Live TV
Trending
Browse

All sections

Watch

No business videos available

No Middle East videos available

Latest News

ജനകീയ പോരാട്ടവുമായി പ്രതിപക്ഷ നേതാവ്; പുതുയുഗയാത്ര ഇന്ന് പാലക്കാട് ജില്ലയിൽ

ജനകീയ പോരാട്ടവുമായി പ്രതിപക്ഷ നേതാവ്; പുതുയുഗയാത്ര ഇന്ന് പാലക്കാട് ജില്ലയിൽ
പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ നയിക്കുന്ന പുതുയുഗയാത്ര ഇന്ന് പാലക്കാട് ജില്ലയിൽ പ്രവേശിക്കുന്നു. കാസർകോട് മുതൽ മലപ്പുറം വരെയുള്ള അഞ്ച് ജില്ലകളിലെ പര്യടനം വിജയകരമായി പൂർത്തിയാക്കിയ ശേഷമാണ് യാത്ര പാലക്കാട്ടെത്തുന്നത്. രാവിലെ ജില്ലാ അതിർത്തിയായ നീലിയോട് വച്ച് യു.ഡി.എഫ് നേതാക്കൾ യാത്രയ്ക്ക് വൻ വരവേൽപ്പ് നൽകും. സർക്കാരിനെതിരെയുള്ള ജനകീയ പ്രക്ഷോഭത്തിന്റെ ഭാഗമായാണ് ഈ പര്യടനം സംഘടിപ്പിക്കുന്നത്. രാവിലെ 10 മണിയോടെ ജില്ലയിലെ ആദ്യ സ്വീകരണ കേന്ദ്രമായ കൂറ്റനാട് യാത്ര എത്തിച്ചേരും. തുടർന്ന് ഉച്ചയ്ക്ക് 12 മണിക്ക് പട്ടാമ്പിയിലും ആവേശകരമായ സ്വീകരണം ഒരുക്കിയിട്ടുണ്ട്. ഉച്ചയ്ക്ക് ശേഷം ചെർപ്പുളശ്ശേരി, കോങ്ങാട് എന്നീ സ്ഥലങ്ങളിലെ പര്യടനത്തിന് ശേഷം മണ്ണാർക്കാട് വച്ചാണ് ഇന്നത്തെ സ്വീകരണ പരിപാടികൾ സമാപിക്കുന്നത്. ജില്ലയുടെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള യു.ഡി.എഫ് പ്രവർത്തകർ ഓരോ കേന്ദ്രങ്ങളിലും യാത്രയെ സ്വീകരിക്കാൻ എത്തും.

Related articles

See all
Latest News

ജനകീയ പ്രശ്നങ്ങൾക്ക് കാതോർത്ത് വി.ഡി. സതീശൻ; ഇന്ന് 5 കേന്ദ്രങ്ങളില്‍ സ്വീകരണം; പാലക്കാട് ജ...

Latest News

മുണ്ടത്തിക്കോട് വെടിക്കെട്ട് ദുരന്തം: കൂടുതൽ ശരീരഭാഗങ്ങൾ കണ്ടെത്തി

Latest News

ഡീൽ വ്യക്തമായി, എൽഡിഎഫും ബിജെപിയും ഒന്ന്; ചിറ്റൂരില്‍ എൽഡിഎഫിന് വോട്ട് അഭ്യർത്ഥിച്ച് ബിജെപ...

Latest News

'ബിജെപിയുടെ മുഖം വോട്ടർമാർ തിരിച്ചറിഞ്ഞു'; പാലക്കാട് യുഡിഎഫിന് വിജയം ഉറപ്പെന്ന് വി. കെ. ശ്...

Save your stories

Sign in