Trending
Browse

All sections

Watch

No business videos available

No Middle East videos available

Latest News

ഫാദർ സ്റ്റാന്‍ സ്വാമിയുടെ മരണം ഭരണകൂട കൊലപാതകം : വി.ഡി സതീശന്‍

ഫാദർ സ്റ്റാന്‍ സ്വാമിയുടെ മരണം ഭരണകൂട കൊലപാതകം : വി.ഡി സതീശന്‍
തിരുവനന്തപുരം : മനുഷ്യാവകാശ പ്രവര്‍ത്തകന്‍ സ്റ്റാന്‍ സ്വാമിയുടെ മരണം ഭരണകൂടം നടത്തിയ കൊലപാതകമെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍. അഞ്ച് പതിറ്റാണ്ടിലേറെ ആദിവാസികള്‍ക്കും പിന്നാക്കവിഭാഗക്കാര്‍ക്കുമായി ജീവിതം സമര്‍പ്പിച്ച വൈദികനും സാമൂഹിക പ്രവര്‍ത്തകനുമായിരുന്നു സ്റ്റാന്‍ സ്വാമി. യു.എ.പി.എ ചുമത്തി ബി.ജെ.പി സര്‍ക്കാര്‍ ജയിലില്‍ അടച്ച ഈ വന്ദ്യവയോധികന്‍ ചെയ്ത കുറ്റം എന്താണ്? രാജ്യത്തെ ദുര്‍ബല ജനവിഭാഗങ്ങള്‍ക്കും പട്ടിണി പാവങ്ങള്‍ക്കും വേണ്ടി ശബ്ദമുയര്‍ത്തി എന്നതാണോ?- പ്രതിപക്ഷ നേതാവ് ചോദിച്ചു. ഭീമ കൊറേഗാവ് കേസുമായി ബന്ധപ്പെടുത്തി യു.എ.പി.എ ചുമത്തിയാണ് കേന്ദ്ര സര്‍ക്കാര്‍ സ്വാമിയെ ജയിലില്‍ അടച്ചത്. നീതിയും മനുഷ്യത്വവും നിര്‍ഭയത്വവും സംയോജിച്ച അസാധാരണ വ്യക്തിത്വത്തെയാണ് ഭരണകൂട ഭീകരതയില്‍ രാജ്യത്തിനു നഷ്ടമായത്. അതും കോടതി ജാമ്യാപേക്ഷ പരിഗണിക്കുന്നതിനിടെ. വ്യക്തമായ ഭരണകൂട ഭീകരതയാണിത്. കണ്ണില്‍ ചോരയില്ലാത്ത നടപടികളുടെ ഇരയാണ് സ്വാമി. ഇന്ത്യന്‍ ഭരണഘടനയെ എങ്ങനെ ഒരു സര്‍ക്കാര്‍ ചുരുട്ടി മെരുക്കുന്നു എന്നതിന്റെ ഏറ്റവും ഒടുവിലത്തെ ഉദാഹരണമാണ് സ്റ്റാന്‍ സ്വാമിയുടെ കൊലപാതകമെന്നും വി.ഡി സതീശന്‍ പറഞ്ഞു.

Related articles

See all
Popular News

കൊല്ലം നീണ്ടകരയില്‍ സ്ത്രീധന പീഡനം: കുറ്റക്കാര്‍ക്കെതിരെ യാതൊരു വിട്ടുവീഴ്ചയുമില്ലെന്ന് ആഭ...

Popular News

പാലക്കാട് സിപിഎമ്മിൽ പൊട്ടിത്തെറി; തോൽവിക്ക് കാരണം പിണറായിയും ഗോവിന്ദനുമെന്ന് രൂക്ഷ വിമർശന...

Popular News

ആശുപത്രികളിൽ മരുന്ന് ക്ഷാമം ഒഴിവാക്കാൻ ആരോഗ്യവകുപ്പ്; ജില്ലകളില്‍ പ്രത്യേക നിരീക്ഷണ സമിതിക...

Popular News

ഗ്യാനേഷ് കുമാറിനെതിരയുള്ള വിജിലന്‍സ് അന്വേഷണം അട്ടിമറിച്ചത് അന്നത്തെ എല്‍ഡിഎഫ് സര്‍ക്കാര്‍...

Save your stories

Sign in