കള്ളപ്പണ കേസില്‍ ഒത്തുകളി ; മുഖ്യമന്ത്രിയുടെ ഡല്‍ഹി യാത്ര കേസുകള്‍ ഒത്തുതീർപ്പാക്കാന്‍ : പ്രതിപക്ഷ നേതാവ്
Jaihind TV News Report
Jaihind TV Web Desk
July 16, 2021
1 min read
•
Updated: June 10, 2026
കൊടകര ബിജെപി കുഴല്‍പ്പണക്കേസില്‍ സര്‍ക്കാരും ബിജെപിയും ഒത്തുകളിക്കുകയാണെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശന്‍. കള്ളപ്പണക്കേസില്‍ സുരേന്ദ്രന് പങ്കുണ്ടെന്ന് പോലീസിന് അറിയാം. എന്നിട്ടും ചോദ്യം ചെയ്യല്‍ പോലും വൈകി. തെരഞ്ഞെടുപ്പിന് മുമ്പ് മുഴുവൻ കേന്ദ്ര അന്വേഷണ ഏജൻസികളും ഒരു സുപ്രഭാതത്തിൽ പെട്ടെന്ന് അന്വേഷണം നിർത്തിയെന്നും ബിജെപി സംസ്ഥാന അധ്യക്ഷനെ ചോദ്യം ചെയ്യാൻ മൂന്ന് മാസം എടുത്തുവെന്നും വിഡി സതീശന്‍ ചൂണ്ടിക്കാട്ടി.
മുഖ്യമന്ത്രിയുടെ ഡൽഹി യാത്ര കേസ് ഒത്തുതീര്‍പ്പാക്കാന്‍ വേണ്ടിയാണെന്നും ഇതിനാണെങ്കിൽ കെ.സുരേന്ദ്രനെ കൂടെ കൊണ്ട് പോവാമായിരുന്നുവെന്നും വിഡി സതീശന്‍ ആരോപിച്ചു. ഡൽഹിയിൽ കേരളത്തിലെ പ്രശ്നങ്ങളെക്കുറിച്ചുള്ള ചർച്ച നടന്നിട്ടില്ല. കേസുകൾ ഒത്തുതീർപ്പാക്കാനും വിലപേശാനുമാണ് മുഖ്യമന്ത്രി ഡൽഹിക്ക് പോയത്.
കൊവിഡ് നിയന്ത്രണങ്ങളിൽ ജനജീവിതം കൂടുതൽ ദുസഹമായിട്ടും സർക്കാരിന്‍റെ ഭാഗത്ത് നിന്നും സഹായങ്ങളൊന്നും ഉണ്ടാവുന്നില്ല. കേസ് ഒതുക്കലിന്‍റെ തിരക്കിലാണ് സർക്കാരെന്നും വിഡി സതീശന്‍ വിമര്‍ശിച്ചു.
RELATED NEWS
View AllMOST POPULAR
LIVE
EDITOR'S PICK 6
TRENDING
GET DAILY UPDATES
Newsletter
Get daily news updates directly to your inbox.
IN THIS SECTION
Related Articles
15
Latest Updates
10
Editor's Picks
8
Trending Articles
10