഉപരാഷ്ട്രപതി ഉദ്ഘാടനം ചെയ്യും. തുടര്‍ന്ന് ചിത്രകലാ രംഗത്തെ സമഗ്ര സംഭാവനയ്ക്കുള്ള പ്രഥമ 'സര്‍ഗ കേസരി പുരസ്‌കാരം' ആര്‍ട്ടിസ്റ്റ് പി.ആര്‍. രാജേന്ദ്രന് അദ്ദേഹം സമ്മാനിക്കും.

ഉപരാഷ്ട്രപതിയുടെ സന്ദര്‍ശനത്തോടനുബന്ധിച്ച് കോഴിക്കോട് നഗരത്തില്‍ കര്‍ശന ഗതാഗത നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്. രാമനാട്ടുകര എയര്‍പോര്‍ട്ട് റോഡ് ജങ്ഷന്‍ - തൊണ്ടയാട് - അരീയിടത്ത് പാലം - മാവൂര്‍ റോഡ് - മാഞ്ചിറ - പാളയം - പുഷ്പ ജങ്ഷന്‍ - ചാലപ്പുറം റൂട്ടുകളിലാണ് ഗതാഗത നിയന്ത്രണം ഉണ്ടാകുക. ഈ റൂട്ടുകളില്‍ നഗരത്തിലെ റോഡുകളില്‍ പാര്‍ക്കിങ് അനുവദിക്കില്ലെന്നും, ഉപരാഷ്ട്രപതിയുടെ യാത്രാസമയത്ത് ഗതാഗതം പൂര്‍ണ്ണമായി നിയന്ത്രിക്കുമെന്നും അധികൃതര്‍ അറിയിച്ചു.

കൂടാതെ, ഉപരാഷ്ട്രപതിയുടെ സന്ദര്‍ശനത്തോടനുബന്ധിച്ചുള്ള സുരക്ഷാക്രമീകരണങ്ങളുടെ ഭാഗമായി കോഴിക്കോട് കോര്‍പ്പറേഷന്‍ പരിധിയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് ഇന്ന് ഉച്ചയ്ക്ക് ശേഷം അവധി പ്രഖ്യാപിച്ചിട്ടുണ്ട്.

Related articles

See all
Popular News

മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധി: കുടുംബ വാര്‍ഷിക വരുമാന പരിധി ഉയര്‍ത്തി; സാധാരണക്കാര്‍ക്ക...

Popular News

ശബരിമല തീര്‍ഥാടനം: വിപുലമായ മുന്നൊരുക്കങ്ങളുമായി കെഎസ്ആര്‍ടിസി; മണ്ഡലകാലത്ത് 461 ബസുകള്‍,...

Popular News

സംസ്ഥാനത്ത് തുലാവര്‍ഷം എത്തി; ഇന്ന് ശക്തമായ മഴയ്ക്ക് സാധ്യത; എല്ലാ ജില്ലകളിലും യെല്ലോ അലര്...

Popular News

പതിനാറാം കേരള നിയമസഭയുടെ രണ്ടാം സമ്മേളനം ഇന്ന് താല്‍ക്കാലികമായി പിരിയും; സുപ്രധാന ബില്ലുകള...

Save your stories

Sign in