എസ്എസ്എല്‍സി ; പ്രതിസന്ധിയിലും വിജയികളായവര്‍ക്ക് അഭിനന്ദനം, വീണുപോയവര്‍ അതിജീവിക്കട്ടെയെന്നും വി.ഡി സതീശന്‍
Jaihind TV News Report
Jaihind TV Web Desk
July 14, 2021
1 min read
•
Updated: June 10, 2026
എസ്എസ്എല്‍സി പരീക്ഷയില്‍ വിജയിച്ചവര്‍ക്ക് അഭിനന്ദനമറിയിച്ച് പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍. പ്രതിസന്ധി കാലത്ത് പരീക്ഷ എഴുതി നേടിയ വിജയത്തിന് തിളക്കുമേറെയാണെന്ന് പറഞ്ഞ വി.ഡി സതീശന്‍, പരാജിതരായവര്‍ക്ക് വെല്ലവിളികളെ അതിജീവിക്കാന്‍ കഴിയട്ടെയെന്നും കൂട്ടിച്ചേര്‍ത്തു.
പരിചിതമല്ലാത്ത ഓണ്‍ലൈന്‍ ക്ലാസും ഭീതിതമായ അന്തരീക്ഷത്തിലുമാണ് കുട്ടികള്‍ പരീക്ഷ എഴുതിയത്. ഏറെ മാനസിക സംഘര്‍ഷമനുഭവിച്ച സമയത്താണ് വിദ്യാര്‍ഥികള്‍ പരീക്ഷ എഴുതിയത്. പ്രതിസന്ധി ഘട്ടത്തില്‍ പരീക്ഷ എഴുതി വിജയിച്ചവര്‍ അഭിനന്ദനമര്‍ഹിക്കുന്നതായും വി.ഡി സതീശന്‍ ഫേസ്ബുക്കില്‍ കുറിച്ചു.
ഫേസ്ബുക്ക് പോസ്റ്റിന്‍റെ പൂർണ്ണരൂപം :
എസ്.എസ്.എൽ.സി. പരീക്ഷയിൽ വിജയം നേടിയ എല്ലാ കുഞ്ഞു മക്കൾക്കും അഭിനന്ദനങ്ങൾ. ഒരു വലിയ പ്രതിസന്ധി കാലഘട്ടത്തിൽ നേടിയ ഈ വിജയം ഏറെ തിളക്കമുള്ളതാണ്. പരിചിതമല്ലാത്ത ഓൺലൈൻ ക്ളാസുകളും ഭീതി തോന്നുന്ന അന്തരീക്ഷത്തിൽ നടന്ന പരീക്ഷകളുമൊക്കെ കുട്ടികളെ ഏറെ മാനസിക സംഘർഷത്തിലാക്കിയ സമയത്താണ് പരീക്ഷ നടന്നത്. കോവിഡ് ബാധിതരായ ഒട്ടേറെ കുട്ടികൾ പി.പി.ഇ. കിറ്റ് ധരിച്ചു പരീക്ഷ എഴുതുന്ന വാർത്തകൾ നാം കണ്ടതാണ്.ഈ പരീക്ഷയുടെ ഫലം സർക്കാരും സ്‌കൂൾ അധികൃതരും അധ്യാപകരും എല്ലാം കൂടുതൽ പരിശോധനകൾക്കു വിധേയമാക്കണം. ഓൺലൈൻ ക്ലാസുകളുടെ ഫലപ്രാപ്തി എത്രത്തോളമുണ്ടെന്നു വിലയിരുത്താൻ അത് സഹായിക്കും. പരാജയപ്പെട്ട അര ശതമാനം കുട്ടികൾക്ക് ഈ സാഹചര്യങ്ങളെ അതിജീവിക്കാൻ കഴിയട്ടെ!!
RELATED NEWS
View AllMOST POPULAR
LIVE
EDITOR'S PICK 6
TRENDING
GET DAILY UPDATES
Newsletter
Get daily news updates directly to your inbox.
IN THIS SECTION
Related Articles
15
Latest Updates
10
Editor's Picks
8
Trending Articles
10