Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Latest News

വഖഫ് നിയമത്തിന്റെ ആശങ്കകള്‍ തുറന്നു കാട്ടുന്ന വിധി : കെ സി വേണുഗോപാല്‍

വഖഫ് നിയമത്തിന്റെ ആശങ്കകള്‍ തുറന്നു കാട്ടുന്ന വിധി : കെ സി വേണുഗോപാല്‍
2025 ലെ വഖഫ് ഭേദഗതി നിയമത്തെക്കുറിച്ചുള്ള സുപ്രീം കോടതിയുടെ നിരീക്ഷണങ്ങള്‍, പാര്‍ലമെന്റിനകത്തും പുറത്തും ഇന്ത്യയിലെ പ്രതിപക്ഷ കക്ഷികള്‍ ഉന്നയിച്ച ആശങ്കകളെ തുറന്ന ചര്‍ച്ചകളിലേയ്ക്ക് കൊണ്ടുവന്നതായി കെ സി വേണുഗോപാല്‍ എംപി പറഞ്ഞു. തിടുക്കത്തില്‍ നടപ്പിലാക്കിയ ഈ നിയമനിര്‍മ്മാണത്തെ ചുറ്റിപ്പറ്റിയുള്ള ആശങ്കകള്‍ ജനങ്ങള്‍ക്കിടയില്‍ തുറന്നു കാ്ട്ടപ്പെട്ടു. ജെപിസി ചര്‍ച്ചകളിലോ പാര്‍ലമെന്റില്‍ ദിവസം മുഴുവന്‍ നീണ്ടുനിന്ന ചര്‍ച്ചയ്ക്ക് ശേഷമോ വേണ്ടത്ര പരിഹരിക്കപ്പെടാത്ത ആശങ്കകള്‍ വിശാലമായ ഒരു ചര്‍ച്ചയ്ക്ക് ഇടം തുറന്നുകൊടുത്തതായും അദ്ദേഹം പറഞ്ഞു. കോടതി ചൂണ്ടിക്കാണിച്ച പരാമര്‍ശങ്ങള്‍ നിയമത്തിന്റെ മൗലികാവകാശ ലംഘനത്തെക്കുറിച്ച് ഗുരുതരമായ ഭരണഘടനാ ചോദ്യങ്ങള്‍ ഉയര്‍ത്തുന്നതാണ്. നിയമത്തിലെ ഭിന്നിപ്പിക്കുന്ന അന്തര്‍ധാരകളെ തുറന്നുകാട്ടുകയും ചെയ്യുന്നു. ഇന്ത്യ എന്ന ആശയം - എല്ലാവരെയും ഉള്‍ക്കൊള്ളുന്നതും, ബഹുസ്വരവും, നീതിയുക്തവുമായത് - സംരക്ഷിക്കാനുള്ള പോരാട്ടം കോടതികളിലും തുടരുമെന്നും കെ സി വേണുഗോപാല്‍ എം പി പറഞ്ഞു.

Related articles

See all
Popular News

ദേവികുളം മുന്‍ MLA എ. രാജ ജാതി തിരിമറി നടത്തിയെന്ന് സ്ഥിരീകരണം; പരിവർത്തിത ക്രൈസ്തവനെന്ന്...

Popular News

പുതിയ മദ്യനയം വരും വരെ ബാറുകൾക്ക് ലൈസൻസ് നൽകരുത്: ഉത്തരവിറക്കി എക്സൈസ് വകുപ്പ്

Popular News

മെസ്സിയുടെ പേരിലെ തട്ടിപ്പ്: ആന്റോ അഗസ്റ്റിനും റിപ്പോർട്ടർ ടിവിക്കുമെതിരെ കേസെടുത്ത് ഇ.ഡി;...

Popular News

സ്നേഹത്തിന്റെയും സാഹോദര്യത്തിന്റെയും വെളിച്ചം പരക്കട്ടെ; ദീപാവലി ആശംസകൾ നേർന്ന് മുഖ്യമന്ത്...

Save your stories

Sign in