Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Latest News

മാറ്റങ്ങളുടേതാകട്ടെ 2026; ഏവര്‍ക്കും പുതുവത്സര ആശംസകള്‍ നേര്‍ന്ന് പ്രതിപക്ഷ നേതാവ്

മാറ്റങ്ങളുടേതാകട്ടെ 2026; ഏവര്‍ക്കും പുതുവത്സര ആശംസകള്‍ നേര്‍ന്ന് പ്രതിപക്ഷ നേതാവ്
ഏറെ പ്രതീക്ഷകളോടെയും പുതിയ സ്വപ്നങ്ങളോടെയും 2026-ലേക്ക് കാലെടുക്കുന്ന ലോകമെമ്പാടുമുള്ള മലയാളികള്‍ക്ക് പുതുവത്സര ആശംസകള്‍ നേര്‍ന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്‍. വരാനിരിക്കുന്ന വര്‍ഷം വലിയ മാറ്റങ്ങളുടേതാകണമെന്നും ഓരോരുത്തരുടെയും ജീവിതത്തില്‍ ഗുണപരമായ വളര്‍ച്ച ഉണ്ടാകണമെന്നും അദ്ദേഹം ആശംസിച്ചു. 2026 ഒരു പ്രതീക്ഷകളുടെ വര്‍ഷമാണെന്ന് പ്രതിപക്ഷ നേതാവ് തന്റെ സന്ദേശത്തില്‍ ഓര്‍മ്മിപ്പിച്ചു. 'എല്ലാവരുടെയും ജീവിതത്തില്‍ മാറ്റങ്ങളുണ്ടാകണം. മനസില്‍ പ്രത്യാശയും ജീവിതത്തെക്കുറിച്ച് പുതിയ കാഴ്ചപ്പാടുകളും രൂപപ്പെടണം. ഓരോരുത്തരുടെയും ജീവിത നിലവാരത്തില്‍ വലിയ പുരോഗതിയുണ്ടാകാന്‍ ഈ വര്‍ഷം നിമിത്തമാകട്ടെ,' അദ്ദേഹം പറഞ്ഞു. സ്‌നേഹവും സാഹോദര്യവും ലോകത്തുള്ള എല്ലാ മനുഷ്യര്‍ക്കും സന്തോഷം ലഭിക്കുന്ന ഒരു കാലമുണ്ടാകണം. സ്‌നേഹത്തിന്റെയും സാഹോദര്യത്തിന്റെയും പാരസ്പര്യത്തിന്റെയും ഒത്തുചേരലാകണം ഈ പുതുവര്‍ഷം. സമൂഹത്തില്‍ മാറ്റങ്ങള്‍ ഉണ്ടായേ മതിയാകൂ എന്ന് ഓര്‍മ്മിപ്പിച്ച അദ്ദേഹം, ഈ മാറ്റങ്ങള്‍ക്കായി നമുക്ക് ഒന്നിച്ച് നില്‍ക്കാമെന്നും കൂട്ടിച്ചേര്‍ത്തു. എല്ലാവര്‍ക്കും സമാധാനവും സന്തോഷവും നിറഞ്ഞ ഊഷ്മളമായ പുതുവത്സര ആശംസകള്‍ നേരുന്നതായി പ്രതിപക്ഷ നേതാവ് അറിയിച്ചു.

Related articles

See all
Popular News

തൃശൂർ പൂരം അട്ടിമറി; ഡിജിപി അന്വേഷണ റിപ്പോർട്ട് സർക്കാരിന് കൈമാറി

Popular News

വിദ്യാര്‍ഥികള്‍ക്ക് ഇനി അടിച്ചു പൊളിക്കാം; പ്രിയദർശിനിക്കു ശേഷം 'വിജ്ഞാനദർശിനി'യുമായി കെ....

Popular News

ക്ലീൻ ചിറ്റല്ല, കഴുത്തിലെ കുരുക്ക് അയഞ്ഞെന്ന് മാത്രം; കോടതി കയറിയിറങ്ങി പിണറായിയുടെ നെട്ടോ...

Popular News

മാസപ്പടി കേസ്: ഇ.ഡി അന്വേഷണത്തിന് സുപ്രീം കോടതി അനുമതി, എഫ്‌ഐആര്‍ തടഞ്ഞില്ല; വിജിലന്‍സ് അന...

Save your stories

Sign in