ദ്വീപിലേത് മനുഷ്യാവകാശത്തെ ധ്വംസിക്കുന്ന നീക്കം ; നടപ്പാക്കുന്നത് സംഘപരിവാർ അജണ്ട ; എല്ലാ നടപടികളും റദ്ദ് ചെയ്യണം : വി.ഡി സതീശൻ
Jaihind TV News Report
Jaihind TV Web Desk
May 31, 2021
1 min read
•
Updated: June 10, 2026
തിരുവനന്തപുരം: മനുഷ്യാവകാശത്തെ ധ്വംസിക്കുന്ന നീക്കമാണ് ലക്ഷദ്വീപിലേതെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ. അവകാശപ്പെട്ട ഭൂമിയിൽ നിന്ന് ഒഴിവാക്കാൻ കഴിയുന്ന നിയമങ്ങളാണ് ഡ്രാഫ്റ്റ് ചെയ്യപ്പെട്ടത്.
ഉപജീവനമാർഗം ഇല്ലാതാക്കാനുള്ള ശ്രമം. ജനസംഖ്യ നിയന്ത്രണത്തിന്‍റെ പേരിൽ അഡ്മിനിസ്ട്രേറ്റർ നടപ്പാക്കൻ ശ്രമിക്കുന്ന പഞ്ചായത്തുമായി ബന്ധപ്പെട്ട നിയമം വിചിത്രമാണ്. ഇത്തരം ഡ്രാഫ്റ്റുകൾ അറബികടലിൽ എറിയണമെന്നും അദ്ദേഹം പറഞ്ഞു.
മാംസ നിരോധനം പോലുള്ള കിരാത നിയമങ്ങൾ കൊണ്ട് വരുന്നത് ഇന്ത്യയിലാണെന് ഓർക്കണം. സംഘപരിവാർ അജണ്ടയാണ് ലക്ഷദ്വീപിൽ നടപ്പാക്കുന്നത്. വിജയിച്ചാൽ ഈ രാജ്യം മുഴുവൻ ഇത്തരം നിയമങ്ങൾ നടപ്പിലാക്കി അടിച്ചമർത്താനാണ് ശ്രമം. ഇത് വരെ ചെയ്ത എല്ലാ നടപടികളും റദ്ദ് ചെയ്യണം. പ്രമേയത്തോട് പൂർണമായും യോജിക്കുന്നുവെന്നും അദ്ദേഹം സഭയിൽ പറഞ്ഞു.
RELATED NEWS
View AllMOST POPULAR
LIVE
EDITOR'S PICK 6
TRENDING
GET DAILY UPDATES
Newsletter
Get daily news updates directly to your inbox.
IN THIS SECTION
Related Articles
15
Latest Updates
10
Editor's Picks
8
Trending Articles
10