Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Popular News

കിഫ്ബി സിഎജി റിപ്പോര്‍ട്ട് പരിശോധന ഒഴിവാക്കിയത് ശരിയല്ല; പിഎസി യോഗത്തില്‍ ഇടതുസര്‍ക്കാര്‍ നിലപാടിനെ വിമര്‍ശിച്ച് മുഖ്യമന്ത്രി വി.ഡി. സതീശൻ

കിഫ്ബി സിഎജി റിപ്പോര്‍ട്ട് പരിശോധന ഒഴിവാക്കിയത് ശരിയല്ല; പിഎസി യോഗത്തില്‍ ഇടതുസര്‍ക്കാര്‍ നിലപാടിനെ വിമര്‍ശിച്ച് മുഖ്യമന്ത്രി വി.ഡി. സതീശൻ

കിഫ്ബിയുമായി ബന്ധപ്പെട്ട സിഎജി റിപ്പോര്‍ട്ട് മുന്‍പ് പിഎസി പരിശോധനയ്ക്ക് വിധേയമാക്കാതിരുന്ന ഇടതുസര്‍ക്കാര്‍ നിലപാടിനെ വിമര്‍ശിച്ച് മുഖ്യമന്ത്രി വി ഡി സതീശന്‍. കിഫ്ബിയുമായി ബന്ധപ്പെട്ട 2021 ലെ സിഎജി റിപ്പോര്‍ട്ടിനെതിരെ സര്‍ക്കാര്‍ പ്രമേയം അവതരിപ്പിച്ചതിനെ വിമര്‍ശിച്ചാണ് നിയമസഭയില്‍ നടക്കുന്ന പബ്ലിക് അക്കൗണ്ട്‌സ് കമ്മിറ്റി യോഗത്തില്‍ മുഖ്യമന്ത്രി കിഫ് ബി വിഷയം ഉയര്‍ത്തിയത്.

കിഫ്ബി യെ പരിശോധിക്കാനുള്ള പിഎസി അധികാരത്തെ മറികടക്കാനുള്ള ശ്രമം കേരളത്തില്‍ ഉണ്ടായതായി മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി. കൃത്യമായ ഓഡിറ്റിംഗ് ഒഴിവാക്കാനുള്ള ശ്രമം ആണ് അന്ന് ഉണ്ടായതെന്നും ഇതിനെതിരെ നിയമസഭയില്‍ എതിര്‍പ്പ് ഉയര്‍ന്നെന്നും മുഖ്യമന്ത്രി പറഞ്ഞു. ലെജിസ്ലേറ്ററിന്റെ അധികാരപരിധിയില്‍ വരാത്ത ഇടപെടലുകളാണ് അന്ന് നടന്നതെന്നും മുഖ്യമന്ത്രി കുറ്റപ്പെടുത്തി. സ്‌പെഷ്യല്‍ഡ്രൈവ് സംഘടിപ്പിച്ച് പി എ സിയില്‍ കെട്ടിക്കിടക്കുന്ന ഫയലുകളില്‍ തീര്‍പ്പ് കല്‍പിക്കണമെന്ന് മുഖ്യമന്ത്രി ആവശ്യപ്പെട്ടു.

Related articles

See all
Popular News

ക്യാമ്പസുകളില്‍ ഇനി റാഗിങ് ഭയം വേണ്ട; പേര് വെളിപ്പെടുത്താതെ പരാതിപ്പെടാന്‍ 'സിദ്ധാര്‍ത്ഥ്'...

Popular News

പൊതുജനങ്ങളുടെ പരാതികള്‍ക്ക് വേഗത്തില്‍ പരിഹാരം; ആഭ്യന്തരമന്ത്രിക്ക് നേരിട്ട് പരാതി നല്‍കാന...

Popular News

വീണ ജോര്‍ജ്ജിനെ കെ എസ് യു പ്രവര്‍ത്തകര്‍ ആക്രമിച്ചെന്ന കേസ്: 'കുറ്റപത്രത്തിലെ ഒരു കുറ്റവും...

Popular News

പി എസ് സി പരീക്ഷാ ക്രമക്കേട്: മുന്‍ ചെയര്‍മാന്‍ എം.കെ. സക്കീറിനെ ചോദ്യം ചെയ്യും

Save your stories

Sign in